നിലാവള്ളി 1

” എന്നാ അവരോട് അത്യാവശ്യമായ് ഇങ്ങോട്ട് വരാൻ പറ“

“അതെങ്ങനെയാ“

” എന്നാ ഒരു കാര്യം ചെയ്യാം അവർ വരുന്നത് വരെ വെയ്റ്റ് ചെയ്യാം. എന്താ നിനക്ക് സമ്മദം ആണോ“

” അ സമ്മദം“

ഒന്ന് ആലോചിച്ചതിന് ശേഷം അവൾ പറഞ്ഞു

അത് പറഞ്ഞവർ പിരിഞ്ഞു എന്നാൽ ഉണ്ണി അവിടെ തന്നെയിരുന്നു. അവൾ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷംവരുണും കൂട്ടുകാരും അവന്റെയടുത്തേക്ക് വന്നു

“എല്ലാം കിട്ടിയോടവരുണെ“

“ആ കിട്ടിയടാ“

ഉണ്ണി അവരെടുത്ത വീട്ടിയോ മേടിച്ചു നോക്കി

അങ്ങനെ പല പല തവണ അവർ കണ്ടു സംസാരിച്ചു. എന്നാൽ അതിനെല്ലാം പിന്നിൽ ഒരു കെണിഒളിച്ചിരിപ്പുണ്ടെന്ന കാര്യം അവൾ അറിഞ്ഞിരുന്നില്ല.

അവളുടെ ഓരോ പ്രാവിശ്യത്തെ വന്നു പോക്കിന് ശേഷവും അവളുടെയും കൂട്ടുകാരുടെയും ഒത്തുകൂടൽ സ്ഥലവുംഅവർ കണ്ടുപിടിച്ചു

ഉണ്ണിയുടെയും അവളുടെയും ഓരോ സംസാരത്തിലും ഉണ്ണി അവളെ വിവാഹം കഴിച്ചെ അടങ്ങു എന്നവൻ വരുത്തിതീർത്തു. എന്നാൽ അതിൽ അടിപതറിയ ജെഫ്രിൻ അവസാനം അവളുടെ സ്വഭാവം പുറത്തു കൊണ്ട് വന്നു

ഒരു ഫോൺ കോളിലൂടെയാണ് അവളത് അവനെ അറിയിച്ചത്

” ഈ ഫോട്ടോയുടെ പേരിൽ നിന്നെ ഭീഷണിപ്പെടുത്തി കുറച് കാശ് എനിക്ക് മേടിച്ചെടുക്കണമായിരുന്നു അതിനാനിയെന്നെ വിവാഹം കഴിക്കണമെന്ന് ഞാൻ പറഞ്ഞത്. നീയെന്ന വിവാഹം കഴിക്കണമെന്നു ഞാൻ പറയുമ്പോൾ, അത് നീ സമ്മധിക്കാതെ വരുമ്പോൾ നിന്നെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കാം എന്നായിരുന്നു പ്ലാൻഎന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് നീ വിവാഹത്തിന് സമ്മധിച്ചു. പക്ഷെ നിന്നെ വെറുതെവിട്ടന്നൊന്നും നീ കരുതണ്ട. അൻമ്പത് ലക്ഷം രൂപയാണ് എനിക്ക് വേണ്ടത്. നാളെ രാവിലെ ഞാൻ വിളിക്കുംഅപ്പോൾ ഞാൻ പറയുന്ന സ്ഥലത്ത് നീ കാശുമായി വരണം. അതല്ലാതെ പോലിസ്സിനെ അറിയിക്കാനോ വേറെവല്ലതിനോ മുതിർന്നാൽ പിന്നെ ഈ ഫോട്ടോകൾ എല്ലാം കാണുന്നത് നിന്റെ ഭാര്യ ആയിരിക്കും“

അത് പറഞ്ഞവൾ ഫോൺ കട്ടാക്കി.

എന്നാൽ ഇതൊല്ലാം ഒരിക്കൽ പ്രതിക്ഷിച്ചിരിക്കുകയായിരുന്നു ഉണ്ണി.

ആ ഫോൺ കോൾ ഉണ്ണിയുടെ ചുറ്റുമിരുന്ന് വരുണും കൂട്ടുകാരും കേൾക്കുന്നുണ്ടായിരുന്നു.

