ഇല്ല…
എന്തേലുമുണ്ടെങ്കിൽ ചോദിച്ചോ…
അല്ല… ഇപ്പൊ… എന്തെങ്കിലും പ്രശ്നമുണ്ടോ…
മ്മ്… ചെറിയ പ്രശ്നമുണ്ട്… അത് നാളെകൊണ്ട് ശെരിയാവും എന്ന് കരുതുന്നു… എന്ന് വെച്ച് പിന്നെ പുതിയ പ്രശ്നങ്ങൾ വന്നുകൂടായ്കയില്ല…
ചായകുടിച്ചുകഴിഞ്ഞ് അവിടെ നിന്നിറങ്ങി
വണ്ടി നിർത്തി ഇറങ്ങി വണ്ടിയുടെ റൂഫിൽ കയറി മലർന്നു കിടന്നു അഫി നെഞ്ചിൽ തല വെച്ച് കിടക്കെ ഫോൺ എടുത്ത് നൂറക്ക് മെസ്സേജ് ഇട്ടു
ഹായ്…
😡….
ഉറങ്ങിയില്ലേ…
മേഡം ഉറങ്ങിയോന്ന് മെസ്സേജ് അയച്ചു നോക്കണോ 😡😡😡…
ഞാൻ മേടത്തിനല്ലല്ലോ ഏന്റെ സആദക്കല്ലേ മെസ്സേജ് അയച്ചത്…
പിന്നെ മേഡം എന്ന് വിളിച്ചതോ😡😡😡…
അത് അവളുള്ളത് കൊണ്ടല്ലേ… നീ ഏന്റെ സആദയല്ലേ…
മ്മ്… ഇനി മേഡമെന്നു വിളിച്ചാൽ ഞാൻ മിണ്ടില്ല…
പിന്നെ അവരുള്ളപ്പോ എന്ത് വിളിക്കും…
ഒന്നും വിളിക്കണ്ട…
ശെരി…
എവിടെയാ…
അഫിയുടെ അടുത്ത്…
ലൈല എന്ത് പറയുന്നു…
അവളൊന്നും പറയുന്നില്ല ഏന്റെ നെഞ്ചിൽ തലവെച്ച് കിടന്ന് നമ്മുടെ ചാറ്റ് വായിക്കുകയാ…
കൊതിപ്പിക്കല്ലേ മജ്നൂ…
അഫി ഫോൺ വാങ്ങി വോയിസ് ഓൺ ചെയ്തു
ഇത്രയും സമയം കൂടെ ഉണ്ടായിട്ടും കൊതിമാറിയില്ലേ…
അവനോടുള്ള കൊതി മാറുമോ🫣🫣🫣… ഇത്രയും കാലം കൂടെ ഉണ്ടായിട്ടും നിനക്ക് മാറിയോ…
അത് ഒരു ജന്മത്തിലും മാറില്ല നൂറാ…
എനിക്കും കണ്ട് കൊതി തീർന്നില്ല…
ഇത്ര ഇഷ്ടമുണ്ടായിട്ടാണോ ഇഷ്ടം പറയാതെ വെച്ചത്…
പറഞ്ഞാൽ എന്നെ വിട്ട് പോയാലോ എന്ന് പേടിയായിരുന്നു…
സാരമില്ല… അവന്റെ തിരക്കുകൾ നമ്മളല്ലാതെ ആരാ മനസിലാക്കുക…
മ്മ്…
അനു പോകുവല്ലേ അവിടേക്ക് പോകാൻ വൈകീട്ട് നിങ്ങളെ കൂട്ടാൻ അങ്ങോട്ട് വരും നീ കണ്ണ് നിറയെ കണ്ടോ…
🥰🥰🥰 എന്നോട് ദേഷ്യമുണ്ടോ…
എന്തിന്…
ഞാൻ ഇഷ്ടമാണെന്നു പറഞ്ഞതിന്…
നീ അല്ലല്ലോ ഇക്ക അല്ലേ പറഞ്ഞേ…
കണ്ട നാൾ തന്നെ ഞാൻ പറഞ്ഞേനെ പറയാൻ മനസ് പാകമാക്കി എടുക്കെ ആണ് നിന്നെ ഇഷ്ടമാണെന്നറിയുന്നത് അതോടെ ഏന്റെ ഇഷ്ടം പറയേണ്ട എന്ന് തോന്നി… പിന്നെയും ഇടക്കിടെ മനസ് കൈവിട്ടു പോവും… എങ്കിലും ഞാൻ അടക്കിപിടിക്കും…
