വാതിലിലാരോ തട്ടുന്ന ശബ്ദം കേട്ടതും അവർ ഞെട്ടിയാടർന്നു. ലക്ഷ്മി വെപ്രാളത്തോടെ സാരിത്തലപ്പ് കൊണ്ട്അവളുടെ മുഖവും കഴുത്തും തുടച്ച് മുടിയുമൊതുക്കി വാതിലിന്റെ അടുത്തേക്ക് നടന്നു. ഉണ്ണിപ്പെട്ടന്ന് തന്റെചുളുങ്ങിയ ഷർട്ടും ഉലഞ്ഞ മുടിയും നേരെയാക്കി.
” ആ മോളെ അവനിറങ്ങിയില്ലെ. വരുൺ വന്നിട്ട് കുറെ നേരമായി. സമയം വൈകുന്നൂന്ന്“
“ആ ഇറങ്ങിയമ്മേ ദേ വരുന്നു“
അത് പറഞ്ഞവൾ ഉണ്ണിയുടെ അടുത്തേക്ക് നടന്നു
“ഉണ്ണിയേട്ടാ വാ ഇറങ്ങാം“
അവളവന്റെ ലെഗേജ് എടുത്ത് ഇറങ്ങാൻ തുടങ്ങിയതും ലക്ഷ്മിയുടെ കൈയിൽ ഉണ്ണിയുടെ പിടിവീണു. പെട്ടിതാഴെ വെച്ച് അവൾ തിരിഞ്ഞു നോക്കി. അവനവളെ മുറുകെ പിടിച്ച് മുടിയിലൂടെ തലോടി അവളവനെയുംവലിഞ്ഞു മുറുകി.
നെറുകയിലൊരുമ്മ കൊടുത്തുകൊണ്ടവൻ പറഞ്ഞു ഇനിയിറങ്ങാം. ചിരിച്ചുകൊണ്ടവൾ ശരിയെന്ന് തലയാട്ടി.
തഴേക്ക് ചെന്നതും വരുൺ അവിടെ നിൽപ്പുണ്ടായിരുന്നു.
കാറിലേക്ക് കയറുന്നതിന് മുൻപ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയ ശേഷം പോകുവാ എന്ന്ലക്ഷ്മിയെ കണ്ണുകൊണ്ട് കാണിച്ചൻ വണ്ടിയിൽ കയറി. കാറ് ഗേറ്റ് കഴിഞ്ഞ് പോകുന്നതുവരെ ലക്ഷ്മി അവിടെതന്നെ നിന്നു.
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
വെളുപ്പിനെതന്നെ അവർ ബാഗ്ലൂരിൽ എത്തി. ഫ്ലാറ്റിലെത്തിയതും രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയ്.
ഉണ്ണിയുണർന്നപ്പോൾ സമയം പത്തു മണിയോടടുത്തിരുന്നു. ഫോണെടുത്ത് നോക്കിയതും ലക്ഷ്മിയുടെ പത്ത്മിസ്സ്ഡ് കാൾ. അവൻ പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു
രണ്ടു റിങ് ചെയ്തപ്പോഴേക്കും മറുത്തലയ്ക്കൽ കാൾ അറ്റന്റ് ചെയ്തു
കാൾ എടുത്തതും അപ്പുറത്ത് നിന്ന് ലക്ഷ്മിയുടെ ചീത്തവിളി തുടങ്ങി.
