വഴി തെറ്റിയ കാമുകൻ – 15 9

രാഹുൽ : ഇരിക്ക് സ്കെച്ചെ… ഇത് ധ്രുവ്…

ധ്രുവ് : ഹായ്…

സ്കെച്ച് : (ഗൗരവം വിടാതെ)ഹായ്…

ഇവനിന്ന് അവൾ കോളേജിൽ പോവുന്ന റൂട്ട് കണ്ടുപിടിച്ചിട്ടുണ്ട്

സ്കെച്ച് : എങ്ങനെയാ കോളേജിൽ പോവുന്നത്…

ദ്രുവ് : കാറിലാണ്…

സ്കെച്ച് : ഏതാ വണ്ടി…

ധ്രുവ് : സാധാരണ ലാൻഡ് ക്രൂസർ ആയിരുന്നു… ഇന്ന് അത് മാറ്റി ഓഡി ആക്കിയിട്ടുണ്ട്…

സ്കെച്ച് : എനിക്ക് ആ റൂട്ടൊന്നു കാണണം…

അവർ അവിടെനിന്നും ഇറങ്ങി ധ്രുവ് പറഞ്ഞുകൊടുത്ത വഴിയിലൂടെ സഞ്ചരിച്ചു തിരികെ എത്തി അമർ ഗ്ലാസിലേക്ക് ലിക്കർ ഒഴിച്ച് ഐസ് ക്യൂബസ് ഇടുമ്പോഴും സ്കെച്ച് കണ്ണടച്ചു ആലോചനയിലെന്ന പോലിരിക്കുന്നു കണ്ണ് തുറന്ന് ബാഗിൽ നിന്നും പെൻസിലും പേപ്പറും എടുത്തു വരയാൻ തുടങ്ങി മുറിയിൽ നിശബ്ദത തളം കെട്ടിനിൽക്കേ വരച്ചുകഴിഞ്ഞ സ്കെച്ച് പെൻസിൽ പേപ്പറിലേക്ക് വെച്ചു

കാലത്ത് വണ്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോ അറിയിക്കാൻ ആളെ നിർത്തണം

നടുവണ്ണൂർ കഴിഞ്ഞു ഉള്ളയേരിക്ക് വരുമ്പോഴുള്ള പാലം കഴിഞ്ഞ പാടെ വലതു വശത്തുനിന്നൊരു റോടുണ്ട് അവിടെ നിന്നും ഒരു വണ്ടി സ്പീഡിൽ വന്നു വണ്ടിയിലിടിക്കണം… സേഫ്റ്റി ഉള്ള വണ്ടി ആയതുകൊണ്ട് ഉള്ളിലിരിക്കുന്നവർക്ക് ഒന്നും പറ്റില്ല പക്ഷേ വണ്ടി നിർത്തി വണ്ടിയിലുള്ളവർ പുറത്തിറങ്ങും അപ്പോഴേക്കും ആളുകൾ കൂടും തൊട്ടടുത്തു വീടുകളില്ലാത്തതിനാലും അത്രയും നേരത്തെ അവിടെ അതികം കടകൾ തുറക്കാത്തതിനാലും കൂടുന്ന ആളുകൾ നമ്മുടെ ആളുകളായിരിക്കണം കൂട്ടത്തിനിടയിൽ വെച്ച് കൈതയക്കമുള്ള ഒരാൾ നെഞ്ചിന് താഴെ വയറ്റിൽ കത്തി ഇറക്കണം…

ഈ റൂട്ടിൽ പേരാമ്പ്ര കഴിഞ്ഞാൽ പിന്നെ അത്തോളിയിൽ മാത്രമേ പോലീസ് സ്റ്റേഷൻ ഉള്ളൂ അതുകൊണ്ട് പോലീസ് എത്താൻ സമയമെടുക്കും ആ സമയത്തിനുള്ളിൽ നമ്മുടെ ആളുകൾക്കവിടെനിന്ന് എസ്‌കേപ്പ് ആവാം… മാത്രമല്ല നല്ലൊരു ഹോസ്പിറ്റൽ കിട്ടണമെങ്കിൽ കോഴിക്കോട് എത്തണം അത്രയും ദൂരം എത്തുമ്പോഴേക്കും മരിക്കും… രക്ഷപെടാൻ ഒരു സാധ്യതയുമില്ല…

