ചേട്ടാ… ഇപ്പൊ എത്തും ഒരു പത്തു മിനുറ്റ്…
ശെരി… പേടിക്കണ്ട എല്ലാത്തിനെയും കിട്ടി…
ഹേ…
ആ… വേകം വരാൻ നോക്ക്… പെട്രോളിംഗിന് നിർത്തിയ പോലീസുകാരെ പറഞ്ഞുവിട്ടേക്ക്…
ശെരി…
ബിച്ചുവിനെ വിളിച്ച്
അവരെ പോലീസ് പൊക്കി എല്ലാരോടും വിട്ടോളാൻ പറ…
ശെരി വണ്ടിയെടുത്തു ഗേറ്റിലേക്ക് ചെന്ന് തേൻ മൊഴിയെ ഫോണിൽ വിളിച്ച്
വന്ന് ഗേറ്റ് തുറക്ക്…
ഇപ്പൊ വരാം…
അവൾ വന്നു ഗേറ്റ് തുറന്ന പിറകെ അകത്തേക്ക് കയറി അവരെ എല്ലാം വണ്ടിക്ക് പിറകിൽ എടുത്തിട്ടത്തിനൊപ്പം എല്ലാരെയും വണ്ടിയുടെ ഗ്രിലുകളിൽ ചേർത്തുകെട്ടി
അവരോട് അകത്തു പോയി വാതിലടച്ചോളാൻ പറഞ്ഞു ടോർച്ചും തിരികെ നൽകി അവർ കയറി വാതിലടച്ച പിറകെ വണ്ടി പുറത്തിറക്കി ഗേറ്റ് അടച്ച് ലോക്ക് ചെയ്തു വണ്ടിയിൽ കയറെ ബിച്ചുവിനോട് കഴിഞ്ഞ ദിവസം ഉപയോഗിച്ച ടൂൾ കൊണ്ടുവരാൻ പറഞ്ഞു
ചേട്ടാ എവിടെയാ…
കവലയിലേക്ക് എത്തികൊണ്ടിരിക്കുന്നു…
ഞങ്ങൾ കവലയിലുണ്ട്…
അവിടെ എത്തുമ്പോ തന്നെ പജിറോയും ഒരു പോലീസ് വണ്ടിയും നിൽക്കുന്നത് കണ്ട് അതിനരികിലായി വണ്ടി കൊണ്ടുചെന്ന് നിർത്തി
എ സി പ്പി ഹർപ്രീത് സിംഗ് ഐ പി എസ്സ്… ഐ ഹാവ് എ ഗിഫ്റ്റ് ഫോർ യുവർ ടീം…
അവൾ ചിരിയോടെ വണ്ടിക്കരികിലേക്ക് നടന്നു വരെ പോലീസുകാരും അവൾക്കൊപ്പം വന്നു വണ്ടിയിൽ നിന്നിറങ്ങി അവൾക്കൊപ്പം വണ്ടിക്ക് പിറകിലേക്ക് ചെന്നു
എന്താണ് എ സി പി… അവരെ കൈയിൽ കിട്ടുമ്പോ അവരുടെ കൈയിലുണ്ടായിരുന്ന ടൂൾസടക്കം എല്ലാം വണ്ടിയിലുണ്ട്… പിന്നെ ടൂൾസിലൊക്കെ ഏന്റെ കൈരേഖയും കാണും അത് വെച്ചു എന്നെയും ഈ ഗ്യാങ്ങിൽചേർത്തെക്കല്ലേ…
അവർ ടൂൾസ് മുഴുവനും തുടച്ചു ബോധമില്ലാതിരിക്കുന്ന അവരുടെ എല്ലാരുടെയും കൈരേഖകൾ പതിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഞാൻ പ്രിയയോട് സംസാരിച്ചുകൊണ്ട് നിൽക്കെ അവരെ എങ്ങനെ കിട്ടി എന്ന അവളുടെ ചോദ്യത്തിന് സംഭവിച്ച കാര്യങ്ങൾ പറഞ്ഞു
ഇവരെ എന്ത് ചെയ്യാനാ ഉദ്ദേശം…
എൻകൗണ്ടർ… ഇവരുടെ മേൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡറും ഇരുപത്തിയഞ്ചു ലക്ഷം റിവാടും ഉണ്ട്…
മ്മ്… പിന്നെ ഇവരെ കയ്യിലുള്ള വാൾ അവന്മാരെ വെട്ടിയ വളാണ്…
