“എവിടെ. ഞാൻ കേൾക്കുന്നില്ലല്ലോ“
അപ്പോഴാണ് അവന്റെ മുഖത്തെ കള്ളച്ചിരി അവളുടെ കണ്ണിൽ പെടുന്നത്
“ദെ ഉണ്ണിയേട്ടാ ചുമ്മാ“
“ചുമ്മാതെ“
അവനവളുടെ വയറിലേക്ക് മുഖംപൂഴ്ത്തി കൊണ്ട് പറഞ്ഞു
” അല്ല ഒരു കുഞ്ഞൊക്കെ വേണ്ടെ ലച്ചുവെ“
നാണത്താൽ ഉണ്ണിയെ നോക്കാനാവാതെ അവൾ തിരിഞ്ഞു കിടന്നു
അവൻ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് ലക്ഷ്മിയെ അവനിലേക്ക് അടുപ്പിച്ചു. ചുടു ശ്വാസം പിൻകഴുത്തിൽതട്ടിയതും അവളൊന്നു പിടഞ്ഞു.
പിന്നീടുള്ള നിമിഷങ്ങളിൽ അവർ അവരുടെ പ്രണയത്തെ കൈമാറി. തന്റെ ജീവനെ നൽകി അവളിൽ നിന്ന്അടർന്നു മാറിയപ്പോഴും പടർന്നു കിടക്കുന്ന അവളുടെ സിന്ദൂര രേഖയിൽ അമർത്തി മുത്താൻ അവൻ മറന്നില്ല. വിയർത്തൊട്ടി അവന്റെ നെഞ്ചിൽ പറ്റിചേർന്ന് കിടക്കുമ്പോഴും അവളോടുള്ള അവന്റെ പ്രണയം അവളറിഞ്ഞു. അവന്റെ ഓരോ ഹൃദയമിടിപ്പിലൂടെയും
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ഒന്നര വർഷത്തിന് ശേഷം…..
“മോളെ നീ അവിടെ എങ്ങാനും ചെന്നിരിക്ക്. അമ്മ ചെയ്തോളാം“
“എനിക്ക് ഒരു കുഴപ്പവും ഇല്ലമ്മെ“
“മോനെ ഉണ്ണി ഇങ്ങു വന്നേടാ..”
“അയ്യോ അമ്മേ ഉണ്ണിയേട്ടനെ വിളിക്കണ്ട. ഞാൻ ദേ പോകുവാ. എന്നെ ഇവിടെ എങ്ങാനും കണ്ടാൽകൊല്ലുമെന്നാ പറഞ്ഞേക്കണത്“
അതും പറഞ്ഞ് പിഴിഞ്ഞു കൊണ്ടിരുന്ന തുണി തിരികെ ബക്കറ്റിലേക്കിട്ട് തിരിഞ്ഞ ലക്ഷ്മി കാണുന്നത്വാതിലിൽചാരി തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഉണ്ണിയെ ആണ്. ആ കണ്ണുകളിലെക്ക് നേക്കിയപ്പോൾ തന്നെഅവൾക്ക് മനസ്സിലായ് അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന്.
ലക്ഷ്മി അവനെ കണ്ട ഭാവം പോലും നടിക്കാതെ അകത്തേക്ക് കയറി പോയ്.
ഉണ്ണിമുറിയിലെത്തിയപ്പോൾ കാണുന്നത് ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന് പറഞ്ഞ് കിടക്കുന്നലക്ഷ്മിയെ ആണ്
ഉണ്ണി പതിയെ ലക്ഷ്മിയുടെ അടുത്തു ചെന്നിരുന്ന് അവളുടെ വീർത്തുന്തിയ വയറിൽ മൃദുവായ് ഒന്ന് മുത്തി.
