ഉണ്ണി അലറിക്കൊണ്ട് തിരിഞ്ഞു നോക്കിയതും ലക്ഷ്മി ഓടി.
“എടി നിക്കടി അവിടെ“
ലക്ഷ്മി നേരെ ഓടിയത് അടുക്കളയിലേക്കായിരുന്നു
“എന്താടാ ഇത് രണ്ടും കൂടി“
“അമ്മെ അത്. അവളെന്റെ കവിളിൽ കടിച്ചമ്മെ“
“നിനക്ക് നാണമില്ലെ ഉണ്ണി കൊച്ചുപിള്ളരെപോലെ അവളെന്നെ കടിച്ചു തല്ലി പിച്ചി എന്നൊക്കെ പറയാൻ. ആപിന്നെ നിനക്കു ഒരെണ്ണം കിട്ടണം“
“ഉണ്ണിയേട്ടാ ഡ്രസ്സ് മാറ്റിട്ട് വാ“
മുഖത്തൊരു കപട ദേഷ്യം വരുത്തി ലക്ഷ്മിയെ നോക്കി അവൻ മുറിയിലേക്ക് പോയ്
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ലക്ഷ്മി മുറിയിലേക്ക് ചെല്ലുമ്പോൾ കട്ടിലിൽ കിടക്കുകയായിരുന്നു ഉണ്ണി
” അല്ല ഇതെന്ത് കിടപ്പാ. എഴുന്നേറ്റെ“
“എന്തെ“
“ഹാ. കറങ്ങാൻ പോകണമെന്ന് പറഞ്ഞിട്ട്“
“നീയല്ലെ പറഞ്ഞത് വരുന്നില്ലെന്ന്“
“അത് അപ്പോഴല്ലെ. ഇപ്പോൾ ഞാൻ വരുന്നുണ്ട്“
രണ്ടു പേരും വൈകാതെ തന്നെ പുറപ്പെട്ടു. യാത്രക്കിടയിൽ ലക്ഷ്മി ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ഉണ്ണി അതിനെല്ലാം മൂളുക മാത്രം ചെയ്തു
“ഇതെങ്ങോട്ടാ ബീച്ചിലേക്കോ“
“അം. എന്തെ നിനക്ക് ഇഷ്ടമല്ലെ“
” ഈ എന്നോടോ ബാലാ“
കാർ ബീച്ചിൽ ചെന്ന് നിന്നതും ഉണ്ണിയെ പോലും നോക്കാതെ ലക്ഷ്മി ഓടി കടലിലേക്കിറങ്ങി.
“എടി പതിയെ, സൂക്ഷിച്ച്“
“എനിക്ക് പേടിയൊന്നുമില്ല ഉണ്ണിയേട്ടാ“
അതു പറഞ്ഞു കൊണ്ടവൾ ഓടി വന്ന് ഉണ്ണിയുടെ കൈച്ചിൽ പിടിച്ചു വലിച്ചു.
“എടി ഒന്ന് നിൽക്ക് ഈ ചെരുപ്പ് ഒന്നൂരട്ടെ“
അവളവനെ വലിച്ചു കൊണ്ട് കടലിലേക്കിറങ്ങി. തിരകളിൽ തെന്നിവീണും ഓടിക്കളിച്ചും ലക്ഷ്മി ഓരോകുസൃതികൾ കാണിച്ചു കൊണ്ടിരുന്നു. ഇടക്ക് ഉണ്ണി ശകാരിക്കുമ്പോൾ തിരിച്ച് ഓരോ ഉമ്മകളായുംകള്ളനോട്ടങ്ങളായും അവളും മറുപടി കൊടുത്തു. ഉണ്ണിയുടെ നിർബദ്ധത്തിന് വഴങ്ങി അവസാനം
കരയിലേക്ക്കയറുമ്പോൾ ലക്ഷ്മി തല മുതൽ കാൽ വരെ നനഞ്ഞിരുന്നു. ആളൊഴിഞ്ഞ സ്ഥലമായിരുന്നത് കൊണ്ട് തന്നെലക്ഷ്മി അവളുടെ ഷാൾ ഊരി വെള്ളം പിഴിഞ്ഞു കളയാൻ തുടങ്ങി. നനഞ്ഞൊട്ടി നിൽക്കുന്ന ലക്ഷ്മിയെകണ്ടതും ഉണ്ണിക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി.
