ജെസ്സി : സൂര്യ
ഞാൻ ഒന്ന് മൂളി….
ഞാൻ : ഓൾ ഡൺ…
ജെസ്സി : യാ..ഡൺ
ഞാൻ : എന്തായിരുന്നു പെട്ടെന്ന് ഒരു ഇത്
ജെസ്സി : സത്യം പറഞ്ഞാ ഇത് ഒരു പെണ്ണ് കാണൽ ആയിരുന്നു ….
ഞാൻ : 😐 ഓ ഗ്രേറ്റ്….
ജെസ്സി : ഉം….
ഞാൻ : എങ്ങനെ ഒണ്ട് ജോൺ …
ജെസ്സി : കൊള്ളാം പക്ഷെ എനിക്ക് അങ്ങോട്ട്….
ഞാൻ : എന്നാ പറഞ്ഞൂടെ വീട്ടില് … ഞാൻ പറയണോ
ജെസ്സി : നോ നോ …വേറെ വഴി ഇല്ല മമ്മി സീൻ ആണ് …
ഞാൻ : നമ്മക്ക് ഇഷ്ട്ടം ഇല്ലാത്ത ഒരു ജീവിതം സ്മൂത്ത് ആവില്ല….ഞാൻ ആണെങ്കിൽ നോ പറയും …ശെരി നിൻ്റെ ഇഷ്ട്ടം പോലെ ….
ജെസ്സി : എനിക്ക് ഇഷ്ട്ടം ഇല്ലാതെ ഒന്നും ഇല്ല പക്ഷെ എന്തോ ഒരു ഇത് പോലെ അത്ര മാത്രം … ചെലപ്പോ ജോൺ ആയിരിക്കും എൻ്റെ …
ഞാൻ : ശെരി ശെരി …
ജെസ്സി : ഞാൻ പോട്ടെ ഡ്രസ്സ് വാഷ് ചെയ്യാൻ ഒണ്ട് ….താങ്ക്സ് ഫോർ ദ മാക്ക്….
⏩ ഇത് ഒരു പതിവായി … ഒന്നിടവിട്ട ദിവസങ്ങളിൽ ജെസ്സി എൻ്റെ ലാപ്പും കൊണ്ട് പോവാൻ തൊടങ്ങി …
⏩ ഒരു രാത്രി …
ജെസ്സി : സൂര്യ ലാപ്
ഞാൻ : അവടെ ഒണ്ട് എടുത്തോ
ജെസ്സി : ബുദ്ധിമുട്ട് ആയോ
ഞാൻ : ആയി …
ജെസ്സി : സഹിച്ചോ 😂
ഞാൻ : എടുത്തിട്ട് പോ …
ജെസ്സി : എന്താ പേപ്പട്ടി കടിച്ചോ….
ഞാൻ : അല്ല നിൻ്റെ അച്ഛൻ കടിച്ചു ഒന്ന് പോ … 🤣 ജെസ്സി : ഐ ഹാവ് ടോൾഡ് യൂ… മെനി ടൈംസ്
ഞാൻ : ച്ചും…. സോറി ലാപ്ടോപ് അല്ലേ എടുത്തിട്ട് പോ പ്ളീസ് 🙏
ജെസ്സി : മച്ച് ബെറ്റർ….
⏩ പത്ത് മിനിറ്റ് കഴിഞ്ഞതും അവൾടെ അമ്മ എന്നെ വിളിച്ചു….
ഞാൻ : ഹലോ …
ആൻ്റി : എന്താ കുട്ടാ ….
ഞാൻ : എന്താ …
ആൻ്റി : അവള് പറഞ്ഞു നിനക്ക് നല്ല ദേഷ്യം അടി പിടി എന്നൊക്കെ
ഞാൻ : ഇല്ല ആൻ്റി
ആൻ്റി : ഇല്ലല്ലോ എന്തോ ഒണ്ട് പറ
ഞാൻ : ഇല്ലെന്ന് വെളിയിൽ ഒന്നും പോവാൻ പറ്റുന്നില്ലല്ലോ അതിൻ്റെ ഒരു ഇതാ …
ആൻ്റി : അത്രേ ഉള്ളോ ശെരിയാ വീട്ടിൽ ഇങ്ങനെ ഇരുന്ന പ്രശ്നം തന്നെ ആണ് ….
ഞാൻ : അതെ അതെ …
ആൻ്റി : കൂട്ടാ ഞങ്ങള് ഈ ജെസിക്കൊച്ചിൻ്റെ കല്യാണം ഒറപ്പിക്കാൻ പോവാ ….