” ഞാൻ അമ്മയെ ഒന്ന് സഹായിക്കാൻ. പാവം. അമ്മ …”
ലക്ഷ്മി പറഞ്ഞു തീരുന്നതിന് മുൻപ് ഉണ്ണി പറഞ്ഞു
” ഒറ്റക്കല്ലല്ലോ. കൂടെ മായേച്ചിയും ഇല്ലെ“
തിരികെ ഒന്നും പറയാൻ ഇല്ലാതെ ലക്ഷ്മി മൗനം പാലിച്ചു
” ഞങ്ങൾക്ക് അകത്തെക്ക് വരാമോ“
വരുണായിരുന്നു അത്
“ഇങ്ങ് കേറി വാടാ“
” രാവിലെ എവിടെ പോയതായിരുന്നു രണ്ടും കൂടി“
“എന്തെടി കല്ലു“
“അത് എടി ചേച്ചി നിനക്കിപ്പോൾ ഒമ്പതാം മാസം അല്ലെ. അതുകൊണ്ട് രാവിലെ ഒന്ന് അമ്പലത്തിൽ പോയ്. നിനക്കും ചേട്ടനും വേണ്ടി കുറച്ചു വഴിപാട് ഒക്കെ നടത്തി. പിന്നെ ദെ കുറച്ചു കളിപ്പാട്ടങ്ങളും വാങ്ങിച്ചു“
അതു കേട്ട ലക്ഷ്മി കട്ടിലിൽ നിന്ന് ഇറങ്ങി ചെന്ന് രണ്ടു ഡ്രായേർ വലിച്ചു തുറന്നു.
“ദെ കണ്ടോ. ഇതു മുഴുവൻ കളിപ്പാട്ടങ്ങളാ. പിന്നെ ദെ ഇതു മുഴുവൻ കുഞ്ഞിനുള്ള ഡ്രസ്സും“
“ആഹാ ഇതെന്താടാ ഉണ്ണി ആൺകുഞ്ഞാണെന്ന് ഉറപ്പിച്ചോ“
“അതെടാ. അവന്റെ ചവിട്ടും തൊഴിയുമൊക്കെ കൊണ്ട് ഞാൻ ഉറപ്പിച്ചു“
” അല്ലെ ഏട്ടാ കുഞ്ഞിന് പേരൊക്കെ കണ്ടുപിടിചോ“
“പിന്നെ എപ്പോഴെ“
” എന്നാ പറയടാ ഉണ്ണി“
“ആ അതു വേണ്ട. ആദ്യം എന്റെ മോൻ ഇങ്ങു വന്നോട്ടെ. എന്നിട്ട് പേരിടലിന് ഞാൻ പറയാം“
“ഓ ഇവൻ“
” വരുണേട്ടാ കല്യാണം കഴിഞ്ഞ് ഒരു മാസം ആയില്ലെ. നിങ്ങള് ഹണിമൂണിന് ഒന്നും പോകുന്നില്ലെ“
” ഇല്ല ലക്ഷ്മി. ദെ ഇവൻ ഇങ്ങു വന്നു കഴിഞ്ഞെ ഞങ്ങൾ പോകുന്നുള്ളൂ. നിങ്ങളുടെ കുഞ്ഞിനെ കണ്ടു കഴിഞ്ഞെഞങ്ങൾ എങ്ങോടും പോകുന്നുള്ളൂ എന്ന്“
“അതെ“
കല്ലുവും വരുണിന്റെ ഒപ്പം തന്നെ പറഞ്ഞു
“എടി ചേച്ചിയെ നിന്റെ ഓട്ടവും പാച്ചിലും നിർത്തി മരിയാതയ്ക്ക് ഇരുന്നോളണം കേട്ടോ. ഞാൻ ഇന്നലെവൈകുന്നേരം കൂടി കണ്ടതാ. നീ ആ അടുക്കള വശത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും പായുന്നത്“
” ഓ തുടങ്ങി ഓരോ ഉപദേശം. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം“
അതു പറഞ്ഞവൾ ഇറങ്ങി നടന്നു. ചെറിയ ഒരു നോവു തോന്നിയെങ്കിലും അവൾ നടന്നു നീങ്ങി
” ഉണ്ണിയേട്ടാ ……”
ലക്ഷ്മിയുടെ വിളികേട്ട് വാതിലിലേക്ക് നോക്കിയ ഉണ്ണി കാണുന്നത് ഭിത്തിയിൽ ചാരി നിൽക്കുന്ന ലക്ഷ്മിയെആണ്.
