ഇനി ഞാനില്ല… നീയുമില്ല… നമ്മൾ… നമ്മൾ മാത്രം മജ്നൂ…
നൂറാ…
മ്മ്…
നിന്നെ ഞാൻ ഏറെ സ്നേഹിക്കുന്നു… എത്രയെന്നു പറയാൻ കഴിയില്ല പറഞ്ഞാൽ അത് എന്നെ പ്രാണന്നായി കാണുന്നവർകേറെ നോവായിമാറും… അറിയില്ല നൂറാ… ഇതുവരെയും അണകെട്ടിതടഞ്ഞുനിർത്തിയ നിന്നോടുള്ള പ്രണയം അണയെ തകർത്തു കുത്തിയോഴുകാൻ വെമ്പുന്നു… മറ്റെല്ലാം മറന്നു നിന്നിലേക്ക് ചുരുങ്ങാൻ ഞാൻ കൊതിക്കുന്നു നൂറാ…
വേണ്ട മജ്നൂ… നിന്നെമാത്രം സ്വപ്നം കണ്ട് നിന്നെ മാത്രമോർത്തു കഴിയുന്ന അവരുടെ മനസിൽ നീ നോവായി മാറരുത്…
ഇല്ല നൂറാ…അവരെ എനിക്കിഷ്ടമാണ് ഏന്റെ ശ്വാസനിശ്വാസം പോലെ അവരെന്നിലുള്ളപ്പോൾ മാത്രമേ എനിക്ക് ജീവനുള്ളൂ… നിന്നോളം മറ്റൊന്നുമെനെ മോഹിപ്പിക്കുന്നില്ല…
എനിക്കറിയാം മജ്നൂ… എങ്കിലും പറയല്ലേ… സ്നേഹിക്കുന്നവർക്ക് സന്തോഷം പകരുന്നവനാണ് മജ്നൂ നീ… നിന്റെ ഈ വാക്കുകൾ നിന്നെ സ്നേഹിക്കുന്നവർക്കേറെ നോവ് നൽകും… അത് വേണ്ട മജ്നൂ… എനിക്കെന്റെ മജ്നുവിനെ കണ്ടാൽ മതി ഇടക്കെനെ ചേർത്തുപിടിച്ചാൽ മതി… ഞാൻ സന്തോഷവതിയാണ് മജ്നൂ… നീ എന്നോട് ഏന്റെ പ്രണയം നീ അറിഞ്ഞെന്നു പറഞ്ഞമുതൽ ഈ ലോകത്ത് ഏറ്റവും സന്തോഷവതി ഞാനാണ് മജ്നൂ… നമുക്കിങ്ങനെ മതി ഏന്റെ മജ്നുവിനെ സ്നേഹിക്കുന്നവരെ നോവിക്കാതെ… ഇങ്ങനെ…
ഏന്റെ കണ്ണിലേക്കു നോക്കി നിൽക്കുന്ന അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു അവളുടെ ടി ഷർട്ട് എടുത്ത് ഇട്ടുകൊടുത്തു അവളെ വീണ്ടും ചേർത്തുപിടിച്ചു
മജ്നൂ…
മ്മ്…
നിനക്ക് വേണോ…
വേണം… ഇനിയെത്ര ജന്മമുണ്ടെങ്കിലും എല്ലാ ജന്മത്തിലും വേണം…
എടുത്തോ മജ്നൂ… ഞാൻ നിന്റേതാണ്…
ഇപ്പോഴല്ല പതിയെ നീ പോലുമറിയാതെ എനിക്കെന്റെ സആദയിലലിയണം…
എനിക്കുമെന്റെ മജ്നുവിന്റെ ചൂടേറ്റുവിയർക്കണം… ഏന്റെ മജ്നുവിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കണം…
ഏന്റെ നൂറാ…
അതേ… ഞാൻ ഏന്റെ മജ്നുവിന്റെ മാത്രം നൂറയാണ്…
നൂറാ…
മ്മ്…
വാ…
