വഴി തെറ്റിയ കാമുകൻ – 15 9

മ്മ്… എപ്പോഴാ പോവുന്നെ…

അടുത്ത ഫ്ലൈറ്റോ ട്രൈനോ എടുക്കാം എന്ന് വിചാരിക്കുകയാ…

നിന്റെ ഐഡി തന്നെ…

അവളുടെ ഐഡി വാങ്ങി നിയാസിനെ വിളിച്ചു

പറയ് മോനേ… എന്താ ഓർമ്മയുണ്ടോ…

ഒരു ടിക്കറ്റ് വേണമെടാ…

ഖത്തറിനാണോ…

അല്ല… പഞ്ചാബ്…

ഫ്ലൈറ്റ് ആണോ ട്രെയിൻ ആണോ…

ഫ്ലൈറ്റ് എപ്പോഴാ…

ഒരു മിനുറ്റ്…

മ്മ്…

ഫ്ലൈറ്റ് രണ്ട് ദിവസം കഴിഞ്ഞേ ഉള്ളൂ… ട്രെയിൻ ആണെങ്കിൽ നാളെ പുലർച്ചെ ഉള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എ സി യിൽ സീറ്റുണ്ട്…

ഒരുമിനുറ്റ്… (പ്രിയയെ നോക്കി) എന്ത് ചെയ്യണം…

ട്രെയിൻ മതി…

മ്മ്…

എടാ ട്രെയിൻ എടുത്തോ… ഐഡി ഞാൻ വാട്സപ്പ് ചെയ്യാം…

ശെരി…

ഇത്ത വന്നു കുറച്ച് കഴിഞ്ഞതും ഞാനും അഫിയും നൂറയും ഇറങ്ങാൻ നേരം പ്രിയ അഫിയെയും നൂറയെയേം ചേർത്തുപിടിച്ചുമ്മ വെച്ചു എന്നെ ഇറുക്കെ കെട്ടിപിടിച്ചു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി കവിളിൽ അമർത്തി മുത്തി “ഐ മിസ്സ്‌ യൂ…” നെഞ്ചിൽ അമർത്തി ഉമ്മവെച്ചുകൊണ്ടവൾ അകന്നു

നൂറയുടെ വീട്ടിൽ ചെന്ന് അവളുടെ ഡ്രെസ്സുമെടുത്തു കൊടകിനു തിരിച്ചു

ഇക്കാ…

മ്മ്…

എന്താ ആലോചിക്കുന്നത്…

പ്രിയയുടെ മുഖം ശ്രെദ്ധിച്ചോ നീ… ആ ഫോൺ വന്ന ശേഷം അവളുടെ മുഖതെന്തോ മാറ്റമുണ്ട്…

മ്മ്… എന്ത് പ്രശ്നമായാലും പറഞ്ഞാൽ പോരേ നമ്മളെന്താ കൂടെ നിൽക്കില്ലേ… ചിലപ്പോ വല്ല കുടുംബ പ്രശ്നവും ആവും…

ഇറങ്ങാൻ തുടങ്ങുമ്പോ അവൾ പിടിച്ചപ്പോഴും ഉമ്മവെച്ചപ്പോഴുമെല്ലാം എന്തോ ഒരു വെത്യാസം പോലെ…

മ്മ്…

സീറ്റ് പുറകോട്ടാക്കി കിടന്നു വീണ്ടും നേരെയാക്കി ഇരുന്നു ഒന്നും ശെരിയാവുന്നില്ല മനസ്സിനെന്തോ വല്ലാത്തൊരു അസ്വസ്ഥത

അഫീ…

മ്മ്…

നിർത്ത്…

വണ്ടിയിൽ നിന്നിറങ്ങി സിഗരറ്റ് കത്തിച്ചു വലിക്കെ അഫി ഏന്റെ തോളിലായി കൈവെച്ചു

എന്ത് പറ്റി…

മ്ഹും… എന്തോ മനസ്സിനൊരു ഭാരം പോലെ… സംഭവിക്കാൻ പാടില്ലാത്തതെന്തോ സംഭവിക്കാൻ പോകുന്ന പോലെ…

