ഞാൻ : 😂
ആൻ്റി : എന്താ ടാ ഒരു ചിരി…
ഞാൻ : അല്ല ഇത് പോലെ ഒരു അമ്മ ആണ് എല്ലാരുടെയും സ്വപ്നം …
ആൻ്റി : നിൻ്റെ അമ്മച്ചി എങ്ങനെ ആണ്
ഞാൻ: എൻ്റെ അമ്മ പാവം ….
ആൻ്റി : നീ ചെയ്യോ ഞാൻ പറഞ്ഞത് ….
ഞാൻ : ശെരി …
ആൻ്റി : ശെരി .. 🔚
ഞാൻ : അപ്പോ മനസ്സിൽ ഉള്ളത് അറിയണം ….
ഞാൻ റൂമിൻ്റെ ഡോർ തൊറന്ന് തല വെളിയിലേക്ക് ഇട്ട് നോക്കി …. ടീ വി ഓടുന്നുണ്ട് …ഞാൻ വെളിയിലേക്ക് പോയി ….
രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നേരെ തിരിഞ്ഞ് സോഫയിൽ പോയിരുന്നു….
ഞാൻ : ജ.. ജെ………. …. ….. . . . ഞാൻ : അസി
ജെസ്സി : അസിയോ
ഞാൻ : അല്ല ജെസി
ജെസ്സി : എന്താ
ഞാൻ : എനിക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്ന് നിനക്ക് അറിയണം
ജെസ്സി : 😐
ഞാൻ : അല്ല നിനക്ക് ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന് എനിക്ക് അറിയണം …
ജെസ്സി : എന്നാത്തിന്നാ
ഞാൻ : പറ കളിക്കാതെ …
ജെസ്സി : ഇല്ല
ഞാൻ : ഒറപ്പാണോ
ജെസ്സി : അതെ എന്താ നിനക്ക് വളക്കാൻ ആണോ
ഞാൻ : ഏയ്
ജെസ്സി : പിന്നെ
ഞാൻ : പിന്നെന്താ നീ മറ്റെ നാറിയൂ … ഓറിയോ വാങ്ങിയോ എന്തോ ഓറിയോ ഒണ്ടോ….
ജെസ്സി : നിനക്ക് വട്ടായോ ടാ….
ഞാൻ : അല്ല നീ എന്താ പിന്നെ ജോയ് ആയിട്ട് ഉള്ള കല്യാണത്തിന് സമ്മതിക്കാത്തത്
ജെസ്സി : ജോൺ
ഞാൻ : യാ ജെസ്സി : അങ്ങനെ ഒന്നും ഇല്ല ഒടനെ കേറി സമ്മതിച്ചാ നാണം കെടും അതാ ഞാൻ ….😌
ഞാൻ : 😐
ജെസ്സി : എന്താ ഇപ്പോ നീ ഇത് ചോദിക്കാൻ
ഞാൻ : നിൻ്റെ മമ്മി എന്നോട് പറഞ്ഞു എന്താ. നിൻ്റെ മനസ്സിൽ ഉള്ളത് എന്ന് അറിയാൻ…
ജെസ്സി : അത്രേ ഉള്ളോ
ഞാൻ : അതെ
ജെസ്സി : ഓക്കേ
ഞാൻ 📱: ഹലോ ആൻ്റി… അവൾക്ക് ഒരു കൊഴപ്പവും ഇല്ല…. സംഭവം ഇത്രേ ഉള്ളൂ ഒടനെ കേറി സമ്മതിച്ചാ നാണം കെടും എന്നുള്ള കൊണ്ട് …
ജെസ്സി : സൂര്യ നോ ശൂ…😡
ആൻ്റി : നീ അവളോട് ചോദിച്ചോ ആരെ എങ്കിലും ഇഷ്ട്ടം ഉണ്ടോ എന്ന്
ഞാൻ : ഇല്ലെന്ന് ….
ആൻ്റി : അവള് അങ്ങനെ പറഞ്ഞോ
ഞാൻ : അതെ …
ആൻ്റി : ശെരി … ആയ്ക്കോട്ടെ ….
ഞാൻ : ശെരി 🔚….
