പൊന്നിക്കാ… ഉപദേശിക്കല്ലേ…
പോടാ… പിന്നെ പരിചയമുള്ളോരയാലും ഇല്ലാത്തോരായാലും എന്ത് സാധനം തന്നാലോ നോക്കാൻ ഏല്പിച്ചാലോ അതിനൊന്നും നിൽക്കരുത്…
ശെരി… ഇതെത്രാമത്തെ വട്ടമാ പറയുന്നേ…
മ്മ്… എയർപോർട്ടിൽ കൂട്ടാൻ ആളുവരും…
ശെരി…
ബോർഡിങ് കിട്ടിയിട്ട് വിളിക്ക്…
ശെരി…
ടെൻഷനാവണ്ട മൂന്നാല് ദിവസം കൊണ്ട് ഞാനെത്തും പിന്നെ ഉൽഘടനം കഴിഞ്ഞേ തിരിക്കൂ… എന്തേലും വാങ്ങാനോ മറ്റോ ഉണ്ടെങ്കിൽ അഷറഫിക്കാനോട് പറഞ്ഞാൽ മതി…
റൂമിൽ വേറെയും ആളുകളുണ്ടാവും അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്…
ഇല്ല…
ഇല്ലെങ്കിൽ നിനക്ക് നല്ലത് എന്തേലുമുണ്ടായാൽ ഞാനെടുത്ത് ചുവരിതേക്കും…
എന്റിക്കാ… മതി എനിക്കറിയാം…
(ചിരിയോടെ) എങ്കി വിട്ടോ…
ഇക്കാ… അമീടെ കാര്യം…
എന്ത് കാര്യം…
കളിക്കല്ലേ…
അത് നിന്നെ പറഞ്ഞയക്കാൻ ഞാൻ ച്ചുമ്മാ പറഞ്ഞതല്ലേ… നമുക്ക് വേറെ പെണ്ണ് നോക്കാടാ…
ദേ… ഇക്കാ തമാശ വിട്…
ശെരിയാക്കാടാ… അവളെ ഉമ്മാന്റേം ഉപ്പാന്റേം ഹെൽത്തൊന്നു ഒക്കെ ആവട്ടെ എന്നിട്ട് ഞാൻ സംസാരിച്ചോളാം…
മതി… അത് കേട്ടാ മതി…
കേറി പോവാൻ നോക്കെടാ…
ഹഗ്ഗ് ചെയ്തു പിരിഞ്ഞ പിറകെ വീട്ടുകാരെ അടുത്ത് നിൽക്കുന്ന അഭി അവനടുത്ത് ചെന്ന് എന്തോ സംസാരിച്ചതും അവൻ ഏന്റെ അടുത്തു വന്നു
കൈയിൽ കാശെന്തേലുമുണ്ടോ…
ഒരു അഞ്ഞൂറ് ആയിരമൊക്കെ കാണും…
രണ്ടായിരം രൂപ കാണുമോ…
കാശായിട്ടില്ല… എന്തേ…
അവൻ ടാക്സിക്ക് കൊടുക്കാൻ കൈയിൽ കാശില്ല ഇവിടെ വന്ന് എന്നോട് വാങ്ങാന്നു കരുതിയതാ… ഞാനാണേൽ ഉണ്ടായിരുന്നത് കാലത്ത് ആമിക്ക് കൊടുക്കുകേം ചെയ്തു…
അത് സാരോല്ല ഞാൻ എ ടി എമ്മിന്ന് എടുത്തുകൊടുത്തോളാം…
എങ്കി ഒരു ഇരുപത്തി അയ്യായിരം കൊടുക്ക്… അവരെ കൈയിൽ ചിലവിനും ഒന്നുമില്ല… അവന് ശമ്പളം കിട്ടിയിട്ട് അവൻ തന്നോളും…
അതായിക്കോട്ടെ…
അവർ യാത്ര പറഞ്ഞു പോയ പിറകെ ഞങ്ങൾ പുറത്തേക്ക് വരെ സമയം വൈകിയതിന്റെ ഫൈനുമടച്ചു എ ടി എമ്മിൽ ചെന്ന് കാശെടുത്തവർക്ക് കൊടുക്കുന്നതിനൊപ്പം ഏന്റെ നമ്പറും കൊടുത്തു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാൻ പറഞ്ഞവരെ പറഞ്ഞയച്ചു