ഉണ്ണി വേഗം അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് കാറിലേക്ക് ചാരി നിർത്തി അവന്റെ ഇരു കൈയ്യാലും അവളുടെമുഖം കോരിയെടുത്തു
പെട്ടന്നുള്ള ഉണ്ണിയുടെ പ്രവർത്തിയിൽ ഒന്ന് ഞെട്ടിപിടഞ്ഞവൾ അവനെ നോക്കി
ഉണ്ണിയുടെ മുഖം അവളിലേക്കടുത്തതും അവളുടെ വലതുകൈ അവന്റെ നെഞ്ചിൽ ചേർത്തവൾ കണ്ണു കൊണ്ട്ചുറ്റും പരതി. അവളുടെ നോട്ടം കണ്ടവന് ചിരിവന്നു
” വേണ്ടാട്ടോ. ആരെങ്കിലും കാണും“
” ഇവിടെ അങ്ങനെ ആരും വരാറില്ല. ഞാനും വരുണും ഇടക്ക് ഇവിടെ വന്നാ ഇരിക്കാറ്“
” എന്നാലും വേണ്ട“
“വേണം“
ഉണ്ണി അവന്റെ മുഖം അവളിലേക്കടുപ്പിച്ചു. അവന്റെ നിശ്വാസം അവളിൽ പതിഞ്ഞതും ലക്ഷ്മി കണ്ണുകൾഇറുക്കിയടച്ചു.
കാറ്റാടി മരങ്ങൾക്കിടയിൽ അവർ അവരുടെ പ്രണയം കൈമാറി.
അപ്പോഴെക്കും സന്ധ്യ കഴിഞ്ഞിരുന്നു. സൂര്യർ പൂർണ്ണമായും കടലിലേക്ക് ആഴ്ന്നിരുന്നു. പ്രകൃതിയെങ്ങുംമൂകമായ്, തിരമാലകൾ അപ്പോഴും ആർത്തുലച്ചു ശബദമുണ്ടാക്കിക്കൊണ്ടിരുന്നു.
അമ്പിളി അമ്മാവന്റെ വെട്ടം മരച്ചില്ലകൾക്കിടയിലൂടെ അവരെ പുണർന്നു.
അവനിലെ അടങ്ങാത്ത പ്രണയം അവളുടെ കഴുത്തിൽ നിന്ന് താഴെക്കുതിർന്നപ്പോൾ ലക്ഷ്മി ഉണ്ണിയെ തടഞ്ഞു. അപ്പോഴാണ് ഉണ്ണിക്ക് താനെവിടെയാണ് നിൽക്കുന്നത് എന്നുള്ള ബോധം മനസ്സിലേക്ക് വന്നത്. ഉണ്ണിഅവളെയൊന്ന് കണ്ണിറുക്കി കാണിച്ചു.
അവൻ ലക്ഷമിയുടെ കൈയ്യിൽ പിടിച്ചു കാറിന്റെ മുന്നിൽ വന്നു നിന്നുകൊണ്ട് അവളെ പൊക്കി കാറിനു മേലെകയറ്റി ഇരുത്തി. കാറിൽ ചാരി നിന്നുകൊണ്ടവൻ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ അവനിലേക്ക്അടുപ്പിച്ചു.
ആ നിമിഷത്തിനായ് കാത്തുനിന്നവണ്ണം ലക്ഷ്മി ഉണ്ണിയുടെ തോളിലേക്ക് ചാഞ്ഞു.
” ലച്ചൂ“
“മ്മ്ഹ്“
” ഞാൻ നിന്നോട് ഒരു കാര്യം പറയാൻ പോകുവാ. നമ്മുടെ കല്യാണത്തിന് മുൻപ് എന്റെ ജീവിതത്തിൽ നടന്നഎനിക്ക് മറക്കാൻ പറ്റാത്ത കുറച്ചു കാര്യങ്ങള്. അത് നീ അറിയണം എന്ന് എനിക്ക് തോന്നി. നീ അതെങ്ങനെഉൾക്കൊള്ളും എന്ന പേടി ആയിരുന്നു എനിക്ക്. അതുകൊണ്ട ഇത്രയും നാൾ ഞാനത് മറച്ചുവെച്ചത്“
