വഴി തെറ്റിയ കാമുകൻ – 15 9

അകത്തേക്ക് പോയ അവൾ നീട്ടിവിളിക്കുന്നത് കേട്ടപ്പോ കൊല്ലാനാണോ തിന്നാനാണോ എന്ന സംശയം മാത്രമേ ഉള്ളായിരുന്നു

അവൾക്കടുത്തേക്ക് ചെന്ന ഏന്റെ നേരെ

(ശബ്ദം താഴ്ത്തി ദേഷ്യത്തോടെ) എല്ലാരേം കൊണ്ട് വരുമ്പോ നിനക്കൊന്നു വിളിച്ചു പറഞ്ഞൂടെ… (എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു തുടങ്ങിയത് ഫ്രിഡ്ജിൽ നിന്നും തണ്ണിമത്തനെടുത്ത് ജ്യൂസടിക്കുമ്പോഴും തീർന്നില്ല) എനിക്കൊരു ഗ്ലാസ് എടുത്തു തന്ന് ജ്യൂസും കൊണ്ട് ചിരിച്ചോണ്ട് അവർക്കരികിലേക്ക് ചെന്നു ജ്യൂസ് കൊടുക്കുന്നതോടൊപ്പം അവരോട് കുശലം ചോദിക്കാനും മറക്കാതെ തിരികെ വന്ന അവൾ ഫോണെടുത്തു അളിയനെ വിളിച്ച് ഞങ്ങൾ വന്നകാര്യം പറഞ്ഞു സംസാരിച്ച ശേഷം തിരികെ വന്നിരുന്നു സംസാരിക്കുന്നതിനിടെ പ്രിയയേ യൂണിഫോമിൽ കാണുമ്പോ നല്ല മാറ്റമുണ്ടെന്നൊക്കെ പറഞ്ഞിരിക്കുന്ന അവളോട് ഞാൻ കാര്യം പറഞ്ഞതും സന്തോഷത്തോടെ എല്ലാരേയും നോക്കിയശേഷം എണീറ്റ് അടുക്കളയിൽ പോയി കൈയിൽ പഞ്ചസാരയുമെടുത്തു തിരികെ വന്ന് ഏന്റെ വായിലേക്കിട്ടു അല്പ സമയം കൂടെ സംസാരിച്ചിട്ട് ഇറങ്ങാൻ തുടങ്ങിയതും അളിയൻ വന്നിട്ട് പോവാം എന്ന് പറഞ്ഞു പിടിച്ചിരുത്തി സംസാരിക്കേ ആമി ഉണർന്നു അവളെ കളിപ്പിച്ചുകൊണ്ടിരിക്കെ ഹോട്ടലിൽ നിന്നും ഭക്ഷണവും വാങ്ങി അളിയൻ കയറി വന്നു

ഭക്ഷണം കഴിച്ചാശേഷം അവിടുന്നിറങ്ങി വീട്ടിൽ ചെല്ലുമ്പോ എല്ലാവരും മാമന്റെ വീട്ടിലേക്ക് പോവാൻ റെഡിയായിട്ടുണ്ട് അവർ പോയപിറകെ പെട്ടന്ന് കുളിച്ച് റെഡിയായി ഇറങ്ങി

ഭാബയെയും മറ്റും കൂട്ടാൻ ചെന്നു അവരെയും കൂട്ടി മാമന്റെ വീട്ടിലേക്ക് ചെന്നു മാമിയുടെയും കുഞ്ഞയുടെയും മുഖത്ത് സങ്കടമുണ്ട് അവർക്കരികിൽ ചെന്ന് സംസാരിക്കേ അങ്ങോട്ട് വന്ന നൂറ അവരുടെ മുഖഭാവവും ഏന്റെ സമാധാനിപ്പിക്കലും കണ്ട് എന്താ കാര്യമെന്ന് തിരക്കിയതിന്

അനു പോവുന്നതിന്റെ സങ്കടമാ…

അവന് എപ്പോവേണമെങ്കിലും വന്നൂടെ… അവനവിടെ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല…

