വഴി തെറ്റിയ കാമുകൻ – 15 9

ഒറ്റക്ക് പേടിയുണ്ടോ നൂറാ…

(അവളെ തടവി എന്നെ നോക്കി) ഇല്ല…

ഇങ്ങ് വാ…

കൈ ഇവിടെ പിടിക്കണം ഇവിടെ വലം കാല് വെച്ചു കയറിയ ശേഷം ഇവിടെ ഇടം കാല് ചവിട്ടി കയ്യിലും കാലിലും ഒരുമിച്ച് ബലം കൊടുത്തു പോങ്ങി കാല് അപ്പുറത്തിട്ടിരിക്കാം

ഒരുവട്ടം പറഞ്ഞുകൊടുക്കുമ്പോയേക്കും അവൾ സിമ്പിളായി അത് ചെയ്തു

അവൾക്കു പുറകിൽ കയറിയിരുന്നു കടിഞ്ഞാൺ എടുത്തു കൈയിൽ കൊടുത്തു

കടിഞ്ഞാൺ കൈയിൽ പിടിക്കണം ഏത് വശത്തേകാണോ പോവേണ്ടത് ആ വശത്തേക്ക് കടിഞ്ഞാൺ പിടിക്കണം ഇങ്ങനെ പിടിച്ചാൽ നിൽക്കും മുറ്റത്ത് കൂടെ ഒരു റൗണ്ട് നടന്നു

ചെല്ല് കുളിക്കാനും മാറാനുമുള്ളതെടുത്തു വാ… നമുക്ക് പോയി നീന്തി കുളിച്ചുവരാം…

അവൾ അകത്തേക്ക് പോയതും കർണനെ സെറ്റ് ചെയ്തു അകത്ത് ചെന്ന് തോർത്തും മുണ്ടും ഷഡിയും ഷോർട്സും വാളുമെടുത്തു കർണന്റെ മേൽ വെച്ചു

അകത്തുനിന്നും വന്ന നൂറ ചിരിയോടെ എന്നെ നോക്കി അരികിലേക്ക് വന്നുകൊണ്ട് അവളുടെ കൈയിലെ വസ്ത്രങ്ങൾ കുവയുടെ പുറത്തേക്ക് വെച്ച് ഇടം കാലുയർത്തിചവിട്ടി അവളെക്കാൾ ഉയരമുള്ള കുവയുടെ പുറത്തേക്ക് കയറി

അവൾ വലം കാല് ചവിട്ടാതെ കയറാൻ പഠിച്ചു എന്നറിഞ്ഞതിനാൽ വലം കാല് ചവിട്ടാനായി തുകൾ പട്ടക്ക് ഒപ്പം നീളം കൂട്ടുവനായി ഇട്ടത് എടുത്തു കോലയിൽ വെച്ച് അവളെ നോക്കി ചിരിയോടെ ചെന്ന് കർണന്റെ മേൽ കയറി

കർണനെ തെളിച്ചതിനൊപ്പം നൂറയും കുവയും വന്നു

നൂറാ…

മ്മ്…

പേടിയുണ്ടോ…

ഇല്ല… ഇവളെ എനിക്ക് നല്ല പരിജയം പോലെ…

മ്മ്… ഏന്റെ അറിവിൽ അവളുടെ ദേഹത്ത്കയറുന്ന രണ്ടാമത്തെ ആളാണ് നീ… അവൾ ആരെയും അടുപ്പിക്കില്ല…

ഇവള് പാവമല്ലേ…

മ്മ്…നല്ല പാവം രണ്ടും കുവലയൻ ഇനത്തിൽ പെട്ട പട കുതിരകളാ… സാധാരണ കുതിരക്കളെക്കാൾ കരുത്തും ഉയരവും ഉണ്ടാവും… പ്രശ്നമെന്തെന്നാൽ അടക്കിനിർത്താൻ എല്ലാർക്കും കഴിയില്ല… എന്തിന് ഇത്രയും കാലം ഭക്ഷണം കൊടുത്ത ജോയ്ക്ക് പോലും ഇവരുടെ മേലേ കയറാനോ ഇവരെ അടക്കാനോ കഴിയില്ല… സാധാരണ കുതിരകളെ കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാം പക്ഷേ ഇവരെ പറ്റില്ല കടിഞ്ഞാൺ വലിച്ചു പൊട്ടിക്കാനും ഇവർ മടിക്കില്ല… ഒറ്റ തൊഴികൊണ്ട് ഒരു വന്യ മൃഗത്തെ പോലും കൊല്ലാൻ കഴിയുമിവർക്ക്… ഇവർ പൂർണ വേകം കൈവരിച്ചാൽ ഒരു ജീവികൾക്കും ഇവർക്കൊപ്പം ഓടിയെത്താൻ കഴിയില്ലെന്ന് മാത്രമല്ല ഇവയ്ക്ക് വിശബാധ ഏൽക്കുകയോ രോകങ്ങൾ പിടിപെടുകയോ ചെയ്തതായി അറിയില്ല… ഇവർ ഒറ്റ ഇണയെ മാത്രം തിരഞ്ഞെടുക്കുന്നവരാണ്… (പറച്ചിലൊന്നു നിർത്തി ചിരിയോടെ) എന്താ നൂറാ… ഇങ്ങനെ നോക്കുന്നേ…