“എത്ര പ്രാവിശ്യം വിളിക്കണം. എവിടെ പോയ് കിടക്കുകയായിരുന്നു. അവിടെ എത്തിയോ ഇല്ലയോഎന്നറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലായിരുന്നു“
“അയ്യോ എടി മതി നിർത്ത്. ഞാനുറങ്ങി പോയ് അതുമാത്രമല്ല ഫോൺ സൈലന്റായിരുന്നു“
“അല്ല ഇത്ര നേരമായിട്ടും ഉണ്ണിയേട്ടൻ ഓഫിസിൽ പോയില്ലെ“
ആ ചോദ്യം കേട്ടതും അവനൊന്ന് നടുങ്ങി. അല്പം തപ്പിത്തടഞ്ഞെങ്കിലും അത് പ്രകടിപ്പിക്കാതെ അവൻ പറഞ്ഞു
” പോയില്ല. കുറച്ചു ക്ഷീണം തോന്നിയ കാരണം ഞാനിന്ന് ലീവ് പറഞ്ഞു“
അത് കേട്ടതും ഒരു ഞെട്ടലോടെ അവൾ ചോദിച്ചു“
“അയ്യോ എന്ത് പറ്റി. ഒട്ടുംവയ്യെ. ഒന്ന് ഹോസ്പ്പിറ്റലിൽ പോകാൻ വയ്യാരുന്നോ“
“അതിനു മാത്രം ഒന്നും ഇല്ലാ. ഇന്നലത്തെ യാത്രയുടെ ആകും ചെറിയയൊരു ക്ഷീണമെ ഉള്ളൂ. അത്മാറിക്കോളും. നീ ഫോൺ വെച്ചോ ഞാൻ പിന്നെ വിളിക്കാം“
അത് പറഞ്ഞവൻ ഫോൺ കട്ട് ചെയ്തു. അവളോട് ഒരോ പ്രാവിശ്യം നുണ പറയുമ്പോഴും അവന്റെ ഉളളമൊന്ന്പിടഞ്ഞിരുന്നു.
തന്നെ സ്വന്തം ജീവനെക്കാളെറെ സ്നേഹിക്കുന്ന എന്റെ ലച്ചുവിനോടാണല്ലോ ഈശ്വരാ ഞാൻ ….
അവൻ മനസ്സിലോർത്തു
കൈയും മുഖവും കഴുകി അവൻ അടുക്കളയിലേക്ക് പോയ്. നന്നായി വിശക്കുണ്ടായിരുന്നു അവന്.
അടുക്കളയിൽ ചെന്ന അവൻ കണ്ടത്
.രാവിലത്തെക്കുള്ള ഭക്ഷണം ഉണ്ടാക്കി സ്വയം ഇരുന്നു കഴിക്കുന്ന വരുണിനെ ആണ്
ഉണ്ണിയെ കണ്ടതും വരുൺ ഒന്നു ചിരിച്ചു
“എടാ അതെനിക്ക് വിശന്നപ്പോൾ… നീ ഉറങ്ങുന്ന കൊണ്ടാ ഞാൻ വിളിക്കാതിരുന്നത്“
“ഉം ഉം. എനിക്ക് നന്നായി വിശക്കുന്നുണ്ട്“
“ദെ നിനക്കുള്ളത് ആ പാത്രത്തിൽ ഉണ്ട്. എടുത്തു കഴിച്ചോ“
ഉണ്ണിക്കുള്ളത് വരുൺ നേരത്തെതന്നെ എടുത്തു വെച്ചിട്ടുണ്ടായിരുന്നു. ഉണ്ണി അതെടുത്ത് കഴിക്കാൻ തുടങ്ങി
“ഉം… കൊള്ളാല്ലോടാ. നല്ല രുചിയുണ്ട്“
“അല്ലെങ്കിലും ഈ വരുൺ പണ്ടെ പൊളിയല്ലെ“
“ഓ…ഓ… അല്ലടാ എന്താ നിന്റെ പ്ലാൻ“
“അത്. നമുക്കിന്ന് എന്റെ ഫ്രണ്ടിന്റെ അടുത്ത് വരെ ഒന്ന് പോകണം. അവളെക്കുറിച്ച് നന്നായി ഒന്നറിയണംഎന്നാലെ മുൻമ്പോട്ട് പോകാൻ പറ്റു“
” അതൊക്കെ അറിഞ്ഞ കൊണ്ട് എന്ത് കാര്യം. അവളെ എങ്ങനെയെങ്കിലും ഒഴിവാക്കി വിടണം“
“അതിന് വേണ്ടി തന്നെയാ. ചുമ്മാ ഒഴിപ്പിച്ച് വിട്ടാൽ അവൾ പിന്നെയും വരില്ലെന്ന് എങ്ങനെ അറിയാം. ഒഴിപ്പിച്വിടുവാണെങ്കിൽ എന്നെന്നെക്കുമായി വിട്ടെക്കണം. പിന്നെ ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ“