ഒന്നൂല്ല… വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട…

മ്മ്…

സിഗരറ്റ് കഴിഞ്ഞതും വണ്ടിയിലേക്ക് കയറി സീറ്റ് മലർത്തിയിട്ട് കിടക്കെ നൂറ ഏന്റെ തലയിൽ മസ്സാജ് ചെയ്തുകൊണ്ടിരുന്നു അഫി വണ്ടി സൈഡാക്കി ഇറങ്ങിച്ചെന്ന് ചായയുമായി വന്നു ചായ കുടിച്ചിരിക്കെ പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു

ഹലോ…

ഹലോ സർ, ഞാൻ എ സി പി മാഡത്തിന്റെ കൂടെയുള്ള ഡി വൈ എസ് പി ജയിംസാണ്

മനസിലായി… പറയ്…

ഒരു ചെറിയ പ്രശ്നമുണ്ട്…

എന്ത് പറ്റി…

മേഡം അഞ്ചു ദിവസത്തിനുള്ളിൽ എന്നെ വിളിച്ചില്ലെങ്കിൽ നിങ്ങൾക്ക് തരാൻ ഒരു ലോങ്ങ്‌ കവർ എന്നെ ഏല്പിച്ചിട്ടുണ്ട്… എന്നോട് താങ്ക്സ് ഒക്കെ പറഞ്ഞു… എനിക്കെന്തോ പന്തികേട് പോലെ തോന്നി അതാ ഞാൻ വിളിച്ചത്…

എപ്പോഴാ നിന്നെ കാണാൻ വന്നത്…

എന്നെ അങ്ങോട്ട് വിളിപ്പിച്ചതാ… ഇപ്പൊ ഒരു മണിക്കൂർ കഴിഞ്ഞു…

വേറെ എന്തെങ്കിലും പറഞ്ഞോ…

നാട്ടിലേക്ക് പോവുകയാ എന്ന് പറഞ്ഞു ലീവ് ലെറ്ററും ഓഫീസിൽ കൊടുക്കാൻ എന്നെ ഏല്പിച്ചിട്ടുണ്ട്… പിന്നെ കഴിഞ്ഞ ദിവസം പിള്ളേരെ പിടിച്ചപ്പോ കിട്ടിയതിൽ നിന്ന് ഇത്തിരി സാധനവും പറഞ്ഞത് കൊണ്ട് ഞാൻ കൊണ്ടുകൊടുത്തിട്ടുണ്ട്…

എന്ത് കല്ലാണോ…

അതേ…

മ്മ്…എപ്പോഴാ പോവുന്നെ എന്ന് പറഞ്ഞോ…

ഇപ്പൊ പോവുകയാണെന്നു പറഞ്ഞു…

എങ്ങനെയാ വന്നേ…

മേഡത്തിന്റെ വണ്ടിയിൽ തന്നെ… യൂണിഫോം പോലും മാറിയിട്ടില്ല…

ശെരി… ലീവ് ലെറ്റർ ഓഫീസിൽ കൊടുത്തേക്ക് മറ്റേ കവർ ഇപ്പൊ ഒരാള് ജയിമ്സിനെ വിളിക്കും അവന്റെ കൈയിൽ കൊടുത്തേക്ക്… പിന്നെ ഇത് നിന്റെ മേഡം അറിയണ്ട…

ശെരി…

കാൾ കട്ട് ചെയ്ത് ബിച്ചുവിനെ വിളിച്ചു ജയിയിംസിന്റെ നമ്പർ കൊടുത്തു കവർ ചെന്നു വാങ്ങാൻ പറഞ്ഞു പ്രിയയെ വിളിച്ചു ഒരു വട്ടം മുഴുവനായി അടിഞ്ഞു തീർന്ന ശേഷം അവൾ തിരികെ വിളിച്ചു

എവിടെയാ…

ഡ്യൂട്ടിയിലാ… ഞാൻ പിന്നെ വിളിക്കാം…

നല്ല തിരക്കാണോ…

ആ… ഏട്ടാ…

ശെരി… ഫ്രീ ആവുമ്പോ വിളിക്ക്…

****************************************

ഫോൺ കട്ട് ചെയ്തവൾ ഫോണിൽ തെളിഞ്ഞ തന്റെ പ്രിയപെട്ടവന്റെ ഫോട്ടോയിൽ അമർത്തി ഉമ്മവെച്ചു

സോറി… ഏട്ടാ… ഞാൻ ഒത്തിരി മിസ്സ്‌ ചെയ്യുന്നു…

Leave a Reply

Your email address will not be published. Required fields are marked *