നിലാവള്ളി 1

അവൻ ഓടി ചെന്ന് അവളെ താങ്ങിയെടുത്തു

ഡെലിവറി മുറിയുടെ മുമ്പിൽ കത്തുന്ന മനസ്സുമായി നിൽക്കുകയാണ് ഉണ്ണി. വരുണും കല്ലുവും അമ്മയും അച്ഛനുംഎല്ലാവരും അവന്റെയൊപ്പം ഉണ്ടായിരുന്നു

” ലക്ഷ്മിയുടെ ഹസ്ബന്റ് ആരാ“
” ഞാനാ“

അവൻ കിതപ്പോടെ ഓടി നഴ്സിന്റെ അരികിലേക്കെത്തി പറഞ്ഞു

” പേഷ്യന്റിന് നല്ല പേടിയുണ്ട്. ഹസ്ബന്റിനെ കാണണമെന്ന്. അകത്തേക്ക് വരു“

“എന്താടാ. ഏട്ടൻ ഇല്ലെ കൂടെ“

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുടച്ചു കൊണ്ടവൻ പറഞ്ഞു

എല്ലുകൾ നുറുങ്ങുന്ന വേദനയിൽ ലക്ഷ്മി അലറുമ്പോഴും അവന്റെ കൈയ്യിൽ അവൾ മുറുകെ പിടിച്ചിരുന്നു. അവളുടെ ഓരോ നഖങ്ങളും അവന്റെ കൈയ്യിൽ ആഴ്ന്നിറങ്ങുമ്പോഴും ലയ്മിയുടെ മുഖത്തേക്ക് നോക്കി ഒരുനനുത്ത പുഞ്ചിരി അവൻസമ്മാനിച്ചു.

ഒടുവിൽ ആ ചോര കുഞ്ഞിനെ ഡോക്ടർ അവളുടെ മാറിലേക്ക് കിടത്തിയപ്പോൾ ഇരുവരുടെ കണ്ണിൽ നിന്നുംസന്തോഷത്തിന്റെ കണ്ണുനീർ ഊർന്നിറങ്ങി. ഉണ്ണി ലക്ഷ്മിയുടെ തിരുനെറ്റിയിൽ അമർത്തി ഉമ്മവെച്ചതിനൊപ്പംഅവളുടെ നഗ്നമായാ മാറിൽ പറ്റി ചേർന്ന് കിടക്കുന്ന തങ്ങളുടെ കുഞ്ഞിനും അവനൊരു മുത്തം സമ്മാനിച്ചു.

” അവൻ അമ്മയുടെ ഹൃദയമിടിപ്പ് നന്നായി ആസ്വധിക്കുന്നുണ്ടല്ലോ“

ചെറു പുഞ്ചിരിയോടെ അവളുടെ മാറിൽ പറ്റി ചേർന്ന് കിടക്കുന്ന കുഞ്ഞിനെ നോക്കി ഡോക്ടർ പറഞ്ഞു

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

ലെച്ചുവെ ഇങ്ങ് വന്നേടി.

“ഒാ വാ വാ അമ്മ എടുക്കാടാ. അമ്മേടെ കുഞ്ഞ് വായോ“

ലക്ഷ്മി കുഞ്ഞിനെ എടുത്തു പാൽ കൊടുക്കാനായി മുറിയിലേക്ക് പോയി. അവനും അവളുടെ പുറകെ നടന്നുചെന്നു.

ഉണ്ണി അവരുടെ അടുത്തു ചെന്നിരുന്നു രണ്ടു പേരെയും നോക്കിയിരുന്നു പിന്നീട് പതിയെ കുഞ്ഞിന്റെനെറുകയിൽ തലോടി.

ലക്ഷ്മി കുഞ്ഞിന് പാലു കൊടുത്തതിന് ശേഷം അവനെ ഉണ്ണിയുടെ മടിയിലേക്കായ് കടത്തി. അവളും അവന്റെതോളോടായ് ചാരിയിരുന്നു

” അച്ഛേട ആദിത് മോനെ“

” ഓ ഒരു അച്ഛനും മോനും“

ലക്ഷ്മി കള്ളകുശുമ്പ് മുഖത്ത് വരുത്തി പറഞ്ഞു

അച്ഛനും അമ്മയും എന്താ പറയുന്നതെന്ന് മനസ്സിലാകുന്നിലെങ്കിലും ആ കുരുന്ന് ഇരുവരുടെയും മുഖത്തേക്ക്തന്നെ നോക്കി മോണ കാട്ടി ചിരിച്ചു കൊണ്ടിരുന്നു

നെപ്പോളിയൻ

🖤🖤🖤🖤🖤🖤🖤🖤🖤🖤

Leave a Reply

Your email address will not be published. Required fields are marked *