പിറ്റേ ദിവസം അവൾ വിളിച്ചു പറഞ്ഞതനുസരിച്ച് ഉണ്ണി കാശുമായി ചെന്നു.

അവിടെ അവനെ സ്വീകരിക്കാൻ അവൾക്കൊപ്പം അവളുടെ എല്ലാ കൂടുകാരും ഉണ്ടായിരുന്നു.
“എനിക്കാവിശ്യം കുറച്ചു ക്യാഷ് ആയിരുന്നു. അതെനിക്ക് കിട്ടി ഇനി നിന്റെ ഫോട്ടോകൾ എല്ലാം ഞാൻ ഡിലീറ്റ്ആക്കിയേക്കാം. നീ എന്റെ വള്ളിയിൽ കുടുങ്ങുന്ന ആദ്യത്തെ മീനൊന്നുമല്ല ഇതിനു മുൻപും എത്രയോ പേർ“

അത് പറഞ്ഞവൾ അവളുടെ മൊബൈലിലെ ഫോട്ടോകൾ എല്ലാം ഡിലീറ്റാക്കി. അതിനു ശേഷം തിരിഞ്ഞുനടക്കാനൊരുങ്ങിയ അവൾ കാണുന്നത് തങ്ങളെ വളഞ്ഞു നിൽക്കുന്ന പോലിസ്സിനെ ആണ്. അത് കണ്ട് പതറിനിന്ന അവളുടെ പുറകിൽ നിന്ന് ആരോ തോണ്ടി വിളിച്ചു

തിരഞ്ഞു നോക്കിയപ്പോൾ ഉണ്ണിയായിരുന്നു

ഉണ്ണി അവളുടെ കൈയ്യിലിരുന്ന ബാഗ് മേടിച്ചെടുത്തു

” ഈ കാശ് അത് ഇനി നിനക്ക് വേണ്ട. നിനക്കും നിന്റെ കൂട്ടുകാർക്കും തിന്നാൻ ഉള്ളത് ഇനി ജെയിലിൽ നിന്ന്കിട്ടിക്കോളും. ഞാൻ നിന്നോട് ചെയ്തത് ഒരുപക്ഷെ തെറ്റായിരുന്നിരിക്കാം പക്ഷെ ….അത് തെറ്റല്ല. കാരണം നീഎന്നെക്കാൾ വല്യ വിളഞ്ഞ വിത്താ. നീ എന്നെ യഥാർത്തത്തിൽ പ്രണയിച്ചിരുന്നെങ്കിൽ നിന്നോട് ഞാൻകാണിച്ചത് ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റായി പോയെനെ. പിന്നെ നീ പറഞ്ഞില്ലെ ഇതിനു മുൻപ് ഒത്തിരിചെക്കൻമാരെ നീ ഇതുപോലെ പറ്റിച്ചിട്ടുണ്ടെന്ന്. അത് നീ എന്നോട് പറയുന്നതിന് മുൻപ് ഞാൻ അറിഞ്ഞതാ. അന്ന് നാട്ടിൽ പോയ്ക്കഴിഞ്ഞ് വന്ന് നിന്നെ ഞാൻ കണ്ടില്ലെ അന്ന് തൊട്ട് ഒരോ നിമിഷവും നിന്റെ പുറകെയുണ്ട്ഞാനും ദേ ഇവരും“

വരുണിന്റെയും കൂട്ടുകാരന്മാരുടെയുടെയും നേരെ കൈ ചൂണ്ടി ഉണ്ണി പറഞ്ഞു

” പിന്നെ നിയന്നല്ല ഈ ലോകത്തിലെ ഏതൊരു ശക്തി വിചാരിച്ചാലും എന്നെയും എന്റെ ലച്ചുവിനെയുംപിരിക്കാൻ കഴിയില്ല. കാരണമവൾ എന്റെ പെണ്ണാ. വേറെ ഒരു കാര്യം. നിന്നെകുടുക്കാൻ എന്നെ സഹായിച്ചത് ദേഇവനാ എന്റെ കൂട്ടുക്കാരൻ. വരുൺ. ഇവനെ പോലത്തെ ഒരുത്തൻ എന്റെ കൂടെയുള്ളടുത്തോളം കാലം ഒന്നിനുംഎന്നെ തോൽപ്പിക്കാൻ ആവില്ല“

Leave a Reply

Your email address will not be published. Required fields are marked *