വഴി തെറ്റിയ കാമുകൻ – 15 9

ഇരിക്ക്…

രണ്ടുപേരും മുന്നിലെ സോഫയിലേക്കിരുന്നു

ഈ പ്രശ്നം മുന്നോട്ട് കൊണ്ടുപോവാൻ ഞങ്ങൾക്ക് താല്പര്യമില്ല… ഇത് ഇവിടെ നിർത്തി തിരിച്ചുപോവാൻ നിങ്ങൾ തയ്യാറാണെങ്കിൽ ഇപ്പൊ നിങ്ങൾക്കിവിടുന്നു പോവാം… നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ്…

രാഹുൽ : (വാച്ചിലേക്കു നോക്കി) നിങ്ങളോട് ക്ഷമിക്കാൻ ഞങ്ങൾതയ്യാറല്ല… ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സെൻട്രൽ മിനിസ്ട്രി പോലും നിങ്ങൾക്ക് എതിരെ തിരിയും… നിങ്ങളോ നിങ്ങളുടെ കുടുംബമോ പിന്നെ ബാക്കിയുണ്ടാവില്ല… ഞങ്ങളെ കൊന്നാലും ഒന്നും നിർത്താൻ നിങ്ങളെ കൊണ്ട് പറ്റില്ല… ഇവിടെയുള്ള പല കോട്ടേഷൻ ടീമുകളും നിങ്ങളുടെ ഏഴു കുടുംബങ്ങളെയും സുഹൃത്തുക്കളെയും കൊല്ലാനുള്ള കൊട്ടേഷൻ ഏറ്റെടുത്തു പൈസ വാങ്ങി… ഇനി ആര് കൊല്ലും എപ്പോ കൊല്ലും എന്ന് ഞങ്ങൾക്ക് തന്നെ പറയാൻ കഴിയില്ല…

അമർ : (വാച്ചിൽ നോക്കി) ഞങ്ങളുടെ വലിപ്പമറിഞ്ഞപ്പോ സമാധാനത്തിനു വന്നതാണല്ലേ… സമാധാനം ഞങ്ങൾ തരാം… നിനക്കൊരു പുന്നാര പെങ്ങളില്ലേ… ആരെങ്കിലും കയർത്തു സംസാരിച്ചാൽ പോലും നിനക്ക് സഹിക്കാത്തവൾ… അവൾക്ക് ഞങ്ങളൊരു സ്‌പോട്ട് വെച്ചു പത്ത് മിനുറ്റ് അതിനുള്ളിൽ തീരും…

കേട്ടതും എഴുനേറ്റ് നിന്ന എനിക്കൊപ്പം അവരും എഴുനേറ്റുനിന്നു

രാഹുൽ : (ഞങ്ങളെ നോക്കി) ആവേശം കാണിച്ച് ഇറങ്ങിയോടണ്ട ചുറ്റും സ്നൈപ്പർമാർ ട്രികറിൽ വിരൽ വെച്ചു നിങ്ങളെ കാത്ത് നിൽപ്പുണ്ട്…

രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു

രാഹുൽ : ഈ പൊട്ടന്മാരെപറ്റിയാ അപ്പ അത്രയും ബിൽഡപ്പ് ചെയ്തത്…

അവളെ വിട്ടേക്ക്…

രണ്ടുപേരും പരസ്പരം നോക്കി ഞങ്ങളെ നോക്കി പൊട്ടിച്ചിരിച്ചു ഒരു മിനുറ്റ് ബാക്കിയുണ്ട്

ഫോൺ എടുത്ത് കാൾ ചെയ്തു

ഹെലോ… എവിടെയാ…

“പട്ടേ…” വലിയ ശബ്ദം കാതിൽ കേട്ടു…

രാഹുൽ : ഫോൺ വെക്കണ്ട പുന്നാര പെങ്ങളെ ജീവൻ പോവുന്നത് കേട്ടോ…

സീറ്റിലേക്കിരുന്ന എനിക്കൊപ്പം അവരുമിരുന്നു

എന്നാലും ഇങ്ങനെ ചെയ്യണമായിരുന്നോ… ഇതിന് മാത്രം ഞങ്ങളെന്താ ചെയ്തേ…

രാഹുൽ : എന്ത് ചെയ്‌തെന്നോ നീയൊക്കെ കാരണം ഏന്റെ അപ്പൻ ഇപ്പോഴും നടു തളർന്നു കിടക്കുന്നത്…

