നിലാവള്ളി 1

ഉണ്ണി അവളുടെ അടുത്തേക്ക് ചേർന്നു കിടന്ന് ഇടുപ്പിലൂടെ കൈചേർത്തുപിടിച്ചു

” സോറിഡി പൊണ്ടാട്ടി. ഇത്തവണത്തേക്ക് ഒന്ന് ക്ഷമിക്ക്“

“ഉം. ക്ഷമിച്ചു ക്ഷമിച്ചു. കിടന്ന് ഉറങ്ങാൻ നോക്ക്“

“ഉറങ്ങുകയൊക്കെ ചെയ്യാം പക്ഷെ അതിന് മുനിപ്…”

“എന്താണ്“

“അതിന് മുൻപ് ദേ ഇവിടെ ഈ റെറ്റിയിൽ ഒരുമ്മ തരുവോ“

“അയ്യടാ ഉമ്മ പോലും. മാറിക്കിടന്ന് ഉറങ്ങാൻ നോക്ക് ചെക്കാ“

“ഒരെണ്ണം മതി കൂടുതൽ ഒന്നും ചോദിച്ചില്ലല്ലോ“

” ഇല്ലാന്ന് പറഞ്ഞാൽ ഇല്ല. ഇന്നെന്നെ സങ്കടപ്പെടുത്തിയത് കൊണ്ട് ഒരു ആനുകൂല്യവും ഇല്ല“

” ദേ ഇപ്പോൾ ഒരു ഉമ്മ തന്നാൽ സുഖമായിട്ട് കെട്ടിപ്പിടിച്ച് കിടന്നുറങ്ങാം. നാളെ മുതൽ ഇങ്ങനെ കിടന്നുറങ്ങാൻഞാൻ ഉണ്ടാവില്ലാട്ടോ“

അവനത് പറഞ്ഞതും അവൾ ഞെട്ടിത്തിരിഞ്ഞവനെ നോക്കി

” അതെന്താ ഉണ്ണിയേട്ടാ. അതെന്താ അങ്ങനെ പറഞ്ഞെ“

അവളുടെ ഉള്ളിലെ അമ്പരപ്പ് ആ കണ്ണിലൂടെ അവന് മനസ്സിലായിരുന്നു

” പറ, അതെന്താ അങ്ങനെ പറഞ്ഞത്“

അവൻ അവളുടെ മുഖം അവന്റെ നെഞ്ചിലേക്ക് ചേർത്തുവെച്ചു

” ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. അവിടെ കുറെ വർക്ക്സ് പെൻഡിങ് ഉണ്ട് കുറെ നാളായില്ലെ ഞാൻ വന്നിട്ട്എന്നോടും വരുണിനോടും മറ്റന്നാൾ തിരിച്ചു ചെല്ലാൻ പറഞ്ഞു“

” മറ്റന്നാളോ“

അവളൊരു അമ്പരപ്പോടെ മുഖമുയർത്തി അവനെ നോക്കി
” അ. അതുകൊണ്ട് നാളെ വൈകുന്നേരം തന്നെ പുറപ്പെടണം“

“നാളെയോ“

“അം“

“വേണ്ട ഉണ്ണിയേട്ടാ. രണ്ടു ദിവസം കൂടി കഴിഞ്ഞട്ട് പോകാം“

“അത്യാവിശ്യമായിട്ട് ചെല്ലാൻ പറഞ്ഞത് കൊണ്ടല്ലെ“

” എന്നാ ഞാനും വരട്ടെ ഏട്ടന്റെ കൂടെ. ഞാനിവിടെ ഒറ്റക്ക്,എനിക്ക് പറ്റില്ല“

“നിന്നെ പിന്നെ കൊണ്ടുപോകാം ഏട്ടൻ. അവിടെ ഞാനും വരുണും ഒരെ ഫ്ലാറ്റിൽ അല്ലെ. അവന് വേറെ ഫ്ലാറ്റോറൂമോ ഒന്ന് ശരിയാകട്ടെ അതു മാത്രമല്ല ചിലപ്പോൾ കമ്പനിയെ റെപ്രസെന്റ് ചെയ്ത് യാത്ര പോകേണ്ടിവരും. അത്കൊണ്ട് എന്റെ ലച്ചൂട്ടി ഇവിടെ തന്നെ നിൽക്ക്“

