വഴി തെറ്റിയ കാമുകൻ – 15 9

മ്മ്…

ഹോസ്പിറ്റലിനാണെന്നാർക്കും മനസ്സിലാവണ്ട ഹോസ്പിറ്റൽ വരാൻ പോവുന്നു എന്നറിഞ്ഞാൽ സ്ഥലത്തിന്റെ വില കൂടും… അതിന് അടുത്തുള്ള കുറച്ച് സ്ഥലങ്ങൾവാങ്ങുന്ന കാര്യം ഞാൻ മാമനോട് പറഞ്ഞിട്ടുണ്ട്… ഹോസ്റ്റലിനുള്ള സ്ഥലവും കോളേജിനുള്ള സ്ഥലവും അതിനധികം ദൂരെയല്ലാതെ നോക്കാം എന്ന് പറഞ്ഞിട്ടുണ്ട്… ഹോസ്പിറ്റലിനടുത്തായി ഒരു ലോഡ്ജിനും കടകൾക്കും ഉള്ള സ്ഥലം കൂടെ നോക്കാൻ മാമനോട് പറയണം…

മ്മ്… ഇക്കാ… ഇപ്പൊത്തന്നെ ഹൈപ്പർ മാർക്കറ്റ്, വർക്ഷോപ്പ്, വീട്, എല്ലാം പണിനടക്കുകയല്ലേ പോരാത്തതിന് ബുക്ക്‌ ചെയ്ത വണ്ടി കളും വയലുകളെ രെജിസ്ട്രെഷനും എല്ലം കൂടെ കഴിയുമ്പോയേക്കും ഫണ്ട്‌ ഷോട്ടല്ലേ… പണിയെല്ലാം ബാക്കിയും…

അതൊന്നും സാരമില്ലെടീ… ഈ മാസം തീരുംവരെ ഒന്ന് പിടിച്ചുനിന്നാൽ മതി… ബാബ പറഞ്ഞത് ഈ മാസം മുതൽ ഭാബ എഴുതിവെച്ച പോലെ ഓരോരുത്തർക്കും ഉള്ളത് ഓരോരുത്തരോട് എടുത്തോളനാ…

എന്നാലും… ഹോസ്പിറ്റലിന്റെയും മറ്റും പണി കൂടെ തുടങ്ങിയാൽ നമ്മളെകൊണ്ട് താങ്ങുമോ മാത്രമല്ല… പണി തീർന്നാലും എക്യുപ്മെൻസ് എല്ലം കൂടെ വലിയൊരു തുക അതും വേണം…എല്ലം കൂടെ അതുകൊണ്ട് മാത്രം നടക്കുമോ…

എന്തറിഞ്ഞിട്ടാ പെണ്ണേ നീയീ പറയുന്നേ… ഒറ്റമാസത്തെ ഷെയർ മാത്രം മതി ഇത് മുഴുവനും ഉണ്ടാക്കാൻ… ആത്തിമി ഗ്രൂപ്പിന്റെ ലാഭത്തിൽ പത്തു ശതമാനം എന്ന് പറഞ്ഞാൽ അഞ്ചാറ് കോടി ഡോളർ വരും… ജിസിസി മൊത്തവും ഏറ്റെടുക്കുന്നത്തോടെ ഒരു രാജ്യത്തുനിന്ന് ഇരുപത്തി അയ്യായിരം എന്ന തോതിൽ ആറു രാജ്യങ്ങളിൽനിന്ന് ഒന്നര ലക്ഷം വരുമാനം വരും… നമുക്ക് അടിച്ചുപൊളിച്ചു ജീവിക്കാൻ സാലറി തന്നെ മതി… ഷെയറുകൊണ്ട് നമുക്കൊരു സാമ്രാജ്യം തന്നെ കെട്ടിപ്പടുക്കാം…

മ്മ്…

പൊന്നൂ…

മ്മ്…

നിന്റെ മാമന്മാരെ തൊടും മുൻപ് നിന്റെ ഉപ്പയിൽ നിന്ന് തുടങ്ങാം…

മ്മ്…

ആദ്യം നിന്റെ ഉപ്പ നാട്ടിലെത്തട്ടെ അതുവരെ ഏന്റെ മോളൊന്നു ക്ഷമിക്ക്…

ഞാൻ കാലത്ത് പറഞ്ഞത്കേട്ട് ചാടികയറി ഒന്നും ചെയ്യണ്ട സമയമെടുത്തു സാവധാനം മതി… ഒരു ഗ്യാപ്പ് പോലും വിട്ടുപോവരുത്…

