വേണ്ട അവരാരേലും പോയി വാങ്ങിക്കോളും കാലത്ത് വിളിച്ച് പറഞ്ഞാൽ അവര് ഇങ്ങോട്ട് വരാതെ നേരെ പോയി വളം വാങ്ങി വന്നോളും… റാഷിയോട് പറഞ്ഞ് പൈസ അവരുടെ വീട്ടിൽ കൊണ്ടു കൊടുത്താൽ മതി…
മ്മ്…
ഇങ്ങളെ ഫ്രണ്ട് സതീഷേട്ടൻ പുള്ളി എന്തോ ആക്സിഡന്റ് ആയി കാല് വയ്യാതെ കിടപ്പാണെന്നു കേട്ടു…
ആ… അത് നീ പോയപാടെ അല്ലേ… എന്തോ പ്രശ്നത്തിൽ ലതീചാർജിനിടക്ക് ആരോ വെട്ടിയതാ… ഇപ്പൊ വലിയ കുഴപ്പമില്ല നടക്കാൻ ഇച്ചിരി ബുദ്ധിമുട്ടുണ്ടെന്നേ ഉള്ളൂ… ഞാൻ പോയിരുന്നു കാണാൻ… പോലീസിൽ ആയിരുന്നില്ലേ കാലിനു വയ്യാതായതോടെ ജോലിപോയി… ഗവണ്മെന്റിൽ നിന്ന് കിട്ടാനുള്ള പൈസയൊന്നും ഇതുവരെ കിട്ടിയില്ല… വീട്ടിലെ കാര്യം ഇത്തിരി കഷ്ടമാണ്… അവൻ ആരോടും ഒന്നും പറയില്ല ഞാനിടക്ക് എന്തേലും കൊടുക്കുമ്പോ വേണ്ടെന്നു പറയുമ്പോഴും എനിക്കറിയാം അവനത് ആവശ്യമുണ്ടെന്ന്…
മ്മ്… ഞാൻ വന്ന ശേഷം കണ്ടിട്ടില്ല…
സമയം കിട്ടുമ്പോ ഒന്നങ്ങോട്ട് ചെന്നേക്ക്… അവന് നിന്നെ വലിയ കാര്യമായിരുന്നു…
മ്മ്…
അവനൊരു പെട്ടി കടയിടാൻ ആലോചിക്കുന്നുണ്ടെന്നു പറഞ്ഞു… നമുക്കെന്തേലും ചെയ്തുകൊടുക്കാമായിരുന്നു…
എന്തിന്… വെറുതെ പെട്ടിക്കടയിട്ട് രാവിലെ മുതൽ രാത്രിവരെ ഇരുന്ന് ഓടിചാടി നടന്നതോർത്തു സങ്കടപെട്ട്… ദിവസം മിച്ചം വരുന്നതിന്ന് ഒന്നിനും തികയാത്ത വരുമാനവും കൊണ്ട് തോറ്റു ജീവിച്ച്… എസ് ഐ സതീശൻ എന്ന് വിളിച്ച നാട്ടുകാരെ കൊണ്ട് ഞൊണ്ടി സതീശൻ എന്ന് വിളിപ്പിക്കാനോ…
അവനെന്തേലും ജോലി വേണ്ടേ…
ഞാനൊരു ജോലി കണ്ടിട്ടുണ്ട് സമ്മതിക്കുമോ എന്നറിയില്ല…
ഭക്ഷണം കഴിച്ചു എഴുന്നേറ്റു പുറത്തിരുന്നു ചായ കുടിക്കേ
ഉപ്പ : എന്ത് ജോലി…
ഞാനാദ്യം മൂപ്പരെ ഒന്ന് കാണട്ടെ… എന്നിട്ട് പറയാം…
മ്മ്…
ഉപ്പാ… പൈസ എന്തേലും ഉണ്ടോ കൈയിൽ…
ഉപ്പ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് അകത്തേക്ക് പോയി തിരികെ വന്ന് കൈയിലെ പൈസ പൊതി നീട്ടി അത് കൈയിൽ വാങ്ങി
ഞങ്ങൾ പോയിട്ട് വരാം…
ശെരി…