ബോർഡിങ് പാസ്സ് കിട്ടിയ കാര്യം വിളിച്ച് പറഞ്ഞ പിറകെ ഞങ്ങൾ അവിടുന്നിറങ്ങി നേരെ പോയത് അൻവറിന്റെ വീട്ടിലേക്കാണ് വണ്ടി ഗേറ്റ് കടക്കെ ചെടി നനക്കുന്ന അൻവറിന്റെ ഉമ്മയെ കണ്ടുകൊണ്ട് വണ്ടിയിൽ നിന്നിറങ്ങെ അവരും പരിചിത ഭാവത്തിൽ ചിരിച്ചു
വാ… കയറ്…
പൈപ്പ് പൂട്ടി കൈ തട്ടത്തിൽ തുടച്ചുകൊണ്ട് അവരും ഞങ്ങളോടൊപ്പം അകത്തേക്ക് കയറി
അഫി ജ്യൂസ് എടുക്കാൻ എന്നു പറഞ്ഞകത്തേക്ക് പോയതും അന്നത്തെ പോലെ തന്നെ സോഫയിൽ ഞങ്ങളൊറ്റയ്ക്കായി
ഇത്ത ഒറ്റക്കെ ഉള്ളോ…
മ്മ്… അസ്മ കോളേജിന്നു ക്യാമ്പിനു പോയിരിക്കുകയാ… അൻവർ ബാംഗ്ലൂരിൽ കടയുടെ കാര്യങ്ങൾ നോക്കാൻ ഉപ്പാന്റെ കൂടെയാ… കല്യാണത്തിനു മുൻപ് കമിഴ്ന്നു കിടക്കുന്ന ഇല തിരിച്ചിടാൻ മടിയായിരുന്നവന് കല്ല്യാണം കഴിഞ്ഞൊരാഴ്ച്ച കഴിഞ്ഞു അവൻ എല്ലാ കാര്യങ്ങളും നോക്കാൻ തുടങ്ങി ഇപ്പൊ എല്ലാത്തിനും നല്ല ഉഷാറായി…
മ്മ്… അപ്പൊ നല്ല ബോറിങ്ങാണല്ലേ…
പറയാനുണ്ടോ… സഹായത്തിനൊരുത്തിയുണ്ട് അവളെ അനിയത്തീടെ മോളെ കല്യാണമായൊണ്ട് രണ്ടാഴ്ചയായി അവളുമില്ല…
ജ്യൂസുമായി വന്ന അഫി ഞങ്ങൾക്ക് ജ്യൂസ് തന്ന് ഒരു ഗ്ലാസ്‌മെടുത്തു അവരുടെ അടുത്തിരുന്നു കുടിച്ചു
ഭക്ഷണമൊക്കെ നല്ലോണം കഴിക്കുന്നില്ലേ…
കഴിക്കുന്നുണ്ട്…
ഞാൻ തന്ന മെഡിസിൻ കഴിച്ചായിരുന്നോ…
കഴിച്ചു…
അവൾ കണ്ണും കയ്യും ഒക്കെ പിടിച്ചു പരിശോധിച്ചു
ഇപ്പൊ രക്തം വെച്ചിട്ടുണ്ട് എന്നാലും ബ്ലഡ് സർക്കുലേഷൻ കുറവാണ്… അത് സാരോല്ല മസ്സാജ് ചെയ്താൽ ശെരിയാവും…
അവൾ പറയുന്നത് കേട്ടിരിക്കുന്ന അവരെയും അവളെയും നോക്കിയിരിക്കെ എന്നെ നോക്കി
നിങ്ങളൊന്നു മസ്സാജ് ചെയ്യാമോ… ഇവിടുന്ന് ചെയ്യാമെങ്കിൽ പിന്നെ ഹോസ്പിറ്റലിൽ വന്ന് കത്തിരിക്കേണ്ടല്ലോ എന്നോർത്തിട്ടാണ്… ഫീസ് ഞാൻ പേ ചെയ്യാം…
അവർ എന്നെയും അവളെയും നോക്കേ ഞാൻ രണ്ടുപേരെയും നോക്കി
ശെരി…
