എന്നെ ഒന്ന് നോക്കി അവള് വീണ്ടും ടീവി നോക്കാൻ തൊടങ്ങി…
ഞാൻ : സോറി …
ജെസ്സി : 😶
ഞാൻ : സോറി കേട്ടില്ലേ ..
ജെസ്സി : ശെരി…
ഞാൻ : ജസ്റ്റ് സെൻ്റ് മീ ദ പ്രോഗ്രാം ലിങ്ക് ഓക്കേ….
ജെസ്സി എന്നെ ഒന്ന് നോക്കി
ഞാൻ : വാട്ട്
ജെസ്സി : എനിക്ക് പറഞ്ഞ് തന്ന മതി ഡോണ്ട് ആക്റ്റ് ലൈക്ക് ഗോഡ് ഓഫ് വാർ …
ഞാൻ : ഓക്കേ…. ചിൽ മാമി ചിൽ ….
ജെസ്സി : 😒
ഞാൻ : ആദ്യം ഈ വൃത്തിക്കെട്ട പുച്ഛം മാറ്റ് കേട്ടോ ….
ജെസ്സി : ഹെൽ….
ഞാൻ : ശെരി ..ഇപ്പൊ വേണോ അതോ പിന്നെ മതിയോ
ജെസ്സി : ഇനി എപ്പോ … ഇപ്പൊ തന്നെ നീ കാരണം ഐ ലോസ്റ്റ് ദ ഹോൾ ഈവ്….
ഞാൻ : ശെരി …ഗോ ഓൺ
⏩ ഞാൻ അവൾക്ക് ഉള്ള സംശയം ഒക്കെ പറഞ്ഞ് കൊടുത്ത് ക്ളിയറാക്കി….
അവള് ലാപ്ടോപ്പിൽ നോക്കി നോക്കി എൻ്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു …
ഞാൻ : അതെ ഒരുപാട് അങ് ഒട്ടണ്ട…
ജെസ്സി : അയ്യ ഒട്ടാൻ പറ്റിയ ആള്… എനിക്ക് കാണുന്നില്ല ഇങ്ങ് വക്ക് …
ഞാൻ : അതെ അറിഞ്ഞില്ലേ എല്ലാം
ജെസ്സി : ഹാ…
ഞാൻ : ജസ്റ്റ് ഗെറ്റ് ലോസ്റ്റ് …
ജെസ്സി : അതെ കൂടുതൽ ഷോ എറക്കിയാ ഈ ലാപ്ടോപ് എടുത്ത് നിൻ്റെ തല ഞാൻ തല്ലി പൊളിക്കും ….
അവള് എണീറ്റ് നടന്നു …പെട്ടെന്ന് ഒന്ന് നിന്നിട്ട് തിരിഞ്ഞ് നോക്കി
ഞാൻ : എന്ത്
ജെസ്സി : ഒന്ന് ഹെൽപ് ചെയ്താ രാത്രി ഒരു ടൂ ആവും മുന്നേ തീർക്കാം ….
ഞാൻ : സൗകര്യം ഇല്ല ….
ജെസ്സി : അല്ലെങ്കിലും ഐ ഡോണ്ട് വാണ്ട് യോർ ഹെൽപ്….
ഞാൻ : അതെ ഈ ട്രൗസർ ഒന്നും എവടെ പറ്റില്ല ….
ജെസ്സി : വാട്ട്
ഞാൻ : ഈ ട്രൗസർ ഒന്നും ഇടാൻ പറ്റില്ല …
ജെസ്സി : എന്താ കാര്യം
ഞാൻ : പെണ്ണുങ്ങൾക്ക് പറ്റിയ സാധനം അല്ല ഇത്
ജെസ്സി : ഹലോ ഹലോ … ജസ്റ്റ് ലീവ് ദിസ് ഹിയർ…പെണ്ണുങ്ങൾ ആണുങ്ങൾ എന്നൊക്കെ പറഞ്ഞ് ….
ഞാൻ : എന്ത് സത്യം തന്നെ …
ജെസ്സി : അതൊന്നും അല്ല നീ ഡിസ്ട്രാക്റ്റ് ആവാ അതാണ് മാറ്റർ
വാട്ട് ദ ഹെൽ ഞാൻ സോഫയിൽ നിന്ന് ചാടി എണീറ്റു….