നിങ്ങളകത്തു കയറി വാതിലടച്ചോ…
അവർ അകത്തുകയറി വാതിലടച്ചപിറകെ റിയാസിന്റെ വണ്ടിയിൽ കയറി ചെക്കന്മാരെ അടുത്തേക്ക് തിരിച്ചു
എന്താടാ ഇത് നിങ്ങളിങ്ങു സ്വന്തമാക്കിയോ…
ബിച്ചു : കൊടുവാളിനെയും ടീമിനെയും പൊക്കിയതോടെ ഈ സ്ഥലം അനാതമായില്ലേ… അതോണ്ട് ഇത് നമുക്കങ്ങു ഏറ്റെടുക്കാം എന്ന് കരുതി…
ആദി : സ്ഥലം മാത്രമല്ല കുറച്ച് പൗഡറും വെപ്പൺസും കിട്ടി… നീ വാ കാണിക്കാം…
അകത്തേക്ക് ചെന്ന ഏന്റെ കണ്ണ് തള്ളാൻ പാകത്തിൽ ഉണ്ടായിരുന്നു പല പെട്ടികളിലായി ലേറ്റസ്റ്റ് വെപ്പണുകളും എക്സ്പ്ലോസീവ്സും…
ഒരു മുറിയിലേക്ക് അവനൊപ്പം നടക്കുമ്പോഴും ഇത്രയും വെപ്പൺസ് എന്തിന് സ്റ്റോർ ചെയ്തു എന്നത് എന്നെ അലട്ടിക്കൊണ്ടിരുന്നു എ സി റൂമിൽ നിരത്തിവെച്ച ഡ്രെഗ്സും ട്രോളി ബാഗുകളിലായി അടുക്കിവെച്ച നോട്ട്കെട്ടുകളും കണ്ടതോടെ ആകെ ഞെട്ടിയ അവസ്ഥ
ആദി : അവന്മാര് വലുതായി എന്തോ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു അതുകൊണ്ടാവും ഈ അടുത്തായി ഒരു കോട്ടഷൻ പോലും അവർ എടുത്തിട്ടില്ല…
മ്മ്… അവന്മാരെവിടെയുണ്ട്…
കൊടകിലെ തോട്ടത്തിലേക്ക് കൊണ്ടുപോയികൊണ്ടിരിക്കുകയാ…
ഇതിന്റെ പിറകിൽ എന്തോ വലിയ പ്ലാനുണ്ട്… എപ്പോഴാ അവന്മാരെ പൊക്കിയത്…
ആദി : ഒരു മണിക്കൂറായിക്കാണും…
അവരുടെ ഫോൺ ഡീറ്റൈൽ പെട്ടന്ന് എടുക്കണം (അമലിനെ നോക്കി) നീ ഇപ്പൊതന്നെ വിട്ടോ കൂടെ ആരെയാ എന്ന് വെച്ചാൽ കൂട്ടിക്കോ… അതികം സമയമില്ല അവരുടെ പുറകിൽ വലിയ ഏതോ ടീം ഉണ്ട് ഇവരെ പൊക്കിയത് അറിഞ്ഞാൽ അവർ റിയാക്റ്റ് ചെയ്യും അതിലും മുൻപേ അവർക്ക് പിറകിലുള്ളത് ആരാ അവരുടെ പ്ലാൻ എന്താ ഇത് അവർക്ക് ആര് കൊടുത്തു എല്ലാം അറിയണം…
ബിച്ചു : കണ്ടിട്ട് നാട് കത്തിക്കാനുള്ള പരിപാടി പോലെ ഉണ്ട്…
മ്മ്…
അമൽ : എങ്കി ഞാൻ ഇറങ്ങട്ടെ…
മ്മ്… റിയാസിനോട് പറഞ്ഞ് ശ്യാം അവനെ കൂട്ടിക്കോ വേറെ ആരാ വേണ്ടാത്തെന്നുവെച്ചാൽ കൂട്ടിക്കോ…
അമൽ : വേറെ ആരും വേണ്ട അവിടെ പിള്ളേരുണ്ടാവും…
മ്മ്… സൂക്ഷിച്ച് പോ…