ഒന്നുമില്ല മജ്നൂ… ഞാൻ നിനെ കണ്ടുകൊണ്ട് നിന്റെ സംസാരം കേൾക്കുകയായിരുന്നു…

മ്മ്…

കർണനെ കുവക്കരികിലേക്ക് അടുപ്പിച്ചു കർണനിൽ നിന്നും കുവയിലേക്ക് കയറി നൂറയുടെ വയറിൽ ചുറ്റിപ്പിടിച്ചു

എന്താ മജ്നൂ…

നിനക്ക് ഇങ്ങനെ ഇരിക്കാൻ തോന്നിയില്ലേ…

മ്മ്…

നൂറാ…

മ്മ്…

വേകം പോവാം…

മ്മ്…

ഇവളുടെ പേര് കുവയെന്നാണ് പേര് വിളിച്ച് വേകം എന്ന് പറഞ്ഞുനോക്ക് നിനെ അനുസരിക്കുമോ എന്ന് നോക്കാം…

കുവാ… വേകം…

ഹ്രീ…

ചിന്നപ്പോടെ വേകം കൂട്ടി മുന്നോട്ട് കുതിക്കെ

കർണാ…

കർണനും അതിവേകം ഒപ്പമോടി അല്പം കഴിഞ്ഞു കർണനുമുകളിൽ കെട്ടിവെച്ച മുണ്ടെടുത്തു നൂറയുടെ കണ്ണ് കെട്ടി അവളുടെ വയറിൽ പിടിച്ചു കൊണ്ട് കുവയുടെ വേകം കൂട്ടി അവരുടെ കുളമ്പടി ശബ്‍ദം മുഴങ്ങിക്കേട്ടു അല്പം കഴിഞ്ഞു ഇരുവരും നിന്നു

നൂറയെ എടുത്തുകൊണ്ട് കുവയുടെ മേൽ നിന്ന് ഇറങ്ങി അവളുടെ നെഞ്ച് നെഞ്ചോട് ചേർന്നുനിൽക്കേ നൂറാ കണ്ണടച്ചോ ഞാൻ നിന്റെ കണ്ണിലെ കെട്ടയിക്കാൻ പോവുകയാ ഞാൻ പറയാതെ കണ്ണ് തുറക്കരുത്

മ്മ്…

കണ്ണിലെ കെട്ടഴിച്ചു അവളുടെ പുറകിലേക്ക് നിന്ന് അവളെ ഇറുക്കേ പിടിച്ചുകൊണ്ട് കവിളിൽ കവിൾ ചേർത്തു നിന്നു

നൂറാ കണ്ണ് തുറന്ന് നോക്ക്…

അവളുടെ സുന്ദരമായ കൺ പീലികൾ വേർപിരിഞ്ഞു കൺ പോളകൾ തുറക്കപെട്ടു കണ്ണുകൾ വെളിവായി

മുകളിൽ നിന്ന് വീഴുന്ന വെള്ളത്തിനു കീഴെ പാറയാൽ വലിയ തടാകം താടകത്തിൽനിന്നും കൈവഴിപോലെ ഒരു വശത്തുകൂടെ ചാലു തീർതൊഴുകുന്ന അല്പം വലിയ തോട് കുളത്തിനു ചുറ്റും ചെറിയ കുഴികളിലായി വിടർന്നു നിൽക്കുന്ന വെള്ള ആമ്പൽ പൂവുകൾ ചുറ്റും പല നിറത്തിലുള്ള മനോഹരമായ പൂക്കൾ അവിടിവിടെയായി പഴുത്തു നിൽക്കുന്ന പഴങ്ങളുള്ള മരങ്ങളിൽനിന്നും കാതിനെ കിളികളുടെ ശബ്ദം

Leave a Reply

Your email address will not be published. Required fields are marked *