മ്മ്… അത് നന്നായി അവന്മാരെ കേസ് കൂടെ ഇവരെ തലക്കിരിക്കട്ടെ…
അവളെനെ വണ്ടിക്കരികിൽ ഡ്രോപ്പ് ചെയ്തു
വണ്ടിയെടുത്തു ഭാഭയുടെ വീട്ടിലേക്ക് ചെന്നു
നൂറ : എന്തായി…
അവരെ പോലീസ് കൊണ്ടുപോയി…
ചാന്ധിനി : അവർ കള്ളന്മാരാണോ…
കൊള്ളക്കാർ… പകലിൽ രണ്ടുപേർ വീടുകൾ നോക്കി വെച്ച് രാത്രി വീടുകളിൽ കയറി ആളുകളെ തലക്കടിച്ചു കൊന്ന് അവിടെ ഉള്ള വിലപിടിപ്പുള്ളതെല്ലാം മോഷ്ടിക്കലാണ് അവരുടെ രീതി… ഇന്ന് വൈകീട്ടാണ് ഇവർ കേരളത്തിൽ എത്തിയിട്ടുണ്ടെന്ന സംശയം ഡൽഹി പോലീസിൽ നിന്നും കേരള പോലീസിന് ഫാക്സ് വന്നത്… അതിനെ പറ്റി പ്രിയ പറഞ്ഞിരുന്നു കേരളത്തിൽ മുഴുവൻ ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു…അവരെ ഒരുപാട് സംസ്ഥാനങ്ങൾ തേടുന്നുണ്ട് കുട്ടികളെന്നോ വലിയവരെന്നോ വൃദ്ധരെന്നോ വ്യത്യാസമില്ലാതെ തലക്കടിച്ചു കൊല്ലലാണ് ഇവർ ഈ ഗ്യാങ്ങിന്റെ തലക്ക് ഡൽഹി പോലീസ് ഇരുപത്തിയഞ്ചു ലക്ഷം വിലയിട്ടിട്ടുണ്ട്…
പിന്നെയും കുറച്ചുസമയം സംസാരിച്ചുകൊണ്ടിരുന്നു അവിടുന്ന് ഇറങ്ങി അഫിയുടെ അടുത്തേക്ക് വെച്ചുപിടിച്ചു അവളുടെ അടുത്തെത്തി അവളോട് സംഭവങ്ങളെല്ലാംപറഞ്ഞു അവളെയും കെട്ടിപിടിച്ചു കിടന്നുറങ്ങി
കാലത്ത് ഉണരുമ്പോ അഫി അരികിലില്ല എഴുന്നേറ്റു ബാത്‌റൂമിൽ കയറി
തായേക്ക് ചെന്നു അടുക്കളയിൽ ചെല്ലേ അഫിയുണ്ട് കുളിച്ച് മുടിയിൽ തോർത്തും കെട്ടി ദോശയുണ്ടാക്കുന്നു അവളുടെ പിറകിൽ ചെന്ന് വയറിൽ വട്ടം പിടിച്ചവളോട് ചേർന്നുനിന്നവളുടെ കവിളിൽ ഉമ്മവെച്ചു വലം ഇടം കവിളിൽ മുട്ടിച്ചുവെക്കെ അവൾ ഇടം കയ്യാൽ കവിളിൽ തലോടി മുഖം ചെരിച്ചെന്റെ കവിളിൽ ഉമ്മവെച്ചു
പോനൂസേ…
മ്മ്…
ചായ വേണ്ടേ…
മ്മ്…
വിട് ചായയുണ്ടാക്കിത്തരാം…
മ്ഹും…
വിട് മുത്തേ…
ദോശക്കല്ലിന്റെ തീ ഒഫ് ചെയ്തു ചായപാത്രം എടുത്തുവെള്ളം നിറച്ച് സ്റ്റൗവിലേക്ക് വെച്ച് ഇഞ്ചി എടുത്തു തൊലി കളയാൻ തുടങ്ങിയതും ഞാനുമവളോട് ഒട്ടിനിന്നു കൈ വയറിലൂടെ ഇട്ട് പിടിച്ചു വയറിൽ തലോടികൊണ്ടവളുടെ തോളിൽ താടി വെച്ച് നിന്നു അവൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ
