അഫി : അതാ നല്ലത്… സീരിയൽ നമ്പർ വെച്ച് ഇത് നമ്മുടെ കയ്യിൽനിന്നുപൊക്കിയാൽ എല്ലാ പ്ലാനും പൊളിയും… മാത്രമല്ല ഡോളറിൽ ആവുമ്പോ കാശ് കൂടുകയല്ലാതെ കുറയില്ല…
റിയ : അതേ… അതാ നല്ലത്…
അവിടുന്നിറങ്ങി വഴിയിൽ സുഹൈലിനരികിൽ ചെന്നു സുഹൈൽ റിയയെ നോക്കി
സുഹൈൽ : പ്രമോഷൻ കിട്ടീട്ട് ചിലവൊന്നും തരാതെ ഒതുക്കാൻ നോക്കുവാ അല്ലേ റിയേച്ചീ…
റിയ : എന്താ വേണ്ടേ പറഞ്ഞോ…
സുഹൈൽ : ഒരു പാർട്ടി വെക്ക്…
റിയ : വെക്കാടാ… ഇവരിപ്പോ വൈകീട്ട് എവിടെയോ പോകുവാ മാറ്റന്നാളെ വരൂ അത് കഴിഞ്ഞ് നമുക്ക് വീട്ടിൽ പാർട്ടിവെക്കാം…
സുഹൈൽ : മതി… ഏതോ ബിഹാറി ടീമിനെ എൻകൗണ്ടർ ചെയ്ത് ഐ പി എസ്സും ടീമും രാവിലെ മുതൽ ന്യൂസിൽ നിറഞ്ഞു നിൽപ്പാണല്ലോ… ഐ പി എസ്സിനോടും പറഞ്ഞേക്ക് ചിലവ് വേണമെന്ന്…
റിയ : ഞങ്ങള് രണ്ടാളും കൂടെ തന്നോളം…
സുഹൈൽ : അത് വേണ്ട രണ്ടാളും കൂടെ എന്നും പറഞ്ഞു പിശുക്കാമെന്നു കരുതണ്ട… രണ്ടാളും വേറെ വേറെ തന്നെ തരേണ്ടിവരും…
റിയ : ശെരി… ശെരി… ഇപ്പൊ ചേച്ചീന്റെ കുട്ടി ഇതും കൊണ്ട് സേഫായി പോവാൻ നോക്ക്…
ചിരിയോടെ അവൾ അത് പറഞ്ഞതും അവൻ ചിരിയോടെ എല്ലാരോടും പറഞ്ഞു വണ്ടിയെടുത്തു പോയി
റിയ : ഇച്ചായാ ചെക്കനൊറ്റക്ക് ഇത്രേം പൈസേം കൊണ്ട്… ആരെയെങ്കിലും കൂടെ കൂട്ടായിരുന്നില്ലേ…
ഏന്റെ പെണ്ണേ… പേടിക്കൊന്നും വേണ്ട അവനിതിലും വലുതൊക്കെ കൊണ്ടുപോവുന്നതാ…
അവിടുന്നിറങ്ങി വീട്ടിലേക്ക് തിരികെ ഇത്തയെ കാണണം കുറച്ച് സമയം ആ മടിയിൽ കിടക്കണം എന്ന ചിന്ത മാത്രമായിരുന്നു
ഉപ്പ കോലയിൽ സജിയേട്ടനോട് കത്തിവെച്ചിരിപ്പുണ്ട് വണ്ടിയിൽ നിന്നിറങ്ങിയ എന്നെ നോക്കി
ഉപ്പ : നീ എവിടായിരുന്നെടാ… അവരൊക്കെ കാലത്ത് വന്നിട്ട് നീ ഇവിടില്ല…
കുറച്ച് പണിയുണ്ടായിരുന്നു… അവരെന്നിട്ടെവിടെ…
ഉപ്പ : അവരെല്ലാം വീടും കൃഷിയും കാണാൻ ഇറങ്ങി…
മ്മ്…
അടുക്കളയിലേക്ക് ചെന്നു അടുക്കള പുറത്തു തകൃതിയായി സദ്യവട്ടം അവസാന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്…
സദ്യയൊക്കെ ആണല്ലേ… വലിയ പരിപാടിയാണെന്നു തോന്നുന്നു…
ശബ്ദം കേട്ട് ഉമ്മയും ഫൗസിയും അയിഷാത്തയും സൗമിനിയേച്ചിയും ഒരുമിച്ച് തിരിഞ്ഞുനോക്കി
