ബാബ : നമ്മുടെ ഫാം കാട് പോലെ ചെയ്യാൻ പറ്റുമോ…
കുറച്ച് കഷ്ടപ്പെട്ടാൽ ഇങ്ങനെ ആക്കിയെടുക്കാം…
ഭാബ : എങ്കി നമുക്കങ്ങനെ ആക്കിയാലോ…
നോക്കാം… ബാബാ… ജി സി സി യിലെ കാര്യം ഞാൻ നോക്കാം അതിന്റെകൂടെ ഇവിടെയുള്ള ബിസിനസുകളും ഞാൻ നോക്കാം… എനിക്ക് ഒന്ന് റെഡിയാവാൻ കുറച്ച് സമയം വേണമായിരുന്നു…
ഇത്രേം കാലം നടക്കാത്തതൊന്നും നീ ചോദിക്കുന്ന ഈ സമയത്തിനുള്ളിലും നടക്കില്ല… നീ ആവശ്യമുള്ള സമയമെടുത്തോ…
ഇന്നും നാളെയും കഴിഞ്ഞ് നമുക്ക് ഇവരുടെ നാട്ടിൽ പോവാം നാലാം ദിവസം തിരികെ വരാം…
ശെരി…
ഭക്ഷണം ആയിക്കാണും… നമുക്ക് പോവാം…
തിരികെ നടക്കെ തൈതെങ്ങിൽ കയറി ഇളനീർ പറിച്ചു ഞങ്ങൾ നാലുപേരും അതുമെടുത്തു ബാബക്കും മാമക്കും പുറകെ നടന്നു ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഉപ്പയും ബാബയും സതീഷേട്ടനും ഉമ്മറത്തിരിപ്പുണ്ട് മുറ്റത്ത് വന്നു നിന്ന വണ്ടിയിൽ നിന്നിറങ്ങി അഫി സലാം ചൊല്ലിക്കൊണ്ട് കോലായിലേക്ക് കയറി ഉപ്പയുടെ അടുത്ത് ചെന്ന് കാല് നോക്കി
ഉണക്കമുണ്ട്… ശെരിക്കുണങ്ങും വരെ റെസ്റ്റെടുക്കണം…
അകത്തുപോയി മരുന്നുകൊണ്ടുവന്നു മുറിവിന് വെച്ച് അവളകത്തേക്ക് പോയി അല്പം കഴിഞ്ഞ് മാമയും ബാബയും പുഴക്കരയിലേക്ക് പോയി
ഞാൻ അവിടുന്ന് എഴുന്നേറ്റകത്തേക്ക് ചെല്ലേ അഫിയുണ്ട് സ്ലാബിലിരുന്നു പായസം കുടിച്ചുകൊണ്ടു കത്തിവെക്കുന്നു
അഫി : ഇക്കാ പോവണ്ടേ…
മ്മ്… കുറച്ച് കഴിഞ്ഞിറങ്ങാം… ഇത്ത വരട്ടെ…
ഡ്രെസ്സൊക്കെ എടുത്തവെച്ചോ…
ഇല്ലേടീ എടുത്തുവെക്കാം…
അവൾ നൂറയെ നോക്കി
നൂറ വരുന്നോ… എസ്റ്റേറ്റ് ഒക്കെ കാണാം…
നൂറ എന്നെ നോക്കി
ബാബയോട് ചോദിക്ക്… മറ്റന്നാൾ തിരികെ വരാം…
മ്മ്… നൂറ പുഴക്കരയിലേക്ക് പോയി…
ഞാൻ ലാപ്പും എടുത്തിരുന്നു ഒരുപാട് ദിവസത്തെ കണക്കുകൾ നോക്കാനുണ്ട് കണക്ക് നോക്കികൊണ്ടിരിക്കെ അഫി ഡ്രസ്സ് പാക്ക് ചെയ്യുന്നുണ്ട് ഉമ്മ അടുത്തേക്ക് വന്നു ഏന്റെ തലയിൽ തലോടി നിൽക്കുന്നത് കണ്ടപ്പോഴേ എന്തോ ചോദിക്കാനുണ്ടെന്നു തോന്നി ഉമ്മാനെ പിടിച്ചു അടുത്തിരുത്തി