ഞാൻ അവളെ ഒന്ന് നോക്കി …
അവൾടെ മൊഖം ചട്ടി പോലെ ഒണ്ട് …
ഞാൻ : എന്താ
ജെസ്സി : നിന്നോട് ആര് പറഞ്ഞ് ഇങ്ങനെ പറയാൻ
ഞാൻ : നിൻ്റെ മമ്മി ഒരു ഹെൽപ് ചോദിച്ചു ഞാൻ ചെയ്തു സിംപിൾ…
ജെസ്സി : താങ്ക്സ് … 🙏
ഞാൻ : വെൽക്കം…
ഞാൻ എണീറ്റ് മുറിയിലേക്ക് പോയി…
രാത്രി ജെസ്സി വീണ്ടും വന്നു
ഞാൻ കൈ കൊണ്ട് പറയണ്ട എന്ന് കാണിച്ച് കൈ ടേബിളിലേക്ക് ചൂണ്ടി….
അവള് എന്നെ തന്നെ നോക്കിക്കൊണ്ട് ടേബിളിൻ്റെ അടുത്തേക്ക് നടന്നു മാക്ക് എടുത്തിട്ട് തിരിച്ച് നടന്ന് കതക് വലിച്ചടച്ചു…
⏩ 2:34… എനിക്ക് ഒറക്കം വരുന്നില്ല … എന്തോ ഒരു ചെറിയ നെഞ്ച് വേദന പോലെ … പരവേശം ഇരിക്കാൻ പറ്റുന്നില്ല നിക്കാൻ പറ്റുന്നില്ല …. എന്താ ഗാസ് ആയോ ഒരു കൊളുത്തി പിടിത്തം….
⏩ കാലത്ത് 11 മണി ആയിട്ടും എന്നെ കാണാത്ത കൊണ്ട് ജെസ്സി മുറിയിലേക്ക് വന്നു …. ബെഡ്ഡിൽ ഇല്ല നോക്കിയപ്പോ ബാൽക്കണിയിൽ തറയിൽ കെടക്കുന്ന ഞാൻ അടുത്ത് ഒരു കാലി കുപ്പി …
ജെസ്സി : സൂര്യ … എണീക്ക് …നാശം പിടിക്കാൻ ആയിട്ട് ….
കൊറേ നേരത്തെ വിളിക്ക് ശേഷം അവള് വെള്ളം ബാത്ത്റൂമിൽ പോയി എടുത്തിട്ട് വന്നിട്ട് എൻ്റെ മൊഖത്ത് സകല ദേഷ്യവും മനസ്സിൽ വച്ച് വീശി ഒഴിച്ചു….
ഞാൻ ചാടി എണീറ്റു….
വീണ്ടും അടുത്ത കപ്പ് വെള്ളം വന്ന് എൻ്റെ മേലെ വീണു…
ജെസ്സി നിർത്താതെ ഒഴിച്ച് കൊണ്ടേ ഇരുന്നു ….
ഞാൻ മൊഖം പൊത്തി നിർത്താൻ പറഞ്ഞു….
എവടെ അവള് മത്സരം പോലെ ആണ് കാണുന്നത്
അവസാനം പിന്നിലേക്ക് തിരിഞ്ഞ് ഞാൻ എണീറ്റു….
ജെസ്സി : വന്നോ ബോധം വന്നോ…
ഞാൻ : നീ എന്തിനാ ഇപ്പൊ വെള്ളം ഒഴിച്ചത്….
ജെസ്സി : ബോധം വേണം സമയം ഉച്ച ആയി…
ഞാൻ : എനിക്ക് ജോലി ഒന്നും ഇല്ലല്ലോ പിന്നെന്താ…
ജെസ്സി : ആര് പറഞ്ഞു എല്ലാം കഴിഞ്ഞു ഇനി നിൻ്റെ ടേൺ ആണ് ഇന്ന്
ഞാൻ : ഇന്ന് മണ്ടെ ആണോ….
ജെസ്സി : അതെ ഇവടെ ഒന്നും അല്ലേ. . ഞാൻ : ശെരി ശെരി ….ഞാൻ ചെയ്തോളാം
ജെസ്സി : ശെരി ….
ഞാൻ ഫ്രഷ് ആയി അടുക്കളയിൽ പോയി ഓറഞ്ചും മിൻ്റും കൂടെ ഇട്ട് ജ്യൂസ് ഒണ്ടാക്കി കുപ്പി എടുത്ത് അതിലേക്ക് കമത്തി ആര ഭാഗം അതിലേക്ക് ഒഴിച്ച് പഞ്ചസാര വാരി ഇട്ടു…
