വഴി തെറ്റിയ കാമുകൻ – 15 9

ഞങ്ങൾ പുറത്തെത്തുമ്പോയെക്കും സുഹൈൽ എത്തി…

എന്തായി…

സുഹൈൽ : ഡൺ… മാൻ…

ദാറ്റ്സ് മൈ ബോയ്…

അപ്പൊ എല്ലാം ഒക്കെ അല്ലേ…

എപ്പോഴേ…

അപ്പൊ നാളെ കാലത്ത് അവന്മാരുണരുന്നത് നമ്മളുടെ മുഖം കണ്ടാവണം…

എല്ലാരുടെയും ഫുഡും കാര്യങ്ങളും എങ്ങനെയാ…

ബിച്ചു : വീട്ടിലാരുമില്ലല്ലോ… അമ്മ ഇത്താന്റെ വീട്ടിലാ അപ്പൊ ഫുടൊക്കെ അവിടുന്ന് ഉണ്ടാക്കി…

മ്മ്… ശെരി ഇതൊക്കെ ഇങ്ങനെ തന്നെ നിൽക്കട്ടെ അവരുടെ പ്ലാനും കാര്യങ്ങളും അറിഞ്ഞിട്ട് തീരുമാനിക്കാം…

ആദി : ശെരി…

അഫീ… വണ്ടിയെടുക്ക് നമുക്കൊരു സ്ഥലം വരെ പോയിട്ടുവരാം…

അവൾ വണ്ടി സ്റ്റാർട്ട്‌ചെയ്തു

എങ്ങോട്ടാ…

നേരെ പോയി ടി റോഡിൽ നിന്ന് വലത് മൂന്നാമത്തെ ഇടത് നേരെ ടി റോഡിൽ നിന്ന് വലത്തോട്ട് കയറി സ്ഥൂപത്തിന്റെ സൈഡിലൂടെ ഉള്ള കോൺക്രീറ്റ് റോഡ് ഇടതു സൈഡിൽ രണ്ടാമത്തെ വീട്…

അവൾ വണ്ടിയെടുത്തു ഇടതു കയ്യാൽ തലയിൽ തലോടി

അഫി : ഇത്രേം ദൂരം ഡ്രൈവ് ചെയ്തുവന്നതല്ലേ റെസ്റ്റെടുക്കരുതായിരുന്നോ…

ഇതിനൊരു തീരുമാനം ആവാതെ എങ്ങനെയാ…

എല്ലാം ഇതോടെ തീരുമെന്ന് ഇക്കാക്ക് തോന്നുന്നുണ്ടോ…

ഇല്ല… എനിക്കറിയാം എല്ലാം തുടങ്ങുന്നേ ഉള്ളൂ… ആഴമറിയാതെയാണ് അബദ്ധത്തിൽ നമ്മളിപ്പോ കാലിട്ടിരിക്കുന്നത്… അതിന്റെ ആയം എത്രയാവുമെന്നൊരു പിടിയുമില്ല…

പേടിയുണ്ടോ…

എന്തിന് ഞാൻ സൃഷ്ടിച്ചത് പടയാളികളെ അല്ല പടനായകരെയാ അവർ സൃഷ്ടിച്ചതും പടനായകരെ അവർ സൃഷ്ടിച്ചതും പടനായകരെ… ഇന്ന് എന്നെ അത്ഭുധപ്പെടുത്താൻ മാത്രം വളർന്നു നിൽക്കുന്നവർ… പിന്നെ ഞാനെന്തിന് ഭയക്കണം…

അവളുടെ കൈ എടുത്ത് മടിയിൽ വെച്ച് കൈയിൽ തലോടി

മോളൂസേ…

മ്മ്…

അവള് പറഞ്ഞില്ല…

ശെരിക്കും…

മ്മ്… ഞാൻ തന്നെ പറഞ്ഞ്…

എന്നിട്ട് എന്തുപറഞ്ഞു…

പറഞ്ഞാൽ ഞാൻ വിട്ടു പോവുമോ എന്ന് പേടിച്ചിട്ടാണവൾ പറയാഞ്ഞതെന്ന്…

അടിപൊളി… എന്നിട്ട്…

എന്നിട്ടെന്താ… ഞങ്ങൾ കാട്ടിൽ കറങ്ങി ഒരുമിച്ചുറങ്ങി ഒരുമിച്ച് നീന്തികുളിച്ചു… അവിടുന്നിവിടെ വരെ അവളെ മടിയിലിരുത്തി വന്ന് അവളെ വീട്ടിലാക്കികൊടുത്തു…