ഇനി അടക്കിപിടിക്കണ്ടല്ലോ…
🫣🫣🫣…
എന്തായിരുന്നു രണ്ടാളും കൂടെ… ഒരാളിവിടെ എനിക്ക് പറ്റുന്നില്ലഫീ… അവൾക്കെനെ ഇഷ്ടമാ… അവളെ നോട്ടം പോലുമെനിക്ക് താങ്ങാൻ പറ്റുന്നില്ല… ഏന്റെ ഇഷ്ടം അവളോടെങ്ങനെ പറയുമെന്നുമറിയില്ല… എന്നൊക്കെ പറയുമ്പോ എനിക്കും സങ്കടം വരും ഇപ്പൊ ഞാനും ഹാപ്പി ഏന്റെ ഇക്കയും ഹാപ്പി ഇക്കാന്റെ നൂറയും ഹാപ്പി…
ബാക്കിയുള്ളവരറിഞ്ഞാൽ…
അതൊന്നും ആലോചിച്ചു ടെൻഷനാവണ്ട അവർക്കും എല്ലാമറിയാം…
എന്നിട്ട് ഒന്നും പറഞ്ഞില്ലേ…
നീ ഞങ്ങളുടെ കെട്ടിയോന്റെ സന്തോഷമാണ്… ഞങ്ങളെ കെട്ടിയോൻ സന്തോഷമായിരിക്കുന്നതിലും വലിയ സന്തോഷമൊന്നും ഞങ്ങൾക്കില്ല… നിന്നെ ഞങ്ങൾക്കും ഇഷ്ടമായി…
ശെരിക്കും…
ശെരിക്കും…
നിങ്ങളിപ്പോ എവിടെയാ വീട്ടിലാണോ…
അല്ല… പാടത്ത് വണ്ടിയും നിർത്തി വണ്ടിക്ക് മേലെ കയറി കിടക്കുന്നു…
എങ്കി എന്നെയും കൂട്ടായിരുന്നില്ലേ… എന്നെ വെറുതെ വീട്ടിലാക്കി…
നേരം വെളുക്കും മുൻപ് ചെയ്തുതീർക്കാൻ ഞങ്ങൾക്ക് കുറച്ചു ജോലിയുണ്ട്… അതാ ഇക്ക കൂട്ടാതെ പോന്നത്…
മ്മ്… രണ്ടാളും സൂക്ഷിക്കണേ…
സൂക്ഷിച്ചോളാം🥰🥰🥰❤️🥰🥰🥰…
ഇതെന്താ ഇത്രയും സ്മൈലി…
അത് നമ്മൾ ആറുപേരും നടുവിലുള്ളത് ഇക്കയും…
ഇതിലേതാ ഞാൻ…
ഏതാവണം…
തൊട്ടു നിൽക്കുന്ന രണ്ടിലൊന്ന്…
വന്നപ്പോഴേക്കും ഞങ്ങളെയെല്ലാം മാറ്റി തൊട്ടുനിക്കണോ…
സോറി… ഞാനറിയാതെ…
അയ്യേ… ഇത്രേ ഉള്ളൂ… ഞാൻ വെറുതെ തമാശ പറഞ്ഞതാ… നീ എപ്പോഴും ഇക്കാനെ തൊട്ടുതന്നെ നിന്നോ ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ല…
ശെരിക്കും…
ആടീ… തൊട്ടാവാടീ…
അതെന്താ തൊട്ടാവാടി…
അത് ഇവിടെ ഉള്ളോരു പുല്ലാ… നമ്മളൊന്ന് തൊടുമ്പോയേക്കും അത് വാടി പോവും… പിന്നെ ഇങ്ങനെ എല്ലാത്തിനും സങ്കടപെടണ്ട ട്ടോ… ഞങ്ങള് തമാശക്ക് ചിലപ്പോ എന്തേലും പറയും എന്ന് കരുതി അത് നീ ഇക്കാനെ സ്നേഹിക്കുന്നതിൽ ഞങ്ങൾക്ക് പ്രണശ്നമുണ്ടായിട്ടല്ല… നീയും ഞങ്ങളിൽ ഒരാൾ… ഇനി നീയും ഞങ്ങളും ഇല്ല നമ്മൾ…
