ജീവിതം on കോവിഡ് – 2 2

പെട്ടെന്ന് എനിക്ക് റിഗ്രെട്ട് അടിച്ചു…

ഞാൻ: അത് അത് വി

ജെസ്സി : ✋

ജെസ്സി എനിക്ക് നേരെ കൈ കാണിച്ച് എന്നോട് നിർത്താൻ പറഞ്ഞ് മുറിയിൽ നിന്ന് എറങ്ങി പോയി….

ഞാൻ ബെഡ്ഡിൽ തലക്ക് കൈ കൊടുത്ത് ഇരുന്നു….

ഞാൻ : ചെ പറയണ്ടായിരുന്നു…. ഇനി അവള് പോവോ…

പത്ത് മിനിറ്റ് കഴിഞ്ഞ് ഞാൻ വെളിയിൽ എറങ്ങി നോക്കി ഒച്ച ഒന്നും ഇല്ല …ഞാൻ അടുക്കളയിൽ പോയി നോക്കി … ഇല്ല ആളില്ല …

മുറിക്ക് മുന്നിൽ പോയി നിന്നപ്പഴാണ് ഹോളിലെ ഡോറിൽ ഒരു പേപ്പർ തൂങ്ങുന്നത് കണ്ടത്…

ഞാൻ നേരെ അങ്ങോട്ട് പോയി അത് പറിച്ചെടുത്ത് നോക്കി…

ലെറ്റർ

Dear Surya,

I am leaving … I came to your place not to inspect you or not in a thought that you are not accurate in your work …my motto was to sort out things between us and expr

But today i came to the conclusion that all my feelings were absolutely wrong and there is no piont in disturbing you any more ….so iam leaving …

With love Jessi …. ❤️

ഞാൻ നേരെ കതക് തൊറന്ന് വെളിയിലേക്ക് ഓടി….

നേരെ സ്റ്റെപ് എറങ്ങി താഴേക്ക് പോയി ആരേം കാണാൻ ഇല്ല മെയിൻ ഗേറ്റ് തൊറന്നും കെടപ്പുണ്ട്

ഞാൻ : നാശം എങ്ങോട്ട് പോയോ എന്തോ …. ഞാൻ തിരിച്ച് മേലേക്ക് കേറി ബൈക്കിൻ്റെ ചാവി എടുത്ത് വെളിയിൽ എറങ്ങി ഫ്ളാറ്റ് പൂട്ടി…. നേരെ പാർക്കിംഗ്ല് പോയി ബൈക്ക് എടുത്ത് മെയിൻ റോഡിൽ എറങ്ങി…

ഇല്ലാ കാണാനില്ല ഞാൻ തിരിച്ച് വന്ന് അടുത്ത സൈഡിലേക്ക് പോയി നോക്കി… ഇല്ല കാണാൻ ഇല്ല….

ഞാൻ വണ്ടി വെയിറ്റിങ് ഷെഡിന്റെ അടുത്ത് വണ്ടി നിർത്തി എറങ്ങി ഒരു ഈച്ച പോലും ഇല്ല… ഫക്ക് ആരെങ്കിലും പിടിച്ചോണ്ട് പോയി കാണോ…

വിളിച്ചു നോക്കാം….

ഫോൺ തപ്പിയപ്പഴാ ഞാൻ ഫോൺ ഫ്ലാറ്റിൽ മറന്ന് വച്ച കാര്യം ഓർത്തത്…

പറന്ന് കെട്ടി അപ്പാർട്മെന്റിന്റെ മുന്നിൽ വണ്ടി നിർത്തി…. ഞാൻ നേരെ ലിഫ്റ്റിന്റെ മുന്നിൽ പോയി നിന്നു… എവടെ പാവി പോയെടം പാതാളം…. ചത്ത് കുത്തി പണ്ട്രണ്ട് നെല കേറിയതും ശ്വാസം മുട്ടുന്ന പോലെ തോന്നി

കെതച്ച് ശ്വാസം മുട്ടി ഡോർ തൊറന്ന് ഫോൺ തപ്പി റൂമിലേക്ക് പോയി…

അവടെ ഒന്നും ഇല്ല കുനിഞ് അടിയിൽ നോക്കി അവടേം ഇല്ല അടുക്കള ഹോൾ ഫ്രിഡ്ജിന്റെ മോൾ ഭാഗം ഒക്കെ നോക്കി…

“ഫോൺ തപ്പാ”

ഞാൻ : ആ കണ്ടോ

ജെസ്സി : ഇല്ല

ഞാൻ : നാശം എവടെ ആൺ 😨

ജെസ്സി : 😂

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി….

