അഫിയുടെ വീട്ടു മുറ്റത്ത് വണ്ടി ചെന്ന് നിന്നതും ഡോർ തുറന്നു പുറത്തേക്കിറങ്ങിയ അവൾ വണ്ടിയിൽ തന്നെ ഇരിക്കുന്ന ഫാത്തിമയെ വലിച്ചിറക്കി കവിളിൽ കുത്തിപിടിച്ചു വണ്ടിയിലേക്ക് ചേർത്തു
അടങ്ങിയൊതുങ്ങി പറയുന്നതനുസരിച്ചിവിടെ നിന്നോണം… എന്തേലും കുനിഷ്ട്ട് കാണിച്ചാൽ പച്ചക്ക് കത്തിക്കും…
അഫീ… വേണ്ട… വിട്ടേക്ക്…
അവളവരെ വിട്ടകത്തേക്ക് വീടിനു നേരെ നടക്കെ അവൾ ഫാത്തിമയെ കുത്തിപിടിച്ചതുകണ്ട് അച്ചുവിനെയും എടുത്തോണ്ട് മുറ്റത്തേക്ക് ഇറങ്ങിയ ഉമ്മച്ചി അവളുടെ ദേഷ്യം കണ്ട്
എന്താ പറ്റിയെ…
പറ്റിയതെനിക്കല്ല നിനക്കാ… ആ നായിനെ കല്യാണം കഴിച്ചവന് കിടന്നുകൊടുത്തെനെ ഉണ്ടാക്കിയില്ലേ… നാട്ടിൽ വേറെ ആണുങ്ങളില്ലായിരുന്നോ…
അഫീ… (ഏന്റെ വിളി കേട്ടതും ഒന്ന് തിരിഞ്ഞുനോക്കി അവൾ അകത്തേകോടി)
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന ഉമ്മച്ചിയേയും ഫാത്തിമയെയും നോക്കി ഉമ്മച്ചിയുടെ കയ്യിലുള്ള അച്ചു കരയാൻ തുടങ്ങി
പാത്തൂ… വയ്യാത്തതല്ലേ അവിടെ ഒറ്റക്ക് നിൽക്കണ്ട… ഇവിടെനിന്നോ ഇവിടെ കുറേ ആളില്ലേ… എന്തേലും ആവശ്യമുണ്ടെൽ ഉമ്മച്ചിയോട് പറഞ്ഞാൽ മതി…
(അവൾ കുത്തിപിടിച്ച കവിളിൽ തലോടി) സോറി… ഒന്നും മനസിൽ വെക്കണ്ട… (ഉമ്മച്ചിയെ നോക്കി) സാരോല്ല… അവളെ ഉമ്മച്ചിക്കറിഞ്ഞൂടെ… പാവം സങ്കടം കൊണ്ട് പറഞ്ഞതാ…
അകത്തുനിന്നും എന്തൊക്കെയോ വീണുടയുന്ന ശബ്ദവും അലർച്ചയും കേട്ട് അകത്തേക്ക് ഓടി അഫിയുടെ മുറിയുടെ വാതിലിൽ തുറക്കേ പറന്നുവന്ന സൈഡ് ടേബിളിൽ തട്ടി മാറ്റി അവളെ ചെന്നു പിടിച്ചു നിലത്ത് നിർത്താതെ എടുത്തുയർത്തി കൈയിൽ കിടന്നു പിടയുന്ന അവളെ നോക്കി
മോളേ… എന്താ നീ കാണിക്കുന്നേ… ദേഷ്യമെല്ലാം മറ്റുള്ളവരെ മേലും സാദനങ്ങളെ മേലും തീർക്കാൻ പോകുവാണോ… എത്ര ദേഷ്യമുണ്ടെങ്കിലും ഉള്ളിലടക്കിവെച്ചോ… ഒരിക്കലത് തീർക്കാൻ അവസരം വരും അതുവരെ ചുണ്ടിലെ ചിരി മായാതെ വെച്ചോ… നിന്റെ മുഴുവൻ ദേഷ്യവും തീർക്കാൻ നിന്റെ കാലിന്റെ ചോട്ടിൽ വരും