അവളഴിച്ചുവെച്ച ഏന്റെ മുണ്ടെടുത്തവളെ കൂട്ടി അവിടെയുള്ള മരങ്ങളിൽനിന്നും പഴങ്ങൾ പറിച്ചെടുത്തു പാറയിലേക്കിരുന്നവളെ മടിയിലിരുത്തി ഒരു പഴമെടുത്തവളുടെ വായിലേക്ക് നീട്ടി
ആദ്യം നീ കഴിക്ക് മജ്നൂ… എനിക്ക് നീ കഴിച്ചതിന്റെ ബാക്കി മതി…
അവളെ ചേർത്തുപിടിച്ചവളുടെ വായിലേക്ക് വെച്ചു അവളുടെ ചുണ്ടിനു വശത്തുകൂടെ താടിയിലേക്ക് ഒലിച്ചിറങ്ങിയ പഴചാറിനെ നക്കിയെടുത്തു
നൂറാ… ഈ പഴം ഞാനാദ്യമായി കഴിക്കുകയല്ല എങ്കിലും നിന്റെ ചുണ്ടിൽ നിന്നുമൊലിച്ചിറങ്ങിയ ഈ പഴച്ചാറിന്റെ രുചി ഒരിക്കലും ഇത്രമേലുണ്ടായിരുന്നില്ല…
ഓരോ പഴങ്ങളായി അവളെ കഴിപ്പിക്കേ അവളും ഓരോ പഴങ്ങളെന്റെ വായിലേക്ക് വെച്ചുതന്നത് കഴിച്ചു
നൂറാ…
മ്മ്…
സമയം പോയി നമുക്ക് ഇന്ന് തിരികെ പോണം…
മജ്നൂ…
മ്മ്…
സമയം പെട്ടന്ന് പോകുന്നു അല്ലേ…
മ്മ്… സെക്കന്റുകൾക്ക് ദിവസങ്ങളുടെ ധൈര്ഗ്യമുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ…
ദിവസത്തിനു മിനിറ്റുകളുടെ ദൈർഗ്യമേ ഉള്ളെന്നു തോന്നുന്നു മജ്നൂ…
അവളെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു
മജ്നൂ…
മ്മ്…
ഈ മാലകൾ നിന്റെ നെഞ്ചിൽ ഒരുപാട് ഭംഗിയുണ്ട്…
നിനക്കിഷ്ടമായോ…
മ്മ്…
ഏതാ ഇഷ്ടമായത്…
മൂന്നും ഇഷ്ടമായി…
എങ്കിൽ നിനക്ക് തരട്ടെ…
നിന്റെ നെഞ്ചോട് ചേർന്ന് കിടക്കുമ്പോഴാണ് മജ്നൂ അവക്ക് ഭംഗി…
മാലകളിലേക്ക് നോക്കി
ഇത് ഗുരു ഇട്ടുതന്നത് രക്നമാണ് ഇതിനൊരു രഹസ്യമുണ്ട് ഏന്റെ മനസിന്റെ വികാരങ്ങൾ ഇത് നിറങ്ങളായി കാണിക്കും നിന്നെ കാണുന്ന സമയങ്ങളിൽ ഏന്റെ കുഴഞ്ഞുമറിഞ്ഞ മനസുപോലെ ഏഴു നിറങ്ങളും ഉണ്ടാകുമായിരുന്നു ഇപ്പൊ നോക്ക് നിന്റെ ചുണ്ടുപോലെ ചോര ചുവപ്പായിരുന്നു… ഇത് ഏന്റെ പതിമൂന്ന് വയസിൽ ഉമ്മ ഇട്ടു തന്നത് ഇതെനെ ആപത്തുകളിൽ നിന്നും കാക്കും എനിക്ക് പതിമൂന്ന് വയസ് തികയുന്ന അന്ന് ഇതെന്റെ കഴുത്തിലിടണം എന്ന് പറഞ്ഞു ഞാൻ ജനിച്ചപ്പോ ഉപ്പൂപ്പയുടെ സുഹൃത്തായ സൂഫി കൊടുത്തതാണ്… ഒരു പരദേശി സമ്മാനമായി തന്നതാണ് ഈ രുദ്രക്ഷമാല ഇതിലെ ഓരോ രുദ്രാക്ഷവും അഷ്ട മുഖമാണെങ്കിലും ഈ തൂങ്ങി കിടക്കുന്ന ഒന്ന് മാത്രം പഞ്ച മുഖമാണ്…