അവിടെ എങ്ങനെ എങ്കിലും മിസ്സായാൽ അത്തോളി ബസ് സ്റ്റോപ്പിൽ ഫ്രണ്ട്നെ കയറ്റാൻ നിർത്തുന്നിടത്ത്

അവർ മൂന്നുപേരും അവനെ തന്നെ നോക്കിയിരിക്കെ

പണിയറിയുന്ന ഒരു പെണ്ണ് വണ്ടി വരും മുൻപ് ഫ്രണ്ട്‌നോട് സംസാരിച്ച് വണ്ടിയിൽ കയറിപ്പറ്റണം അവളുടെ കഴുത്തറുത്ത് ഫ്രണ്ട്നെ കുത്തി ഡ്രൈവറെ കഴുത്തിൽ കത്തിവെച്ച് വണ്ടി അടുത്ത പാലത്തിനരികിൽ നിർത്തിക്കണം വണ്ടി നിർത്തിയപാടെ വണ്ടിയുടെ കീ വാങ്ങി ഡ്രൈവറെ കുത്തി വണ്ടിയിൽ നിന്നിറങ്ങി വണ്ടി ലോക്ക് ചെയ്തു പുഴയിൽ ചാടണം…

വണ്ടി പാലം എത്തുമ്പോ ഇൻഫോം ചെയ്യാനും വണ്ടി തട്ടുമ്പോ കൂട്ടം കൂടാനും ആളുകളെ ഏർപ്പാട് ചെയ്യണം… വണ്ടി തട്ടിക്കാനുള്ളവരെയും കുത്താനുള്ളവരെയും ഞാൻ ഏർപ്പാട് ചെയ്യാം… അതിന് ആൾക്ക് നാൽപതു ലക്ഷം… അവരെ ഏർപ്പാട് ചെയ്യാൻ എനിക്ക് ഇരുപത് ലക്ഷം… ആര് കൊന്നാലും രണ്ടാൾക്കും പൈസ കൊടുക്കണം… ആ പൈസ അഡ്വാൻസ് ആയിവേണം…

അമർ : (അലമാരയിൽ നിന്നും ബാഗ് എടുത്ത് അവന് മുന്നിൽ വെച്ചു) നീ സ്കെച്ച് ചെയ്തുതരാൻ പറഞ്ഞ ഫീസ് ഒരു കോടി…

മറ്റൊരു ബാഗ് എടുത്ത് അവന്റെ മുന്നിലേക്ക് വെച്ചു ഇത് നീ ഇപ്പൊ പറഞ്ഞ ഒരുകോടി… നാളെ അവര് കാര്യം നടത്തിയിരിക്കണം…

സ്കെച്ച് : ഞാൻ ചെയ്യുന്ന സ്കെച്ചിലോ ഞാൻ തരുന്ന ആളിലോ ഒരു തെറ്റും സംഭവിക്കില്ല… അപ്പൊ നാളെ കാലത്ത് ആറുമണിക്ക് തന്നെ നിങ്ങളുടെ ആളെ സ്പോട്ടിൽ റെഡിയാക്കി നിർത്തിക്കോ…

രാഹുൽ : താങ്ക് യൂ സ്കെച്ച്…

അമർ മേക്ക് ചെയ്തു നൽകിയ ഡ്രിങ്ക് വായിലേക്ക് കമിഴ്ത്തി രണ്ട് ബാഗുകളും എടുത്ത് സ്കെച്ച് പുറത്തേക്കിറങ്ങി ഡ്രൈവർ എൻട്രൻസിൽ നിൽക്കുന്ന എസ് ക്ലാസ്സ്‌ ബെൻസിന്റെ പുറകിലെ ഡോർ തുറന്നു പിടിച്ചു ബാഗുകൾ കൈയിൽ കൊടുത്തു വണ്ടിയിൽ കയറി ഇരുന്നു ബാഗ് ടിക്കിയിൽ വെച്ചു ഡ്രൈവർ വന്ന് വണ്ടിയെടുത്തു വണ്ടി ഹോട്ടൽ ഗേറ്റ് കടന്നുപോവുന്നത് ഗ്ലാസ് വിന്റോയിലൂടെ നോക്കി നിന്ന

രാഹുൽ : എന്താർത്തിയാ നാറിക്ക്…

Leave a Reply

Your email address will not be published. Required fields are marked *