ജെസ്സി : റിലാക്സ് … ചീഫ് … ജസ്റ്റ് അ ജോക്ക്…
⏩ ഞാൻ രാത്രി പടം കണ്ട് കഴിഞ്ഞ് വെള്ളം കുടിക്കാൻ വന്നപ്പോ ലൈറ്റ് കത്തി കെടക്കുന്നു….
⏩ അടുത്ത ദീസം മമ്മിടെ കോൾ വന്നാണ് ജെസ്സി എണീറ്റത് ….
ജെസ്സി 📱: ഹലോ മമ്മി ഗുഡ് മോണിങ് ..
ആൻ്റി : എന്ത് ഒറക്കം ആണ് ജെസ്സൂ ഇത് ….
ജെസ്സി: എന്താ…
ആൻ്റി : ആ കൊച്ച് ഇന്നലെ നിന്നെ എത്ര വട്ടം വിളിച്ചു…
ജെസ്സി : ആര് സൂര്യയോ….
ആൻ്റി : അതെ …
ജെസ്സി : എന്തിന്
ആൻ്റി : നീ വർക്ക് ചെയ്യാതെ ഒറങ്ങി എന്ന്….
ജെസ്സി : അത് മമ്മി നല്ല ടയേർഡ് ആയി പോയി മമ്മി …
ഹഹഹ…. ആൻ്റി പൊട്ടി ചിരിക്കാൻ തൊടങ്ങി…
ജെസ്സി : 😃 എന്താ മമ്മി
ആൻ്റി : എൻ്റെ മോളെ ഇന്നലെ അല്ല ഇന്ന് പൊലർച്ച ഒരു രണ്ട് മണി ആയപ്പോ ഈ കൊച്ച് എന്നെ വിളിച്ചു കേട്ടോ
ജെസ്സി : 😳 എന്തിന്
ആൻ്റി : ഇത് കേക്ക് നീ …
ജെസ്സി : ഹാ
ആൻ്റി : ഇത് കേക്ക് മോളെ …ഞാൻ ഇവൻ്റെ കോൾ വന്നതും പേടിച്ച് പോയി…എടുത്ത് നോക്കിയാ ഹഹ…
ജെസ്സി : കാര്യം പറ മമ്മി…
ആൻ്റി : ചെക്കൻ എന്നോട് പറയാ ആൻ്റി വീഡിയോ കോൾ ചെയ്തോട്ടെ എന്ന്…
ജെസ്സി : എന്തിന് …
ആൻ്റി : ഞാനും ഇതേ തന്നെ ചോദിച്ചത് അതിന് അവൻ പറഞ്ഞ കാര്യം ഹഹഹ അയ്യോ 😂😂😂
ജെസ്സി : മമ്മി കാര്യം പറ മമ്മി …
ആൻ്റി : അവൻ പറയാ നിൻ്റെ റൂമിൽ ഒന്ന് പോണം നല്ല ഒറക്കം ഒരു അഞ്ച് മിനിറ്റ് പണി ഒണ്ട് അത് വരെ ഒന്ന് വീഡിയോ കോളിൽ ഇരിക്കാമോ എന്ന്….
ജെസ്സി : അശ്ശോ 😄 എന്നിട്ട്
ആൻ്റി : എനിക്ക് ഈ കൊച്ചിൻ്റെ കാര്യം ഓർത്ത് ചിരിക്കണോ അതോ ദേഷ്യപെടണോ ഒന്നും അറിയാതെ ആയി …
ജെസ്സി : ശേ എന്താ കാര്യം പറഞ്ഞോ
ആൻ്റി : ഇല്ലെന്ന് ഇങ്ങനെ ഫോണും പിടിച്ച് കതക് തൊറന്ന് ഉള്ളിൽ പോയി ഫോണും പിടിച്ച് ടേബിളിൽ എന്തോ ചെയ്ത് ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് വെളിയിൽ എറങ്ങി …
ജെസ്സി : എന്തായിരിക്കും ഒപ്പിച്ചത്
ആൻ്റി : ഇത് കേക്ക്…
ജെസ്സി : ഹാ ഹാ…
ആൻ്റി : ഞാൻ കളിപ്പിക്കാൻ വേണ്ടി ഇത് ചോദിക്കാൻ നിന്നാ എന്ത്…. ഫോൺ കട്ടാക്കി നീ വീണ്ടും ഉള്ളില് പോവില്ല എന്ന് എന്താ ഒറപ്പ് എന്ന് ….
