ജീവിതം on കോവിഡ് – 2 3

ഞാൻ ജ്യൂസ് എടുത്ത് പോവുന്ന പോക്കിൽ അവളെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു…

അവളും ആക്കിയ ഒരു ചിരി ചിരിച്ചു …

ഞാൻ റൂമിൽ കേറിയത്തിന് പിന്നാലെ അവൾ അടുക്കളയിൽ പോയി ഫ്രിഡ്ജ് പരിശോധിച്ച് നോക്കി …അവൾക്ക് ബൗളിൽ ഉള്ള ജ്യൂസ് കാണാൻ പറ്റി….

ജെസ്സി : എടാ തെണ്ടി അപ്പോ ഇതാണ് നിൻ്റെ ആണ് മട്ടൻ്റെ അ…. ഡ്രിങ്ക്സ് മിക്സ് ചെയ്ത് വച്ച് അടി ആണ് അപ്പോ ….ശെരി ആക്കി തരാ …

ജെസ്സി : സൂര്യ ആടി ആടി കൊണ്ട് ജെസ്സി മുറിയുടെ ഉള്ളിലേക്ക് കേറി പോയി

ഞാൻ: എന്ത് ഡീ… ലാപ്ടോപ് വേണോ എടുത്തോ

ജെസ്സി : ഫ്രിഡ്ജിൽ ഉള്ള ജ്യൂസ് ഞാൻ എടുത്ത് കുടിച്ച് സൂര്യ 😵‍💫 നല്ല ടേസ്റ്റ്

ഞാൻ : ശെരി…. 💀കൊറച്ച് കട്ട ആണ്..eനാശം പിടിക്കാൻ ആയിട്ട് നിന്നോട് ആര് ഡീ പറഞ്ഞത് അത് എടുത്ത് കുടിക്കാൻ പിശാശ് ഈശ്വരാ തട്ടി പോവോ…നീ ഇങ്ങോട്ട് ഇരിക്ക് …

ജെസ്സി ബാലൻസ് തെറ്റി എൻ്റെ മേലേക്ക് വീണു …

അര മിഴിയുമായി അവളെന്നെ നോക്കി …

ജെസ്സി : സൂ… തൂ… സൂര്യ എന്തിനാ ടാ നീ ഇങ്ങനെ വെള്ളം അടിക്കുന്നത് നിനക്ക് എന്തിൻ്റെ കഴപ്പാ നാറി… അവളെൻ്റെ കവിളിൽ പിടിച്ച് അമർത്തിക്കൊണ്ട് പറഞ്ഞു …

ഞാൻ : അതെ ഒന്ന് മാറ് ഞാൻ പോട്ടെ

ജെസ്സി : എനിക്ക് കൊറച്ച് കാര്യം പറയാൻ ഒണ്ട് നീ അത് കേട്ടിട്ട് ഞാൻ പോയാമതി

ഞാൻ : പറഞ്ഞ് തൊലക്ക് ….

ജെസ്സി : ഞാൻ എന്നാത്തിനാ ഇങ്ങോട്ട് വന്നെ

ഞാൻ: ലാപ്ടോപ് എടുക്കാൻ ആയിരിക്കും

ജെസ്സി : ഈ മരപ്പൊട്ടൻ

ഞാൻ : 👀

ജെസ്സി : ഞാൻ ഈ വീട്ടിലേക്ക് വന്നത് എന്തിനാന്ന്

ഞാൻ : അത് പ്രൊജക്റ്റ് ചെയ്യാൻ

ജെസ്സി : കോപ്പ്

ഞാൻ : ആദ്യം ഒന്ന് താഴെ എറങ്ങ് ഞാൻ പോട്ടേ നീ. ഫിറ്റ് ആണ് ….

ജെസ്സി : നിക്ക് പറയട്ടെ …

ഞാൻ : പറ

ജെസ്സി : നാളെ എൻ്റെ കല്യാണം കഴിഞ്ഞ ഞാൻ ആരെ മിസ്സ് ചെയ്തില്ലെങ്കിലും നിന്നെ മിസ്സ് ചെയ്യും ഹ ഹഹ … എന്താ അറിയോ

ഞാൻ : 😐

ജെസ്സി : എന്താ വച്ചാ… എനിക്ക് ഇത്ര ജോളി ആയി എൻ്റെ രീതിക്ക് പെരുമാറാൻ ആരും ഒണ്ടായിട്ടില്ല ഇത് വരെ …

അത് പറഞ്ഞ് അവളെന്നെ നോക്കി ഒരു പൊട്ടൻ ചിരി ചിരിച്ച് എൻ്റെ കവിള് പിടിച്ച് തിരിച്ച് ഉമ്മ വച്ചു…

ഞാൻ : ഹേ വിട് ഡീ….