ഉമ്മ : അവര് വന്നതല്ലേ… അവർക്ക് നമ്മളെ ഭക്ഷണം ഇഷ്ട്ടാന്ന് നീ പറഞ്ഞോണ്ട് സദ്യ ഉണ്ടാക്കാന്ന് വെച്ച്…
എന്നിട്ട് കഴിഞ്ഞോ…
സൗമിനിയേച്ചി : ഇപ്പൊ കഴിയും…
ശെരി ഞാനവരെ ചെന്ന് നോക്കട്ടെ…
പറമ്പിലേക്ക് ചെല്ലേ എല്ലാരും കൃഷിയൊക്കെ ചുറ്റി കാണുന്ന തിരക്കിലാണ് എന്നെ കണ്ടതും നൂറയുടെ മുഖം വിടർന്നു
അസ്സലാമുഅലൈക്കും…
വ അലൈകും അസ്സലാം… സുഖമല്ലേ…
ബാബ എന്നെ പിടിച്ചു മൂക്കിൽ മൂക്ക് മുട്ടിച്ചു
ദൈവത്തിന് സ്തുദി… സുഖം.. നിങ്ങൾക്ക് സുഖമല്ലേ…
സുഖം…
കൃഷികൾ നല്ല ഭംഗിയുണ്ട്…
വാ ഞാൻ വേറൊരു കാര്യം കാണിക്കാം…
അവരെ കൂട്ടി കുളക്കരയിലൂടെ നടന്നു പാമ്പിന്റെ കൂടിനടുത്തെത്തി ഞങ്ങളുടെ സംസാരം കേട്ട് പാമ്പ് പുറത്തേക്ക് വന്നതും എല്ലാരും പേടിച്ച് ഓടാൻ പോയി
നിക്ക് പേടിക്കണ്ട അവളൊന്നും ചെയ്യില്ല…
കൈ നീട്ടിവെച്ചു കൊടുത്ത കൈയിലേക്ക് ഇഴഞ്ഞു കയറുന്ന അവളെ കണ്ടവർ അത്ഭുതതോടെ നോക്കി അവൾ നൂറയെ തന്നെ നോക്കി നിൽക്കെ ഞാൻ നൂറയെ നോക്കി
തൊടണോ…
നൂറ : വേണ്ട…
കൈ നീട്ട്…
നൂറ അവൾക്കുനേരെ കൈ നീട്ടിയതും അവൾ നൂറയുടെ കൈയിലേക്ക് ഇഴഞ്ഞു കയറി ആദ്യത്തെ പകപ്പ് മാറിയതും നൂറ സന്തോഷത്തോടെ അവളുടെ കൂടെ നിൽക്കെ ഫോൺ നീട്ടി ഫോട്ടോ എടുത്തുകൊടുക്കാൻ പറഞ്ഞതിന് ഫോണിൽ ഫോട്ടോസും വീഡിയോസും എടുത്തു കൊടുത്തു
ആർക്കേലും തൊടണമെങ്കിൽ തൊട്ടോ ഒന്നും ചെയ്യില്ല…
നൂറയുടെ മേലേ കയറിയിട്ടും ഒന്നും ചെയ്യാതിരിക്കുന്ന അവളെ കണ്ട ധൈര്യത്തിൽ എല്ലാരും അവളെ തൊട്ടുനോക്കി ഫോട്ടോയൊക്കെ എടുത്തു അവളെ ഇറക്കിവിട്ട് തിരിഞ്ഞു
വീടിന്റെ പണി കഴിഞ്ഞാൽ ഈ കുളത്തിൽ മീൻ വളർത്താമെന്നു കരുതുകയാ…
ഓരോന്ന് കാണിച്ചുകൊടുത്തു നടക്കെ പേരക്ക കണ്ട ചാന്ധിനി പറിച്ചുകൊടുക്കാൻ പറഞ്ഞതിനാൽ പേരക്ക പറിച്ചു എല്ലാർക്കും കൊടുത്തു എല്ലാരും ഓരോന്നുടുത്തു ബാക്കിയുണ്ടായിരുന്നത് തേൻമൊഴി ആവളുടെ ശ്വാളിൽ ഇട്ടു കൈയിൽ പിടിച്ചു മുഴലുകളെയും താറാവിനെയും കോഴിയെയും ആടുകളെയും കൃഷികളും എല്ലാം കാണിച്ചു പുഴക്കരയിൽ എത്തി ബാബയും മാമയും അവിടെയുള്ള ഇരുപ്പിൽ ഇരിക്കെ