“എനിക്ക് പറ്റില്ലേട്ടാ . ഞാൻ എങ്ങനെയാ. എനിക്ക് കാണാൻ തോന്നുവാണെങ്കിലോ“

“എന്റെ ലച്ചൂട്ടിക്ക് എന്നെ കാണാൻ തോന്നുവാണെങ്കിൽ ദേ ഇത് ഓർത്താൽ മതി“

അത് പറഞ്ഞവൻ അവളുടെ നെറുകയിൽ അമർത്തി മുത്തി. അവനെ ഇറുകി പിടിച്ചു കൊണ്ടവൾ ഒരുതേങ്ങലോടെ അത് ഏറ്റുവാങ്ങി

ലക്ഷ്മിയും അവളുടെ മുത്തങ്ങളാൽ അവനെ പൊതിഞ്ഞു. ശേഷം അവന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു. തന്റെപ്രിയതമയോട് കള്ളം പറഞ്ഞതിൽ അവന്റെ ഉള്ളമൊന്ന് നീറി

” ഏട്ടൻ പോയിട്ടെന്നാ തിരിച്ചു വരിക“

“അത്… അതറിയില്ല മോളെ. അതികം വൈകാതെ തന്നെ തിരിച്ചു വരാം“

” എന്നാലും കല്യാണം കഴിഞ്ഞിട്ട് രണ്ട് ദിവസമല്ലെ തികഞ്ഞുള്ളൂ. സ്നേഹിച്ച് തുടങ്ങിയതല്ലെ ഉള്ളൂ ഏട്ടാഞാൻ“

” ഏട്ടന്റെ ലച്ചു ഈ ഏടനെയും കൂടി സങ്കപ്പെടുത്തരുത്. എനിക്കും പോകാൻ ഇഷ്ടയിട്ടല്ല. അത്രക്കുംഅത്യാവിശ്യമായത് കൊണ്ടാ. നമ്മുടെ ജീവിതത്തിന്റെ കാര്യമല്ലെ“

” ജീവിതത്തിന്റെയോ“

അവൾ സംശയത്തോടെ ചോദിച്ചു

പെട്ടന്ന് എന്ത് പറയണമെന്നറിയാതെ അവൻ കുഴങ്ങി

” അ അത്. ആ ജീവിതത്തിന്റെ കാര്യം. ഞാൻ ജോലിക്ക് പോയാൽ അല്ലെ നമുക്ക് ജീവിക്കാൻ പറ്റു“

“ഉം“

അവളൊന്ന് മൂളി എന്നിട്ടവനെ ഇറുകെ പിടിച്ചു.

അവനും അവളെ തന്റെ മാറോട് ചേർത്ത് കിടത്തി

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ എഴുന്നേറ്റതും ലക്ഷ്മിയുടെ മാറോട് ഒരു കുഞ്ഞിനെ പോലെ പറ്റി ചേർന്ന് കിടക്കുകയായിരുന്നു ഉണ്ണി. അവനെ പതിയെ അടർത്തിമാറ്റികൊണ്ടവൾ എണീറ്റു

കുളിച്ചിറങ്ങി അടുക്കളയിലേക്ക് ചെന്നതും കരഞ്ഞു കലങ്ങി വീർത്തിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ ശോഭചോദിച്ചു

“എന്താ മോളെ എന്ത് പറ്റി. കരഞ്ഞോ മോള്“

“ഉം“

അവളൊന്ന് മൂളുക മാത്രം ചെയ്തു
” അവൻ വഴക്കു പറഞ്ഞോ മോളെ“

“ഇല്ലമ്മെ. ഉണ്ണിയേട്ടൻ ഇന്ന് വൈകിട്ട് ബാഗ്ലൂർക്ക് തിരിച്ചു പോകുവാ എന്ന്. ഓഫിസിൽ നിന്നു വിളിച്ചിരുന്നു. അത്യാവശ്യമായി ചെല്ലണമെന്ന്. ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചപ്പോൾ യത്ര പോകേണ്ടിവരും അത് കൊണ്ട്വേണ്ടാന്ന് പറഞ്ഞു“

“ശരിയാ മോളെ യാത്രയൊക്കെ വേണ്ടി വരും. അങ്ങനെ വന്നാൽ മോളവിടെ ഒറ്റക് നിൽക്കേണ്ടിവരും. എന്റെ കുട്ടിസങ്കടപ്പെടണ്ട. അവൻ വേഗം തിരിച്ച് വന്ന് മോളെയും കൊണ്ടുപോകും മോള് നോക്കിക്കോ. മോളെകാണാതിരിക്കാൻ അവന് പറ്റില്ല“

Leave a Reply

Your email address will not be published. Required fields are marked *