അവൾ പറഞ്ഞത് മനസിലാവാതെ നിൽക്കുന്ന അവർക്ക് അവൾ പറഞ്ഞത് പറഞ്ഞുകൊടുത്തു രണ്ടാളുടെയും മുഖം തെളിയുന്നില്ലെന്ന് കണ്ട്

ഒരു കാര്യം ചെയ്യാം ഉൽഘടനത്തിനു പോവുമ്പോ നിങ്ങളും പോരെ അപ്പൊ അവന്റെ കാര്യങ്ങളൊക്കെ നേരിട്ട് കണ്ടറിയാലോ…

പിന്നെയും ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു ഡ്രസ്സ്‌ ചെയ്തിറങ്ങിയ അനുവിനെ അടുത്തുവിളിച്ച് ഭാബ അവന്റെ കൈയിൽ പിടിക്കുമ്പോ കൈയിൽ കാശു ചുരുട്ടി കൊടുത്തതാണെന്നു മനസിലായി അവൻ വേണ്ടെന്നു പറയാൻ പോയതും അവനെ വിലക്കി ഇറങ്ങാൻ നേരം അഫിക്ക് ഹോസ്പിറ്റലിൽ ചെറിയ ആവശ്യമുള്ളോണ്ട് അവനെ ഡ്രോപ്പ് ചെയ്തു ഞങ്ങൾ ഹോസ്പിറ്റലിലേക്ക് പോവും എന്ന് പറഞ്ഞു ഇറങ്ങുമ്പോ മാമിയും കുഞ്ഞയും ഉമ്മയും കണ്ണ് നിറക്കുന്നത് കണ്ടു എയർപോർട്ടിന് അരികിൽ ഉള്ള കടയിൽ ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ടിരിക്കെ അഭിയും മൂന്നു പെൺകുട്ടികളും ഒരു സ്ത്രീയും മറ്റൊരാളും അങ്ങോട്ട് വന്നു

സ്ത്രീയെയും പെൺകുട്ടികളെയും അമ്മയും പെങ്ങന്മാരും ആണെന്ന് പറഞ്ഞു ഞങ്ങളെ പരിചയപ്പെടുത്തി അമ്മയുടെയും പെങ്ങന്മാരുടെയും മുഖത്തെ ടെൻഷനുണ്ട് അവരെ നോക്കി ചിരിയോടെ

ഞാൻ ഷെബിൻ അഹമ്മദ് ഇവര് പോവുന്ന കമ്പനിയുടെ ഹെഡാണ്…

അമ്മക്കുമനസിലായില്ലെങ്കിലും പെങ്ങന്മാർക്ക് പറഞ്ഞത് മനസിലായ പോലെ നോക്കേ…

ഇവൻ ഏന്റെ അനിയനാ… എന്തേലും ബുദ്ധിമുട്ടുള്ളിടത്തേക്കാണെങ്കിൽ ഞാനവനെ കൊണ്ടുപോകുമോ… പേടിക്കണ്ട അവനവിടെ ഒരു കുഴപ്പവും വരില്ല…

അവർക്ക് സമാധാനമായപോലെ തോന്നി ചായ കുടിച്ചു എയർപോർട്ടിൽ ചെന്ന് അവരുടെ പെട്ടികളും ബാഗും ട്രോളിയിലേക്ക് വെച്ച് പേഴ്സിൽ നിന്നും ആയിരം റിയൽ എടുത്തു അനുവിന് കൊടുത്തു രണ്ടാളെയും നോക്കി

എല്ലാം പെട്ടന്ന് കണ്ടു പഠിച്ചോളണം…

അനു : ഏറ്റിക്കാ… ഒന്നുകൊണ്ടും ടെൻഷനാവണ്ട… നമ്മൾ പൊളിക്കും…

(ചിരിയോടെ അവനെ നോക്കി) വരുമ്പോ നിന്നെ പറ്റി എന്തേലും കംപ്ലൈന്റ് കേട്ടാൽ നിന്റെ തൊലി ഞാൻ പൊളിക്കും… അതോണ്ട് കുരുത്തകേടൊന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി നിന്നോണം…

Leave a Reply

Your email address will not be published. Required fields are marked *