ജെസ്സി : എന്നിട്ട് …
ആൻ്റി : ഇത് പറയും മുന്നേ എന്നോട് ഇങ്ങോട്ട് പറയാ ആൻ്റി ഇതാണ് റൂമിൻ്റെ കീ രണ്ടും ഒണ്ട് ഇത് ഞാൻ വെളിയിൽ നിന്ന് പൂട്ടി ദേ കണ്ടോ ….എന്നിട്ട് റൂമിൻ്റെ അടിയില് കൂടെ ഒറ്റ ഇടല് …
ജെസ്സി ചുറ്റും ഒന്ന് നോക്കി ….
ജെസ്സി : ശെരി ആണ് മമ്മി കീ ഒണ്ട്….
ആൻ്റി : തങ്കപ്പെട്ട കൊച്ച് അല്ലേ മോളെ …
ജെസ്സി : അതെ അതെ …😆 മമ്മി ഞാൻ വിളിക്കാമേ….
ജെസ്സി : എന്തിനാവും വന്നത് … പറഞ്ഞതിന് പ്രതികാരം ചെയ്യാൻ എല്ലാം ഡിലീറ്റ് ആക്കിയോ ഏയ് ഇല്ല അത്ര ദുഷ്ട്ടൻ ഒന്നും അല്ല അവൻ …
ജെസ്സി ഫ്രഷ് ആയി പൊറത്തേക്ക് വന്നു …
അപ്പോ ആണ് ചാർജ് ചെയ്യാൻ വച്ചാ അവളുടെ ഫോൺ അടിച്ചത് ….നിഷ ആയിരുന്നു അത്
ജെസ്സി 📱 : പറ നിഷ്…
നിഷ : ഡീ രണ്ടും ജോയിൻ്റ് ആയോ …
ജെസ്സി : എന്ത്
നിഷ : പ്രൊജക്റ്റ് സൂര്യ അയച്ച് തന്നിരിക്കുന്നു …അത ചോയിച്ചത്
ജെസ്സി : 😳 വാട്ട് ( അപ്പോ ഇതാ കാര്യം )
നിഷ : എന്താ ഹലോ ജെസ്സൂ
ജെസ്സി : ഹാ ഹാ കേക്കാ…
നിഷ. : എന്താ കാര്യം
ജെസ്സി : ഇത് അതൊന്നും അല്ല സാറിന് ഫീലിഗ് ആയതാ
നിഷ : എന്തെന്ന്
ജെസ്സി : ഇന്നലെ അവൻ കാരണം അല്ലേ ടൈം വേസ്റ്റ് ആയത് സോ അത് കാരണം സാറിന് ഒരു ഗിൽട്ടടിച്ചത് …
നിഷ : അടിപൊളി … അപ്പോ ഇന്ന് ഫ്രീ ആയി ഇരിക്കാം അപ്പോ …
ജെസ്സി : അതെ
നിഷ : എന്നാ ഒന്ന് മുട്ടി നോക്ക് ….
ജെസ്സി : അതൊക്കെ ഞാൻ നോക്കാം നീ ഹോം വർക്ക് ചെയ്യടി പോയിട്ട് 😡
നിഷ : ചുമ്മാ അല്ല ഡീ നിന്നെ അവൻ പട്ടിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും വലിപ്പിക്കുന്നത്. … ശവമേ….
ജെസ്സി : നീ ഫോൺ വക്ക് നിഷ ഞാൻ പോയി അവന് ഒരു ഉമ്മ കൊട്ക്കട്ടെ…
നിഷ : ഇപ്പൊ തന്നെ ചെല്ല് ചെല്ല്….
ജെസ്സി : ഓക്കേ ഡീ…. 🔚
ജെസ്സി : ഹും അപ്പോ എന്തോ ഒരു തിരി ഇപ്പഴും ഒണ്ട്….പോയി ഒരു താങ്ക്സ് പറഞ്ഞേക്കാം…
ജെസ്സി സൂര്യയെ നോക്കി വീട്.മുഴുവൻ നടന്നു ഇല്ല കാണാൻ ഇല്ല …അപ്പോ ആണ് അത് ശ്രദ്ധിച്ചത് ഹാളിൽ ഉള്ള ഡോറിൽ ഒരു. പേപ്പർ
ജെസ്സി അത് പറിച്ച് എടുത്തു…
നോട്ട് – ഗോയിങ് ഔട്ട് ഫോർ പർച്ചേസ് ഇഫ് നീഡ് സംതിങ് ജസ്റ്റ് ഡീ എം….