ഞാൻ :
ആൻ്റി : ഹലോ
ഞാൻ : ആണോ ആണോ കേക്കാം ആൻ്റി
ആൻ്റി : ചെക്കൻ കാനഡയിൽ ആണ് ഒരു സെക്കൻ്റ് മോനെ ( അതെ ദേ അനില് കെടന്ന് വിളിച്ചോണ്ട് ഇരിക്കാ നിങ്ങള് ഇത് എവടെ ആണ് അച്ചായാ ) ഹാ മോനെ … ഇന്ന പോലെ കല്യാണം നിശ്ചയിക്കാൻ ആണ് പ്ളാൻ
ഞാൻ : ഇപ്പൊ എങ്ങനെ ആണ് ആൻ്റി അതിന് തിയതി ജാതകം അതില്ലല്ലോ മറ്റെ അല്ല നിങ്ങള് പള്ളിയില് അല്ലേ ഇതൊക്കെ നടത്തുന്നത്.
ആൻ്റി : അത് ഉള്ളതാ ഇപ്പൊ വാക്കാൽ ഒറപ്പിക്കൽ അത് തന്നെ നിശ്ചയം അല്ലേ… പിന്നെ ചടങ്ങ് ഈ നശിച്ച സാധനം തീർന്നിട്ട്….
ഞാൻ : അല്ല ഇത് തീരാൻ അഞ്ച് കൊല്ലം വരെ ആവും എന്നാ പറയുന്നത്…
ആൻ്റി : ഏയ് ഇല്ല കുട്ടാ
ഞാൻ : ഇല്ല ആവും ആൻ്റി …
ആൻ്റി : എന്തോ വരുന്ന പോലെ …
ഞാൻ : എന്നാ ഒറപ്പിക്കൽ
ആൻ്റി : ഞങ്ങള് ആലോചിക്കാ പിന്നെ കുടുംബക്കാരോടും കൂടെ ആലോചിച്ച് നോക്കാം …
ഞാൻ : ശെരി ശെരി …
ആൻ്റി : അതെ മോനെ മോൻ ഒരു സഹായം ആൻ്റിക്ക് ചെയ്യണം
ഞാൻ : എന്താ ആൻ്റി
ആൻ്റി : അതായത് അവള് ഇപ്പഴും സമ്മതിച്ചിട്ടില്ല മോൻ ഒന്ന് സംസാരിക്ക് നിങ്ങള് കൂട്ടുകാർ ഒരുമിച്ച് ജോലി ചെയ്യുന്നു ഒരേ പ്രായം …
ഞാൻ : ആൻ്റി അത്
ആൻ്റി : എന്താ കുഞ്ഞേ
ഞാൻ : അത് ഞങ്ങള് ഫ്രണ്ട്സ്സ് ആയിരുന്നു പക്ഷേ ഒരു അടി നടന്ന് ഇപ്പൊ വലിയ
ആൻ്റി : അറിയാ കുഞ്ഞേ എന്നാലും ഇപ്പൊ നിങ്ങള് രണ്ട് മാസം ആയില്ലേ ഒരുമിച്ച് താമസിക്കുന്നു അപ്പോ വഴക്ക് ഒക്കെ മാറി കാണില്ലേ …
ഞാൻ : അല്ല ആൻ്റി ഞങ്ങള് അത്ര നല്ല ടേംസ്സിൽ അല്ല
ആൻ്റി : അതൊന്നും സാരം ഇല്ല അവൾക്ക് മോനെ നല്ല ഇഷ്ട്ടം ആണ് മോൻ പറഞ്ഞാ അവള് കേക്കും.. അതെ ഈ ആലീസ് ഒരു ടീച്ചർ ആണ് എന്ന മോൻ അറിയാലോ എനിക്ക് കുട്ടികൾടെ മനസ്സ് അറിയാം …
ഞാൻ : എന്നാലും ഇത് അവൾടെ തീരുമാനം അല്ലേ ….ഞാൻ എങ്ങനെ
ആൻ്റി : അയ്യോ മോനേ മോൻ അവളെ കെട്ടിക്കാൻ ഒന്നും നിക്കണ്ട അവളോട് സംസാരിക്കാ അവൾ എന്താ ഇതിന് സമ്മതിക്കാത്തത് എന്ന് അറിയാ കൂട്ടത്തിൽ അവൾക്ക് ആരോടെങ്കിലും ഇഷ്ട്ടം ഒണ്ടോ എന്നും കൂടെ ….കെട്ടിച്ചു കൊടുക്കും അവൾടെ ഇഷ്ട്ടം അല്ലേ മോനെ ഞങ്ങൾക്ക് വലുത് ….അവൻ്റെ ജാതി മതം ഒന്നും ഒരു വിഷയം ആവരുത് നല്ല സ്വഭാവം ആയിരിക്കണം അത്ര മാത്രം ….
