ഞാൻ ടീ വി ഓൺ ചെയ്ത് ചുറ്റും നടക്കുന്നത് ന്യൂസ് വഴി നോക്കി …
ഞാൻ : മൈര് ഇത് കൊണ്ട് പോവുന്നാ തോന്നുന്നേ….
ഞാൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു…. ലൗഡ് സ്പീക്കർ ഇട്ട് അടുത്തേക്ക് സോഫയിൽ ഇട്ടു….
ജെസ്സി ചിരിച്ചോണ്ട് അങ്ങോട്ട് വന്നു തൊട്ടടുത്ത് സോഫയിൽ ഇരുന്നു
ഞാൻ 📱 : ഹലോ ചന്തി സാർ ആണോ…അല്ല ചന്തു സാർ ആണോ
ചന്തു : അല്ലടാ പട്ടി … നിൻ്റെ അച്ഛൻ
ഞാൻ : അമ്മ എവടെ 😸 അനിയൻ ചെക്കാ …
ചന്തു : ഹോസ്പിറ്റലിൽ പോയി ഇന്ന് രണ്ട് കേസ് ഒണ്ട് എന്ന പറഞ്ഞത് ….
ഞാൻ : അച്ഛനോ
ചന്തു : അച്ഛൻ അമ്മേ വിടാൻ പോയി …
ഞാൻ : ചുരുക്കത്തിൽ നീ മാത്രേ ഉള്ളൂ
ചന്തു : അതെ
ഞാൻ : നിൻ്റെ ഫോണിൽ വിളിച്ചപ്പോ ബിസി ആയിരുന്നല്ലോ ….
ചന്തു : സരു വിളിച്ചത് …
ഞാൻ : അവള് തേച്ചു പറഞ്ഞിട്ട്
ചന്തു : ഏയ് തേക്കാൻ നിൻ്റെ മറ്റേ പെണ്ണല്ല ഇത് …
ജെസ്സി : 👀
ഞാൻ : 😐
ചന്തു : ചേട്ടാ
ഞാൻ : പറ
ചന്തു : ടാ ഐഫോൺ വാങ്ങണം ഫണ്ട് ഇട്ടാ സൗകര്യം ആയിരുന്നു …
ഞാൻ : അയ്യോ കോവിഡ് അല്ലേ പൈസ ഇല്ല അല്ലെങ്കിലും പഠിക്കുന്ന നിനക്ക് എന്തിനാ ഐഫോൺ
ചന്തു : ഓൺലൈൻ ക്ലാസ്സ്
ഞാൻ : അതിനോ പഭ്ജി കളിക്കാനോ
ചന്തു : രണ്ടിനും
ഞാൻ : തൽക്കാലം അത് വേണ്ട
ചന്തു : ടാ ചേട്ടാ എനിക്ക് ജോലി കിട്ടുന്ന വരെ എൻ്റെ കാര്യങ്ങള് നോക്കണ്ടത് നിൻ്റെ ഉത്തരവാദിത്വം ആണ് …
ഞാൻ : അങ്ങനെ ഒരു നിയമം ഉണ്ടോ എനിക്ക് അറിയില്ല …
ചന്തു : നിനക്ക്. മധു ചേച്ചി തന്ന ഫോൺ ഞാൻ കാല് പിടിച്ച് ചോദിച്ചപ്പോ പോലും നീ തന്നില്ലല്ലോ…
ഞാൻ : അത് വേറെ ആവശ്യത്തിനാ….
ചന്തു : ശെരി നീ എനിക്ക് xr വാങ്ങി താടാ
ചന്തു : ടാ 70 രൂപ ആണ് അത് …. നീ ആര് അത്ര വെല ഉള്ള ഫോൺ ഉപയോഗിക്കാൻ …😏
ചന്തു : ചുമ്മാ 62 ഉള്ളൂ 78 നിൻ്റെ ആണ് മൂട് നീ….
ഞാൻ : എൻ്റെൽ പൈസ ഇല്ല
ചന്തു : നിൻ്റെ മറ്റെ കാര്യത്തിന് ഞാൻ കൂടെ ഹെൽപ് ചെയ്താലേ നടക്കൂ പറഞ്ഞേക്കാം
ഞാൻ : ഏത് കാര്യം
ചന്തു : മറ്റെ അച്ചായത്തിടെ കാര്യം ….
ജെസ്സി : 👀
ഞാൻ : ഹീ വട്ടാ
ഞാൻ അവളെ നോക്കി ചിരിച്ചു….
