ജീവിതം on കോവിഡ് – 2 1

ഞാൻ ഇൻസ്റ്റാഗ്രാം എടുത്ത് നോക്കി ..അത് മടുതപ്പോ യൂട്യൂബ് എടുത്ത് നോക്കി അതില് ഒരു ടിക്ടോക്ക് വീഡിയോ ഒരു പാണ്ടി ചെക്കൻ തലയില് കളറും അടിച്ച് ഡാൻസ് കളിക്കുന്നത്

ഞാൻ : ഇവനിത് എന്താ ഈ കാണിക്കുന്നത് ശേ….വെട്ട് കിളി മൈരൻ…. കമൻ്റ് നോക്കാം.😂

ഞാൻ : അന്ധകാര കോളനി.. സത്യം തന്നെ …. 😂

ജെസ്സി : സൂര്യ …. അതെ ഒന്ന് ഹെൽപ് ….എന്താ വീഡിയോ കാണാ

ഞാൻ : എന്തിന് നീ ചുമ്മാ ചുമ്മാ കേറി വരുന്നത്

ജെസ്സി : എനിക്ക് ഒന്നും നിൻ്റെ കൂടെ ഇരിക്കാൻ ആഗ്രഹം ഇല്ല … എനിക്ക് ഒരുപാട് പണി ഒണ്ട് ഫൂഡ് ഒന്ന് ഒണ്ടാക്കോ എന്ന് ചോദിക്കാൻ ആണ് ….

ഞാൻ : ശെരി പോ … ഇങ്ങനെ ഉള്ള കാര്യം പറയാൻ ടെക്സ്റ്റ് ഇട്ടാ മതി കേട്ടല്ലോ….

ജെസ്സി : അതെ ഞാൻ ഒന്ന് താണ് തരുന്നത് കൊണ്ട് നീ ഒരുപാട് തലക്ക് കേറാതെ…എൻ്റെ ഗെതികേട്ട് അല്ലെങ്കിൽ നിൻ്റെ ഈ പുച്ഛം കാണണ്ട ഗെതികേട്ട് വരില്ലായിരുന്നു …

ഞാൻ : അതെ ഒന്ന് പോ ഫുഡ് വരും …

ജെസ്സി : വന്നാ മതി …

⏩ വൈകുന്നേരം വയറ്റിൽ മേരി ഗോൾഡ് കോഫീ ബിസ്ക്കറ്റ് നെരത്തി ഇട്ട് അതും തിന്നോണ്ട് ഫോൺ നോക്കി കെടക്കുമ്പോ ജെസ്സി എന്നെ നോക്കി ഡോറിൽ തട്ടി …

ഞാൻ : എന്താ

ജെസ്സി : കഴിഞ്ഞു

ഞാൻ : അയ്ന്

ജെസ്സി : 😒 ഞാൻ ഇല്ലെ രണ്ട് തെറ്റ് ചെയ്തു… നമ്പർ വൺ: നിന്നോട് ഒന്ന് സ്മൂത്താവാൻ നോക്കി ആൻഡ്…. ടൂ : ഈ വീട്ടിൽ നിക്കുന്നത്…

ഞാൻ : ഞാനും രണ്ട് മിസ്റ്റെക്ക് ചെയ്തു. : വൺ : നിന്നെ ഇവടെ കേറ്റി താമസിപ്പിച്ചു രണ്ട് നീ ഒരു അഹങ്കാരി ആണ് എന്ന് അറിഞ്ഞിട്ടും നിന്നോട് സ്മൂത്തായത് …

ജെസ്സി : അതെ എനിക്ക് ചെറിയ സംശയം ഒന്ന് വന്നെ …

ഞാൻ : ഞാൻ അങ്ങോട്ട് വരില്ല നീ ഇങ്ങ് വാ…

ജെസ്സി : അതെ എനിക്ക് ഒറ്റക്ക് ഒണ്ടാക്കാൻ അല്ല ഇത് ഓരോ വട്ടവും വന്ന് നിൻ്റെ കാല് പിടിക്കാൻ ഒന്നും എനിക്ക് പറ്റില്ല ….

ഞാൻ : വേണ്ട പോ …ആര് പറഞ്ഞ് കാല് പിടിക്കാൻ …

ജെസ്സി : ഗെറ്റ് ലോസ്റ്റ്…😡

അവള് എറങ്ങി പോയി ….

ഞാൻ അറിയാതെ ഒറങ്ങിയും പോയി ….