മ്മ്…

തിരിച്ചുപോവും മുൻപ് മാമൻ പറഞ്ഞ സ്ഥലമൊന്നു പോയി കണ്ടൂടായിരുന്നോ…

സ്ഥലമൊക്കെ നിങ്ങളഞ്ചും കൂടെ പോയി കണ്ടാൽ മതി മാമന്നുണ്ടല്ലോ കൂടെ സ്ഥലം കാണാൻ പോവുമ്പോ ഷാഹുലിനെയും കൂട്ടിക്കോ… അവന് വരച്ചു തുടങ്ങാലോ..

മ്മ്…

ലാപ്പ് എടുത്തുവെച്ചിരിക്കെ പ്രിയ അകത്തേക്ക് വന്നു

എന്താ മോളേ ഐ പി എസ്സെ… ന്യൂസിലൊക്കെ മൊത്തത്തിൽ ഐ പി എസ്സ് തന്നെയാണല്ലോ…

എന്ത് പറയാനാ ഡോക്ടറെ കുരുത്തം കെട്ടൊരു കെട്ടിയോൻ കോഴിയെ പിടിച്ചു കഴുത്തൊന്നറുതേടീന്ന് പറയുമ്പോ അറുക്കാതിരിക്കാൻപറ്റുമോ…

അതില്ല…

അതേ ഞാനും ചെയ്തുള്ളൂ…

അഫി : മ്മ്.. മ്മ്… അറിഞ്ഞു…

നീ വരുന്നോ…

ഇപ്പൊ തന്നെ ലീവ് ഒരുപാടായി… പിന്നെ ഉദ്ഘാടനത്തിന് വരണ്ടേ അതിനും ലീവാക്കണം… ഇപ്പൊ ലീവ് ആക്കിയാൽപിന്നെ അപ്പൊ ലീവ് കിട്ടാൻ ബുദ്ധിമുട്ടാവും…

മ്മ്… ഉമ്മ നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞോ…

മ്മ്… എന്താ ചെയ്യണ്ടേ…

ഇവിടെ നിന്നോടീ… ഉമ്മാക്ക് നല്ല ടെൻഷനുണ്ട്…

മ്മ്…

അവളുടെ ഫോണടിഞ്ഞു ഫോണിലേക്ക് നോക്കി അമ്മയാ എന്നും പറഞ്ഞവൾ ഫോണെടുത്തു

ഹലോ… അമ്മാ…

………

അവളുടെ മുഖത്തെ ചിരി മാഞ്ഞു

ഞങ്ങളെ നോക്കി ചിരിച്ചുകൊണ്ടവൾ ഫോണുമായി പുറത്തേക്കിറങ്ങി ഞാൻ വർക്കിലേക്കും അഫി തുണി മടക്കിവെക്കുകയും ചെയ്യേ നൂറ അങ്ങോട്ട് വന്നു റിയയും മുത്തും ലെച്ചുവുംവന്നു ഫോൺ വെച്ചു വന്ന പ്രീതിയുടെ മുഖത്തെ കണ്ട് അവളെ നോക്കി

എന്ത് പറ്റി…

മ്ഹും… ഒന്നൂല്ല…

പിനെന്തിനാ മുഖമിങ്ങനെ വെച്ചിരിക്കുന്നെ…

ലെച്ചു : എന്തേ വീട്ടുകാരെ മിസ്സ്‌ ചെയ്യുന്നോ…

മ്മ്…

നിനക്കവരെ ഇങ്ങോട്ട് കൊണ്ടുവരരുതോ…

മ്മ്… കൊണ്ടുവരണം…

നീ അവരെ ഐഡി കാർഡ് അയച്ചുതരാൻ പറ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്യാം… ഇവിടെ എയർപോർട്ടിൽ പോയി കൂട്ടിയാൽ മതിയല്ലേ…

വേണ്ട ഏട്ടാ… ഞാൻ പോയി കൂട്ടിയിട്ട് വരാം…

അപ്പൊ ലീവിന്റെ കാര്യം…

അതൊന്നും സാരമില്ല…

Leave a Reply

Your email address will not be published. Required fields are marked *