ജീവിതം on കോവിഡ് – 2 1

ഞാൻ : ശെരി …

⏩ ഒമ്പത് മണിയോട് കൂടെ എൻ്റെ തല പൊങ്ങിയത് ….

കട്ടിലിൽ നിന്ന് എണീറ്റ് ഒന്ന് താണ് പൊങ്ങി നേരെ ബാൽക്കണി തുറന്ന് ഞാൻ വെളിയിലേക്ക് പോയി പുറം ലോകത്തെ അവസ്ഥ നോക്കി …

എൻ്റെ കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തെ ഇവിടുത്തെ ജീവിതത്തിൽ ഈ ഏരിയയിൽ ഞാൻ ഇത്ര ശാന്തത അനുഭവിച്ചിട്ടില്ല ഒരു പട്ടികുഞ്ഞ് പോലും ഇല്ല …

കൊള്ളാം 😃 എന്തായാലും … ഇതും ഒരു വൈബ് തന്നെ ഞാൻ തിരിഞ്ഞ് ഉള്ളിലേക്ക് നടന്നു…. നേരെ ഹോളിൽ പോയി കതക് തുറന്ന് നോക്കി

ശെടാ പാലില്ലെ ചെലപ്പോ അവനും പൊറത്ത് വരാൻ പറ്റിലായിരിക്കും …. ചെ ഇനി എന്ത് ചെയ്യും കട്ടൻ അയ്യേ വേണ്ട ….പിന്നെ പാല് കുടിച്ചില്ലെങ്കിൽ ചത്തൊന്നും പോവില്ല… ഞാൻ കതകിൻ്റെ കുറ്റി ഇട്ടിട്ട് തിരിഞ്ഞതും ജെസി സോഫയിൽ ഇരിക്കുന്നു….

ഞാൻ : ഞാൻ അടിമുടി ഒന്ന് നോക്കി 😏 ഹും ഞാൻ അടുക്കളയിലേക്ക് പോയി…

കഴിക്കാൻ എന്ത് ഉണ്ടാക്കും ഞാൻ ഫ്രിഡ്ജ് തൊറന്ന് നോക്കി… കുപ്പി വാങ്ങാൻ കാണിച്ച ശുഷ്കാന്തി ഇതിൽ കാണിക്കാത്തത് എനിക്ക് വല്ലാത്ത അടി ആയി എന്ന് ഞാൻ മനസ്സിലാക്കി … ഒരു പൊട്ടിയ മുട്ടയും പച്ചക്കറിയും മാത്രമേ ഉള്ളൂ….

ഞാൻ ഫ്രിഡ്ജ് അടച്ച് തിരിഞ്ഞതും വീണ്ടും പിന്നിൽ ജെസ്സി …

ഞാൻ : 😏 എന്ത് വേണം ഞാൻ ഒറങ്ങുകയൊന്നും അല്ല എണീറ്റു പോവാൻ ആയില്ലേ …. ഇനി രാത്രി വന്നാ മതി …

ജെസ്സി : 😐

ഞാൻ : നിന്നോട് ആണ് രാത്രി വരാൻ മൂദേവി പോ വെളിയിൽ ….

ജെസ്സി : സൂര്യാ….

ഞാൻ : ഇപ്പൊ സംസാരിച്ചും തൊടങ്ങിയോ ഡീ നീ മറുതെ 🤧

ജെസ്സി : 🙄 ഗോഡ് ദിസ് ഗായ്…

ഞാൻ : പോവാണോ ശെരി പിന്നെ വാ അപ്പോ ബൈ….

ഞാൻ ബ്രഷ് ചെയ്ത് മൊഖം കഴികി വെളിയിൽ വന്ന് നോക്കുമ്പോ ഫോൺ അടിക്കുന്നു …ഫോൺ എടുത്ത് നോക്കിയപ്പോ ശബരി …

ഞാൻ : ഈ തെണ്ടിയോ…. ഹലോ പറ ഡേയ്

ശബരി : എങ്ങനെ പോവുന്നു മിസ്റ്റർ പെരേര..