ഞാൻ അവളെ ബലം ആയി തളളി അപ്പുറത്തേക്ക് ഇട്ടു…

അവള് കണ്ണും അടച്ച് കെടക്കുന്നു….

ഞാൻ അവളെ ഒന്ന് നോക്കി വെളിയിലേക്ക് പോയി ….

സമയം പോയ്ക്കൊണ്ടെ ഇരുന്നു …

ഞാൻ ഉമ്മറത്ത് ഉള്ള സോഫയിൽ കേറി കെടന്നു …

Sabari calling….

ഞാൻ: ഹലോ

ശബരി : എന്താ മോനെ ഒരു അന്വേഷണം ഇല്ലാത്തത് …

ഞാൻ : എന്ത് പറയാൻ ഒരു ഉഷാറില്ല

ശബരി : കാണില്ല അവള് കെട്ടി പോവാൻ പോവുക അല്ലേ

ഞാൻ ഒന്നും മിണ്ടിയില്ല

ശബരി : എന്തോ ബ്രോ സങ്കടം ആണോ…

ഞാൻ : എന്തിന് ….

ശബരി : പിന്നെ …

ഞാൻ : എന്തോ ഇവൾടെ മോന്ത കാണുമ്പോ ദേഷ്യം വരുന്നു ശല്യം…

ശബരി : അളിയാ നിർത്ത് നിൻ്റെ ഈ ഈഗോ വിട്ട് പോയി കാര്യം പറ അല്ലെങ്കിൽ കൈ വിട്ട് പോവും പറഞ്ഞേക്കാം

ഞാൻ : എന്ത് പറയാൻ …

ശബരി : ഇഷ്ട്ടം

ഞാൻ : ഒന്ന് പോ ബാഴെ

ശബരി : ഞാൻ പറയണോ

ഞാൻ : ചുമ്മാ ഇരി …

ശബരി : പിന്നെ …ടാ കൈ വിട്ട് പോയാ ജീവിത കാലം സമാധാനം കാണില്ല …

ഞാൻ : ഒന്ന് പോടാ

ശബരി : നീ പറയില്ല ഞാൻ അവളെ വിളിച്ച് കാര്യം പറയാം….

ഞാൻ : വേണ്ട ചുമ്മാ ഇരി നീ അത് വലിയ കൊഴപ്പം ആവും

ശബരി : അപ്പോ നീ തന്നെ സംസാരിക്ക്….

ഞാൻ : നീ വച്ചോ പിന്നെ ദയവ് ചെയ്തത് ആവശ്യം ഇല്ലാത്ത കാര്യം ചെയ്യരുത് അവൻ്റെ ഒരു പ്രേമം പോലും …

ശബരി : നട്ടെല്ല് വേണം മൈരേ 🔚

അവൻ്റെ ഫോൺ എന്നെ വല്ലാതെ അസ്വസ്ഥനാക്കി …

” എന്ത്; ഇഷ്ട്ടം ആണ് അതെ ഒരുപാട് പക്ഷേ വേണ്ട അവളോട് പറഞ്ഞാ എന്നെ ചെരുപ്പൂരി അടിക്കും ….ഇപ്പൊ കണ്ട ചിരിക്കുന്നെങ്കിലും ഒണ്ട് … അവൾക്ക് എന്നെ ഇഷ്ട്ടം അല്ല ആവുകയും ഇല്ല വിട്ടേക്ക് “

ഞാൻ പലതും ആലോചിച്ച് സോഫയിൽ കെടന്ന് ഒറങ്ങി പോയി…

⏩ ഞാൻ അവളിൽ നിന്ന് നല്ല പോലെ ഒഴിഞ്ഞ് മാറി…

രണ്ട് ദിവസം കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു ….

ഞാൻ : ഹലോ

ആൻ്റി : കൊച്ചെ …എന്താ സുഖം അല്ലേ…

ഞാൻ : എന്താണ് അല്ലെങ്കിൽ ഡെയിലി ഒരേ വിളി ആയിരിക്കും അല്ലോ ഇപ്പൊ പണ്ടത്തെ പോലെ ഒന്നും ഇല്ലല്ലോ …