ജെസ്സി : മുടിപ്പിച്ചാലോ ..യെസ് …
ജെസ്സി വാട്ട്സ്അപ്പ് തൊറന്ന് ഒരു തിരക്കഥ തന്നെ എഴുതി ….
⏩ 49 മിനിറ്റ്സ്
ടിങ് ടോങ് 🔔
ജെസ്സി : ഹേയ്
ഞാൻ : അതെ ചോദിച്ചത് തെറ്റായി പോയി
ജെസ്സി : എന്ത് പറ്റി
ഞാൻ : ആ ലിസ്റ്റിലും നല്ലത് സൂപർ മാർക്കറ്റ് വാങ്ങുന്നതാണ് … ശോ…
ജെസ്സി : വാങ്ങിച്ചോ
ഞാൻ : ഉം.. വാങ്ങി വാങ്ങി …
ജെസ്സി : താങ്ക്സ് …
ഞാൻ : താങ്ക്സ് നീ വച്ചോ …2342 രൂപ ആയി പിന്നെ ലോഡിങ് ചാർജ് റൗണ്ട് ആയി 2.5k ആയി അത് ഇങ്ങ് തന്ന മതി …
ജെസ്സി : അപ്പോ അത്രേ ഒള്ളോ …
ഞാൻ : എന്ത് അത്രേ ഒള്ളോ
ജെസ്സി : അല്ല നമ്മള് തമ്മിൽ പൈസ കണക്ക് ആവശ്യം ഒണ്ടോ
ഞാൻ : മനസ്സിലായില്ല …
ജെസ്സി : അല്ല നമ്മള് തമ്മിൽ പൈസ കണക്കിൻ്റെ ആവശ്യം ഒണ്ടോ എന്ന് ….
ഞാൻ : നമ്മള് തമ്മില് എന്ന് വച്ചാ
ജെസ്സി : അല്ല നമ്മള് ഫ്രണ്ട്സ് അല്ലേ അപ്പോ
ഞാൻ : എപ്പോ തൊട്ട്
ജെസ്സി : ഒന്ന് പോടാ …എനിക്ക് അറിയാം
ഞാൻ : ഹലോ ഹലോ …അതൊക്കെ പണ്ട് ഞാനും നീയും വന്ന സമയത്ത് …ഇപ്പൊ വീ ആർ ജസ്റ്റ് കൊലീഗ്സ് ….
ജെസ്സി : എന്നിട്ട് ആണോ നീ എന്നെ ഹെൽപ് ചെയ്തത് എൻ്റെ വർക്ക് അത്രയും ചെയ്ത് നിഷക്ക് അയച്ച് കൊടുത്തത് ഹേ…😌
ഞാൻ : ഹലോ ഡോണ്ട് ഫ്ളൈ സോ ഹൈ അത് ജസ്റ്റ് ഒരു സഹായം ആർക്ക് എല്ലാർക്കും നിൻ്റെ പണി ഡിലേ ആവാൻ ഞാൻ ആണ് കാരണം അത് കൊണ്ട് …
ജെസ്സി : നാറി
ഞാൻ : നാറി നിൻ്റെ അച്ഛൻ
ജെസ്സി : ദേ
ഞാൻ : അയ്യോ അയ്യോ സോറി
ജെസ്സി : ഹാ
ഞാൻ : പപ്പ …
ജെസ്സി : ഫക്ക് ഓഫ് …
ഞാൻ : ടൈം ആയില്ല …
ജെസ്സി : ടാ …നിന്നെ ഞാൻ …
ഞാൻ : പോടി….
ഞാൻ രണ്ട് കൈയ്യില് ഉള്ള സഞ്ചിയും കൊണ്ട് അടുക്കളയിലേക്ക് പോയി …
എന്നിട്ട് ഒരു സെഞ്ചിയും കൊണ്ട് തിരിച്ച് വന്ന് അവൾക്ക് അത് കൊടുത്തു
ഞാൻ : പിന്നെ ഇതില് ബിൽ ഒണ്ട് അപ്പോ ശെരി …
ഞാൻ തിരിഞ്ഞ് നടന്നു
ജെസ്സി : ചെറ്റ….
ഞാൻ പെട്ടെന്ന് നിന്നു….ഒന്ന് തിരിഞ്ഞ് അവളുടെ അടുത്തേക്ക് വന്നു….