ജെസ്സി : ചന്തുവാ
ഞാൻ : അതെ
ചന്തു : വാങ്ങി തരോ ഇല്ലെ
ഞാൻ : കൊറച്ച് പൈസ തരാ
ചന്തു : എത്ര
ഞാൻ : 5
ചന്തു : അത് നീ വച്ചോ ഞാൻ ഒരു കാര്യം പറയാ സൂര്യ എൻ്റെ കൈയ്യില് മറ്റെ പെണ്ണിൻ്റെ നമ്പർ ഒണ്ട് നിൻ്റെ ജീവിതം ഞാൻ നശിപ്പിക്കും മര്യാദക്ക് തന്നോ
ഞാൻ : നാറി …ഒന്ന് കൊല്ലാതെ വിടാൻ പറ്റോ അയക്കാം ….
ചന്തു : ശെരി….താങ്ക്സ് ചേട്ടാ ….ഉമ്മ …
ഞാൻ : മതി മതി
ചന്തു : എന്താണ് എക്സ് കാമുകിയും ആയി ലിവിങ് ടുഗദർ ആണ് എന്ന് കേട്ടൂ
ഞാൻ : വച്ചിട്ട് പോടാ പട്ടി..നിനക്ക് ഫോൺ അല്ലേ ഞാൻ നിൻ്റെ മുറിയിലേക്ക് ബുക്ക് ചെയ്തോളാം വച്ചിട്ട് പോടാ നാറി….😄
ചന്തു : അപ്പോ ശെരി 🔚
ഞാൻ : 😊
ജെസ്സി : 🤭
ഞാൻ : അവൻ ഇങ്ങനെ തന്നെ എന്നെ പറ്റി ഓരോ അനാവശ്യം പറഞ്ഞോണ്ട് ഇരിക്കും ….നാറി
ജെസ്സി : അതെ അതെ …. എനിക്ക് പിന്നെ സിബ്ലിങ്സ് ഇല്ലാത്ത കൊണ്ട് ആ ഫീൽ അറിയില്ല ….
ഞാൻ : അതാ നല്ലത് … കണ്ടില്ലേ ഇരുന്ന ഇരിപ്പിന് പത്തറുപതിനായിരം രൂപ ആണ് പൊട്ടിയത് …
ജെസ്സി : നിനക്ക് നല്ല സാലറി ഇല്ലെ വാങ്ങി കൊടുത്തുടെ
ഞാൻ: കൊള്ളാം വീടിൻ്റെ റെൻ്റ് തന്നെ 20000 ആണ് ….
ജെസ്സി : ഓ അങ്ങനെ ഒരു സീൻ ഒണ്ടല്ലോ
ഞാൻ : പക്ഷേ അത് അമ്മ ആണ് കൊടുക്കുന്നത് 😆
ജെസ്സി : കൊള്ളാം അമ്മ എന്തായിരുന്നു
ഞാൻ : പീടിയാട്രീഷൻ…
ജെസ്സി : അടിപൊളി … അപ്പോ സീൻ ഇല്ല 😄
ഞാൻ : അതെ അല്ലെങ്കിൽ ഈ ബാംഗ്ലൂർ ജീവിക്കാൻ പറ്റോ ….പെട്രോൾ തന്നെ വേണം നല്ല പൈസ
ജെസ്സി : കാനഡ പോയ സാലറി കൂടുതൽ കിട്ടും …. അപ്പോ സീൻ ഇല്ലല്ലോ
ഞാൻ : അതെ അതെ. …
ജെസ്സി : അല്ല ആരാ ഈ മധു ചേച്ചി
ഞാൻ : മധു ചേച്ചിയോ
ജെസ്സി : ഹാ ചന്തു പറഞ്ഞത് കേട്ടു
ഞാൻ : അത് അത് എൻ്റെ അമ്മായിടെ മോൾ ആണ് ചേച്ചി എനിക്ക് ഗിഫ്റ്റ് തന്ന ഫോൺ ശബരി ഇപ്പൊ യൂസ് ചെയ്യുന്ന ഫോൺ ഇല്ലെ അത് അവന് നോട്ടം ഒണ്ടയിരുന്ന് അതാ
ജെസ്സി : ഓ…
ഞാൻ : കാണുന്ന ടീവി
ജെസ്സി : ഹാ… പോവാ
ഞാൻ : അതെ
ജെസ്സി : സൂര്യ