ഞാൻ : മടുപ്പ് തന്നെ അളിയാ …എന്നൊന്നും ഞാൻ പറയുന്നില്ല നല്ല ചുകം ഇങ്ങനെ വെള്ളം അടിച്ച് ഇരിക്കാൻ പിന്നെ എന്താ ജെസ്സി പിശാശിൻ്റെ വർക്ക് ഞാൻ തന്നെ ചെയ്യാം അത് ചെയ്ത് ഇന്ന് തന്നെ അവൾടെ മോന്തക്ക് വലിച്ചെറിയണം അത്ര തന്നെ …😮‍💨

ശബരി : പതുക്കെ പറ അവള് കേക്കും…

ഞാൻ : എന്ത്

ശബരി : അവള് കേക്കും ഒച്ച വേണ്ട എന്ന്…

ഞാൻ : നീ എന്താ അടിച്ചിട്ടുണ്ടോ ഞാൻ വീട്ടിൽ ആണ് …

ശബരി : അപ്പോ അവള് വന്നില്ലേ ഇത് വരെ …

ഞാൻ : 😵‍💫 😐 എന്താ …🤦

ശബരി : അതെ ഇന്നലെ നിഷ ആണ് അവളോട് പറഞ്ഞത് നിൻ്റെ ഫ്ളാറ്റിൽ വന്ന് പ്രൊജക്റ്റിൻ്റെ കാര്യത്തിൽ ഹെൽപ് ചെയ്യാൻ ….

ഞാൻ : ഫക്ക് അപ്പോ ഇവടെ ഉള്ളത് ഡൂംപ്ളിക്കേറ്റ് അല്ലേ ഒറിജിനൽ … 😂 ഏയ് നീ എന്നെ പറ്റിക്കാൻ ആണ്

ശബരി : അണ്ടി… ഇന്നലെ ഡ്രൈ അടിച്ചോ നീ …

ഞാൻ : നീ ഫോൺ വക്ക് ഞാൻ വിളിക്കാം … 🔚 മൈര് എന്തൊക്കെ ആടാ മൈരേ നീ പറഞ്ഞത് … ഇത് വഴി വല്ല വഴി ഒണ്ടോ ഞാൻ ഗ്രാനൈറ്റിൽ ചവിട്ടി നോക്കി …

എന്ത് വന്നാലും നേരിടുക തന്നെ അല്ലെങ്കിലും ഇത് എൻ്റെ അപ്പൻ്റെ ഫ്ളാറ്റ് ഞാൻ എന്തിന് ഇവളെ പേടിക്കണം…😏

ഞാൻ ഹോളിൻ്റെ അടുത്ത് പോയി ചൊമരിൽ ചാരി പല്ലി എത്തി നോക്കും പോലെ ഹോളിലേക്ക് നോക്കി…

കാണുന്നില്ലല്ലോ

ജെസ്സി : ഹലോ അവളെൻ്റെ തോളിൽ തട്ടി ….

ഞാൻ : 😖 …. ഞാൻ പതുക്കെ പിന്നിലേക്ക് തിരിഞ്ഞു…

ജെസ്സി : മറുത ഇവടെ ആണ് 😊

ഞാൻ : 🙂 അല്ല അത് പിന്നെ സ്വപ്പനതിൽ ഒരു ആള് വരും കാണാൻ ഒക്കെ ഇത് പോലെ തന്നെ ആയിരിക്കും അതാ …

ജെസ്സി : പേര് ജെസി അല്ലേ

ഞാൻ : കറക്റ്റ് 💯 😆 അല്ല അത് ഒരു യക്ഷി ആണ് സ്ഥിരം വരും …പേരൊന്നും എനിക്ക് അറിയില്ല …

ജെസ്സി : മിണ്ടിപ്പോവരുത് സ്റ്റുപ്പിട്….😡

ഞാൻ : സ്‌റ്റുപ്പിട് നിൻ്റെ അച്ഛൻ ….😏

ജെസ്സി : ഹൗ ഡെയർ യു കോൾ മൈ ഡാഡി…

ഞാൻ : അതിരിക്കട്ടെ നീ എന്താ ഇവടേ ആഹാ

ജെസ്സി : 😶 അത് അത്

ഞാൻ : കണ്ട തെണ്ടികൾക്ക് കേറി നെരങ്ങാൻ ഇത് സത്രം ഒന്നും അല്ല …

ജെസ്സി : അയ്യ എനിക്കും ഇവടെ വരാൻ ഒരു താൽപ്പര്യം ഒന്നും ഇല്ല നീ തന്നെ ആണ് ഇന്നലെ വിളിച്ച് എന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത് ….