എന്താ സുലുകുട്ടീ ഒരു ടെൻഷൻ…
മ്ഹും…
പറ എന്തായാലും നമുക്ക് പരിഹരിക്കാന്നെ…
വാർത്തയിൽ പ്രിയ ഏതോ ഹിന്ദികാരെ കൊന്നെന്നൊക്കെ പറയുന്നു… അവര് വലിയ കള്ളന്മാരാ… കുറേ ആൾക്കാരെ കൊന്നിട്ടുണ്ട് എന്നൊക്കെ പറയുന്നു…
മ്മ്… അതാണോ ഈ ടെൻഷൻ… അതവളെ ജോലിടെ ഭാഗമല്ലേ…
എന്നാലും… ഇനി അവരെ ആള്ക്കാര് അവളെ എന്തേലും ചെയ്താലോ…
ലാപ്പ് മടിയിൽനിന്ന് ഇറക്കിവെച്ച് ഉമ്മാന്റെ കൈ പിടിച്ചു
ഏന്റെ സുലുക്കുട്ടീ… അതൊന്നും പേടിക്കണ്ട അവളൊരു പോലീസുകാരിയല്ലേ… നമ്മുടെ നാടിനു ആപത്തുണ്ടാവുന്ന എന്തേലും വരുമ്പോ തടയേണ്ടത് അവളെ കടമയല്ലേ…
എന്നാലും… അവളൊറ്റക്കല്ലേ താമസം ആരെങ്കിലും എന്തെങ്കിലും ചെയ്താലോ…
ഒന്നും ചെയ്യില്ലെന്റെ സുലുകുട്ടീ… വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനടിക്കേണ്ട…
നീ അവളോട് ഇവിടെ വന്ന് നിൽക്കാൻ പറ… ജോലിക്ക് ഇവിടുന്ന് പോയാൽ പോരേ… ഇത്തിരി നേരത്തെ ഇറങ്ങണമെന്നല്ലേ ഉള്ളൂ… ഇവിടവുമ്പോ എല്ലാരുമില്ലേ…
വേണോ…
മ്മ്…
(കവിളുകൾ പിടിച്ചു വലിച്ചുകൊണ്ട്) അവളെന്തായാലും ഇപ്പൊ വരും ഏന്റെ ചുലുകുട്ടിതനെ പറഞ്ഞേക്ക്…
അത് ഞാനെങ്ങനെ…
അവളെ ഉമ്മയല്ലേ അപ്പൊ ഇങ്ങക്ക് പറയാലോ…
മ്മ്… നിങ്ങളിപ്പോ എവിടെയാ പോവുന്നെ…
കൊടകിൽ ഒരു കാപ്പിതോട്ടം വാങ്ങിയില്ലേ അവിടെ കാട് വെട്ടാൻ പണിക്കാരുണ്ട് പിന്നെ കുളം കുഴിക്കുന്നുണ്ട് വീട് പെയിന്റടിക്കുന്നുണ്ട് എല്ലാം ഒന്ന് ചെന്നുനോക്കണ്ടേ…
മ്മ്… ശ്രെധിച്ചു പോണേ…
എന്താ… ഏന്റെ ചുലു കുട്ടീടെ മുഖത്തൊരു വാട്ടം…
മ്ഹും…
പറയെന്നേ…
കുറച്ചീസമായി എന്തോ പേടി പോലെ…
എന്റുമ്മാ… വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനായി ഇല്ലാത്ത അസുഖങ്ങളൊന്നും ഉണ്ടാക്കണ്ട ച്ചിൽ ച്ചിൽന്ന് നല്ല ചാടി ചാടി നിക്ക്… അവിടുത്തെ പണിയൊക്കെ കഴിഞ്ഞാൽ കെട്ടിയോനും കെട്ട്യോളും കൂടെപോയി നമ്മളെ എസ്റ്റേറ്റൊക്കെ കണ്ടിട്ടൊക്കെ വാ…
പുറത്ത് വണ്ടി വന്ന് നിൽക്കുന്ന ശബ്ദവും ഉപ്പ സംസാരിക്കുന്ന ശബ്ദവും പ്രിയയുടെ മറുപടിയും കേട്ട്