ജെസ്സി : എന്ത് ടാ ബഫൂണെ… 😏🤨

ഞാൻ ആദ്യം ഒന്ന് ശ്വാസം ഇഴ്ത്ത് വിട്ടു…

ജെസ്സി : പേടിച്ചോ

ഞാൻ കൈ ഓങ്ങിയിട്ട് വേണ്ടെന്ന് വച്ചു….

ജെസ്സി : 😨

ഞാൻ : നീയേ നീയേ…. മൂദേവി മൂദേവി… നിനക്ക് വല്ലതും സംഭവിച്ചാ ആര് ആന്റിയോട് സമാദാനം പറയും ഡി മൈരേ…. ഹാ…. എല്ലാം കൂടെ എന്നെ കൊന്ന് കാട്ടി കളയും…

ജെസ്സി : എന്നോട് കളിച്ചാ ഇങ്ങനെ ഇരിക്കും…🤣 ഇത് വെറും സാമ്പിൾ….

ഞാൻ : ഞാൻ പറഞ്ഞത് ഇഷ്ട്ടം ആയില്ലേ ഒന്ന് മോന്ത അടിച്ച് തന്നോ ദയവ് ചെയ്ത് ഈ ഒളിഞ്ഞ് കളിച്ച് എന്റെ ജീവൻ എടുക്കല്ലേ…. പ്ലീസ് 🙏

ഞാൻ റൂമിപ്പോയി പെട്ടെന്ന് വന്ന് മെയിൻ ഡോറിന്റെ ചാവി എടുത്ത് ലോക്ക് ചെയ്ത് അതും കൂടെ കൊണ്ട് പോയി….

ജെസ്സി : അതെ എനിക്ക് എല്ലാം മനസ്സിലായി…

ജെസ്സി ഡോറിൽ തട്ടിക്കൊണ്ട് പറഞ്ഞു

ഞാൻ : ഗെറ്റ് ഔട്ട്‌ 😡…

> കാലത്ത് എണീറ്റപ്പൊ ഒരുപാട് വൈകി….

വെളിയിൽ ജെസ്സി ആകെ ടെൻഷൻ അടിച്ച് നടപ്പാ…

ഞാൻ ഫ്രഷ് ആയി വെളിയിലേക്ക് പോയി അവളെ കണ്ടപ്പഴാ ഇന്ന് അവൾടെ എങ്കേജ്മന്റ് ആണെന്ന കാര്യം എന്റെ തലയിൽ വന്നത്….

ഗുഡ് മോണിംഗ് അവളെന്നെ നോക്കി പറഞ്ഞു

ഞാൻ ഒന്ന് ചിരിച്ചിട്ട് കിച്ചണിൽ കേറി പോയി…

ഒരോ നിമിഷം കഴിയും തോറും എനിക്ക് അവടെ നിക്കാൻ തന്നെ താൽപ്പര്യം ഇല്ലാതെ ആയി…

ഞാൻ ബൂസ്റ്റ്‌ ഒണ്ടാക്കി കുടിച്ചിട്ട് കടക്കെന്ന് പറഞ്ഞ് എറങ്ങി…

ജെസ്സി : എങ്ങോട്ടാ

ഞാൻ : ഹേ തിങ്സ് വാങ്ങാൻ… 😊 മാക്ക് ചാർജ് ഇട്ട് വച്ചിട്ടുണ്ട്…

ജെസ്സി : താങ്ക്സ് 😊

ഞാൻ : എപ്പഴാ പരിപാടി

ജെസ്സി : അത് അത് കൊറച്ച് കഴിഞ്ഞാ ആവും…