ഫോൺ ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ എണീറ്റത്…

ഞാൻ കണ്ണ് തൊറക്കാതെ ഫോൺ എടുത്ത് ചെവിയിൽ വച്ചു….

ഞാൻ : ഹലോ ആരാ …

ഞാൻ ആണ്

ഞാൻ : ഏത് ഞാൻ ….

ആൻ്റി: ജെസ്സിടെ മമ്മി മായ ….

ഞാൻ : ആൻ്റി…. എന്താ ആൻ്റി …

ആൻ്റി : ഇല്ല എന്താ എടുക്കാൻ ഒരു താമസം ….

ഞാൻ : ഒറങ്ങായിരുന്നു ആൻ്റി …

ആൻ്റി : ആണോ… ജെസ്സി പറഞ്ഞു നീ അവളെ ശല്യം ചെയ്യുവായിരുന്നു എന്ന് …

ഞാൻ : അതെ ഇപ്പൊ വന്നെ ഉള്ളൂ തിരിച്ച് ….

ആൻ്റി : ഹ ഹ ഹ …. കൊച്ച് കഴിച്ചോ …

ഞാൻ : ഇല്ല ആൻ്റി ….

ആൻ്റി: പത്ത് മണി ആയല്ലോ …. ചെല്ല് അവള് എന്തോ ഒണ്ടാക്കി വച്ചിട്ടുണ്ട് ചെന്ന് എടുത്ത് കഴിക്ക് …

ഞാൻ : വേണ്ട ആൻ്റി. .. സാരൂല്ലാ…

ആൻ്റി : ചെല്ല് കൊച്ചെ …നിങ്ങള് തമ്മില് അടി ആയി എന്ന് അവള് പറഞ്ഞു…അപ്പോ അവക്ക് കൊച്ചിനെ വിളിക്കാൻ ഒരു ഇത്… അപ്പോ ഞാൻ വിചാരിച്ചു ഞാൻ തന്നെ വിളിക്കാം എന്ന്….കൊച്ച് ചെല്ല് പണി എടുക്കാൻ പറ്റില്ല അല്ലെങ്കിൽ പോണേ…

ഞാൻ : ശെരി ആൻ്റി….

ആൻ്റി : ശെരി … 🔚

അവര് വിളിച്ച് കഴിഞ്ഞതും നിഷ വിളിച്ചു….

ഞാൻ : പറ ഡീ….

നിഷ : എന്താ മോനെ അടിച്ച് ഓഫാണോ

ഞാൻ : ഏയ് പച്ച …

നിഷ : എട്ടാമത് അൽഭുതം അൽ-ഭുതം എന്ന് പറയുന്നത് ഇതിനെ ആണോ

ഞാൻ : നീ കാര്യം പറ വാഴെ….

നിഷ : നീ എന്താ അവൾക്ക് അവള് വന്ന് ചോദിച്ചത് പറഞ്ഞ് കൊടുക്കാതെ ഇരുന്നത് …

ഞാൻ : അവൾക്ക് സംസാരിക്കാൻ അറിയില്ല ഡീ ….

നിഷ : വേഗം പറഞ്ഞ് കൊടുക്ക് അവൾടെ കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് പണി തൊടങ്ങാൻ അത് കഴിഞ്ഞ് വേണം ശബരിക്ക് …ലാസ്റ്റ് ആണ് ഇത് കഴിഞ്ഞാ നമ്മക്ക് ഗ്രൂപ്പ് വർക്കാ അത് പിന്നെ ഈ 21 ദീസം കഴിഞ്ഞ് നോക്കാം …

ഞാൻ ,: അശ്ശോ…ഞാൻ അത് ഓർത്തില്ല അവള് വന്ന് എന്നെ ചൊറിഞ്ഞ് അപ്പോ ഞാൻ ഗെറ്റൗട്ടടിച്ച് വിട്ട് ശെ… നീ വച്ചോ വച്ചോ നാളെ കാലത്ത് നിനക്ക് സംഭവം കിട്ടും ….

നിഷ : ശെരി … 🔚

ഞാൻ വേഗം തന്നെ വെളിയിലേക്ക് എറങ്ങി മുറിയിൽ നോക്കി അടഞ്ഞ് കെടക്കുന്നു…. നേരെ അടുക്കളയിൽ പോയി വെള്ളം കുടിച്ച് തിരിച്ച് വന്ന് ഹാളിൽ വന്നതും സോഫയിൽ ഇരിക്കുന്നു….