അവർ… അപ്പൊ അവരോട് തീർക്ക് നിന്റെ ദേഷ്യവും പകയും… അതിങ്ങനെ തീർക്കാനുള്ളതല്ല… നമ്മുടെ ജീവിതം നമ്മുടെ സ്വപ്നം നമ്മുടെ കണ്ണീരിന്റെ നാളുകൾ എല്ലാത്തിനും അവരുടെ കണ്ണീരുകൊണ്ട് സമാധാനം പറയിക്കണ്ടേ… നീയൊന്നടങ്ങി നിൽക്ക്… നീ പതറുമ്പോ എനിക്കുമൊന്നും ചെയ്യാൻ കഴിയില്ല… പോയത് നഷ്ടം നമുക്കാ… സമയമാവും വരെ പക കൂട്ടിവെച്ചോ…
അവളെ താഴെ നിർത്തി അവളുടെ കവിളുകൾ പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചു കണ്ണുകളിലേക്ക് നോക്കി
മോളൂസേ… എനിക്ക് നിന്നെ ഇങ്ങനെ കാണാൻ വയ്യ പൊന്നേ… ഞാൻ തളർന്നുപോവുന്നു… എനിക്കുവേണ്ടി നമ്മളെ കുഞ്ഞിനെ കൊന്നവരെ കണ്ണീരു കാണാൻ വേണ്ടി ഏന്റെ മോള് ചിരി മായാതെ നിൽക്ക്…
മ്മ്…
ഞാൻ പോയിട്ടു വൈകുന്നേരം വരാം… റെഡിയായി നിന്നോ കൊടകിൽ പോണം… എല്ലാം സാധാരണ പോലെ…
മ്മ്…
ഒന്ന് ചിരിക്ക്… നിന്റെ ഈ മുഖം കണ്ട് പോയാൽ എനിക്ക് സമാധാനമുണ്ടാവില്ല…
അവൾ ചിരിക്കാൻ ശ്രെമിക്കുന്നത് കണ്ടെന്റെ മനസ് പിടഞ്ഞു
കരയരുത്… സെലിൻ പറഞ്ഞതോർമയില്ലേ…
മ്മ്… എനിക്കൊരു കുഴപ്പവുമില്ല ഇക്ക പോയിട്ടുവാ…
ശെരി നീ റെസ്റ്റെടുക്ക് ഞാനിറങ്ങുവാ…
അവളുടെ നെറ്റിയിൽ ഒന്നുകൂടെ മുത്തി തിരിഞ്ഞു നടക്കാനൊരുങ്ങിയ ഏന്റെ കൈയിൽ പിടിച്ചു നിർത്തി അവളെന്റെ നെഞ്ചിൽ ചേർന്നുനിന്നു ഇറുക്കെ കെട്ടിപിടിച്ചശേഷം തലയെ പിടിച്ചു താഴ്ത്തി അവളെന്റെ നെറ്റിയിൽ ഉമ്മവെച്ചു
സമാധാനായി പോയിട്ടുവാ…
അവിടുന്ന് ഇറങ്ങി താഴെ എത്തി ഉമ്മച്ചിയുടെ മുറിയിൽ നിന്നും “അമ്മമ്മേ… അമ്മമ്മേ…” ന്നുള്ള വിളിയോടൊപ്പം അച്ചുവിന്റെ വിതുമ്പി കരച്ചിൽ കേട്ടവിടേക്ക് ചെല്ലുമ്പോ ഉമ്മച്ചി ബെഡിൽ കമിഴ്ന്നുകിടന്ന് കരയുന്നു ഫാത്തിമ അരികിലിരുന്നു ഉമ്മച്ചിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു അച്ചു ഉമ്മച്ചിയെ തട്ടിവിളിച്ചു കൊണ്ട് കരയുന്നു ഞാനവർക്കരികിൽ ചെന്നച്ചുവിനെ കയ്യിലെടുത്തു പുറത്തേക്കിറങ്ങി ഫ്രിഡ്ജിൽ നിന്നും ചോക്ലേറ്റ് എടുത്തുകൊടുത്തു