ഞങ്ങൾ പരസ്പരം നോക്കി ആദി അവർക്ക് പിറകിൽ നിൽക്കുന്നവനെ നോക്കി കണ്ണ് കാണിച്ചതും അവൻ പുറത്തേക്ക് പോയപിറകെ പട്ടുതുണികളാൽ മൂടിയ തളികകളുമായി വെയിറ്റർമാർ അകത്തേക്ക് അകത്തേക്ക് വന്നു തളികകൾ അവർക്കുമുന്നിൽ വെച്ചു

നിങ്ങളെപോലെ വലിയ ആളുകളെ കാണാൻ വെറും കയ്യോടെ വരുന്നതെങ്ങനെയാ…

അവർ ഞങ്ങളെ നോക്കെ

ബിച്ചു : കൊണ്ടുവന്ന സമ്മാനം തുറന്നെങ്കിലും നോക്കെന്നേ…

അമർ മുന്നിലെ തളികകളിൽ ഒന്നിൽ നിന്നും തുണി മാറ്റിയതും അറുത്തു വെച്ച തല കണ്ട രണ്ടുപേരും ഞെട്ടി അമർ ഞെട്ടലോടെ ബാക്കിയുള്ള തുണികളും വലിച്ചുമാറ്റി ഞെട്ടൽ മാറാതെ ഇരിക്കുന്ന അവരെനോക്കി

നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ അവസാന നിമിഷങ്ങളാണ് കടന്നുപോയത്… നിങ്ങളുടെ കൊലച്ചിരി അവസാനമായൊന്നു കാണാനാണ് ഞങ്ങൾ ഒന്നുമറിയാത്തപോലെ നിന്നെ… ഞങ്ങളെങ്ങനെ നിങ്ങളിലെത്തി എന്നാണോ അതോ സ്നൈപ്പർമാരുടെ തല എങ്ങനെ തട്ടിൽ വന്നെന്നാണോ ആലോചിക്കുന്നത്…

ചിരിയോടെ അകത്തേക്ക് കയറിവന്ന ദ്രുവിനെ കണ്ട ഇരുവരുടെയും മുഖം കോപത്താൽ ജ്വലിച്ചു

**-*********************************************

ദ്രുവ് കഴിഞ്ഞദിവസം ഏന്റെ വീട്ടിൽ ഒരു വൃത്തികേട് കാണിച്ചു… നൂലിഴ വ്യത്യാസത്തിനാ ഏന്റെ പെങ്ങൾ രക്ഷപെട്ടത് അതാലോചിക്കുമ്പോ നിനെ തറച്ചെടുക്കാൻ തോന്നുന്നുണ്ടെനിക്ക്… (വിളറിയ മുഖത്തോടെ അവൻ ഞങ്ങളെ നോക്കി) ആരുമില്ലാത്തൊരു പെണ്ണും അവളെ വയറ്റിലെ കുഞ്ഞും അവരെ ഓർത്ത് നിനെ ഞങ്ങളിപ്പോ വെറുതെ വിടുകയാ… ഇനി നിന്റെ ഭാഗത്തുന്നു എന്തെങ്കിലും പ്രശ്നമുണ്ടായാൽ മൃതുലയെയും കൊച്ചിനെയും ഞാൻ മറക്കും… ഇത് പറയാനാ വിളിപ്പിച്ചത് നിനക്ക് പോവാം…

അഫി : ദ്രുവ്… മൃതുലക്ക് ഇത് നാലാം മാസമല്ലേ ടെൻഷൻ കൊടുക്കണ്ട… കഴിയുമെങ്കിൽ കൂടെഇരിക്കാൻ നോക്ക് പെട്ടന്ന് എന്തെങ്കിലും ആവശ്യം വന്നാൽ ആരുമില്ലാത്തതല്ലേ…

Leave a Reply

Your email address will not be published. Required fields are marked *