ആഹാ… ഇത്രയൊക്കെ നടന്നോ… എന്നിട്ട് എല്ലാം കഴിഞ്ഞോ…

എന്തെല്ലാം…

കളിച്ചോ…

ഇല്ലടീ…

ഞങ്ങളിവിടുന്നു പോവുമ്പോ തുടങ്ങി തിരികെ വരും വരെ പ്രേമിച്ചു…

മ്മ്…എങ്ങനുണ്ട് ഇക്കാന്റെ അറബി പെണ്ണ്…

അവക്കെന്താ… നല്ല മോളല്ലേ…

എന്താ ചെക്കാ ഒരു നാണമൊക്കെ…

ഒന്നൂല്ല പൊന്നേ…

എന്നോട് പറയാതെ എന്തേലും ഒപ്പിച്ചാൽ നല്ല കുത്ത് വെച്ചുതരും ഞാൻ…

നിന്നോട് ഞാൻ പറയാതിരിക്കുമോ…

ഡി… അവൾ കുവയെ ഒറ്റക്ക് ഓടിച്ചു…

ഹേ…

ആ അവൾക്ക് ഞാൻ വാള് വീശാൻ പഠിപ്പിക്കാൻ വാള് കൈയിൽ കൊടുത്ത് ഒറ്റവട്ടം കാണിച്ചുകൊടുക്കുമ്പോയേക്കും അവൾ നീ വീശുന്ന വേകത്തിൽ വാൾ വീശുന്നുണ്ട്…

ശെരിക്കും…

മ്മ്… ആദ്യം തമ്മിൽ കണ്ടപ്പോ മുതൽ എന്നെ പോലെ അവളുമെനെ പ്രണയിക്കുന്നെന്നു എന്നല്ലേ നമ്മൾ കരുതിയത്…

മ്മ്…

അങ്ങനെ അല്ല…

പിന്നെ…

ഞങ്ങൾ നേരിൽ കാണും മുൻപ് അവളെനെ കണ്ടിട്ടുണ്ട്…

ഹേ… അതെപ്പോ…

ആക്സിഡന്റ്നു ശേഷം ഞാനൊരു സ്വപ്നം കണ്ട് ഞെട്ടി ഉണരാറില്ലേ…

ആ…

അതേ സ്വപ്നം അവൾ കുഞ്ഞിലേ മുതൽ കാണാറുണ്ട്… അവൾ വയസറിയിക്കും മുൻപ് മുതൽ അവളെന്റെ മുഖം കാണുന്നുണ്ട്… ഞാൻ ഇതുവരെയും അവളുടെ മുഖം സ്വപ്നത്തിൽ കണ്ടിരുന്നില്ല… എന്തിന് അതിന്റെ ഭീകരതയോർത്തു നിന്നോട് പോലും ഞാനത് പറഞ്ഞിട്ടില്ല… അവളത് വെക്തമായി പറയെ കൊച്ചിലെ മുതൽ ആ സ്വപ്നം കണ്ട അവളെത്ര ഭയന്നുകാണും എന്ന് മാത്രമായിരുന്നു ഏന്റെ മനസിൽ…

എന്തായാലും ഇഷ്ട്ടം പറഞ്ഞല്ലോ ഇനി നമുക്ക് അടിച്ചു പൊളിക്കാം…

മ്മ്… ഗേറ്റിന് മുന്നിൽ ഒതുക്കിക്കോ…

ഇതാരെ വീടാ… ഉപ്പാന്റെ ഫ്രിണ്ട്ന്റെ ആണ്…

ഈ സമയത്ത്…

അത് സാരമില്ല നീ വാ…

ഗേറ്റ്റിനരികിൽ വണ്ടി നിർത്തിയതും പട്ടി നിർത്താതെ കുരച്ചുകൊണ്ട് ഓടി ഗേറ്റിനരികിൽ എത്തി ഞങ്ങളെ നോക്കി കുര നിർത്തി ഞങ്ങളെ നോക്കി നിൽക്കുമ്പോയേക്കും ഉമ്മറത്തെ ലൈറ്റ് കത്തി വാതിലിൽ തുറന്ന സതീഷേട്ടൻ ഇരുളിൽ നിൽക്കുന്ന ഞങ്ങളെ സൂക്ഷിച്ചു നോക്കെ

Leave a Reply

Your email address will not be published. Required fields are marked *