വഴി തെറ്റിയ കാമുകൻ – 15 9

തറഞ്ഞു നിന്ന അവൻ ഞങ്ങളെനോക്കി

ഞാൻ ചെയ്തത് വലിയ തെറ്റാണെന്നെനിക്കറിയാം… ഏന്റെ അവസ്ഥകൊണ്ട് പറ്റിപോയതാ…

ധ്രുവ്… ഏന്റെ മനസ് മാറും മുൻപ് ഇവിടുന്നു പോവുന്നതാണു നിനക്ക് നല്ലത്…

എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് നിങ്ങൾ വേണമെങ്കിൽ എന്നെ കൊന്നോ…

അവന്റെ മുഖത്തേക്ക് നോക്കെ അഫി ഏന്റെ കൈയിൽ പിടിച്ചു

മ്മ്… എന്താ നിനക്ക് പറയാനുള്ളെ…

വീട് വാങ്ങാൻ വേണ്ടി രാഹുൽ എനിക്ക് പണം കടം തന്നു പകരം അവൻ എന്റെയും മൃതുവിന്റെയും ചെക്കും പ്രോമിസ്രി നോട്ടും എഴുതിവാങ്ങി എന്റെ പാസ്റ്റ് അറിയുന്ന രാഹുൽ ഒരുക്കിയ ട്രാപ് ആയിരുന്നു അതന്നെനിക്ക് അപ്പൊ മനസിലായില്ല മൃതുല പ്രഗ്നന്റായി ഒരു മാസം കഴിഞ്ഞ് പെട്ടന്ന് ഒരുദിവസം മുഴുവൻ പണവും രാഹുൽ തിരികെ ആവശ്യപ്പെട്ടു പെട്ടന്ന് പൈസ കൊടുക്കാൻ എനിക്ക് കഴിയില്ലെന്ന് അവനറിയാമായിരുന്നു. അവൻ പറയുന്ന ജോലി ചെയ്യണമെന്നും അത് ചെയ്താൽ അവന്കൊടുക്കാനുള്ള പണം കൊടുകേണ്ടെന്നും ഒപ്പം വലിയ തുക കൂടെ നൽകാമെന്നും സമ്മതിച്ചില്ലെങ്കിൽ കമ്പനിയിൽ കളവുനടത്തിയെന്നുപറഞ്ഞെനെ അകത്താക്കും അവളെയും വയറ്റിലെ കുഞ്ഞിനേയും കൊന്നുകളയും എന്നുമെനെ ഭീഷണിപ്പെടുത്തി പണത്തിനുവേണ്ടിയല്ല ഏന്റെ പെണ്ണിനെയും ഞങ്ങളുടെ കുഞ്ഞിനെ ഓർത്ത് സമ്മതിച്ചുപോയതാ അത്രയും പേർ ചാവുന്നത് ഓർത്ത്‌ ഞാനാ ആ എലിയെ താർപ്പയിലൂടെ ചൊറിലേക്കെറിഞ്ഞത്… അത്രയും പിടിപാടും ഗുണ്ടാ ബാഗ്രൗണ്ടും ഉള്ള അവരെ എതിർക്കാനൊന്നും എനെകൊണ്ട് കഴിയില്ലെന്നറിയാം… അവർ പറഞ്ഞത് ചെയ്യില്ലെന്നറിയുന്ന നിമിഷം അവരെന്റെ ഭാര്യയെ കൊല്ലും… എന്തെങ്കിലും കാരണമുണ്ടാക്കി രക്ഷപെടാൻ ഒരു വഴി തെളിയും വരെ കാര്യങ്ങൾ നീട്ടികൊണ്ട് പോകാനേ ഞാനുദ്ദേശിച്ചുള്ളൂ… ഇനി എന്ത് സംഭവിച്ചാലും ഞാൻ നിങ്ങളെ നേരെ വരില്ല… ഞാൻ പറഞ്ഞത് വിശ്വാസമായില്ലെങ്കിൽ എന്നെ കൊന്നോ…

അവൻ പറഞ്ഞ് തീർന്നതും അഫിയെ ചുറ്റിപ്പിടിച്ചവളുടെ വയറിൽ തൊട്ടുനിൽക്കുന്ന കൈ വയറിലൊന്നമർന്നു ഓർമ്മകൾ മനസിൽ നീറി

ശെരി… നീ പറഞ്ഞത് ഞാൻ വിശ്വസിച്ചു… നിനക്ക് പോവാം… ഇനി പോയാൽ വീണ്ടും അവരിതു പറഞ്ഞ് ഭീഷണിപ്പെടുത്തിയാലെന്തു ചെയ്യും…

ഞങ്ങൾ ചാവേണ്ടി വന്നാലും ഏന്റെ ഭാര്യയും കുഞ്ഞും അനാധമാക്കരുതെന്നു കരുതിയ നിങ്ങളെ കുടുംബത്തിനുനേരെ വരില്ല…

ചാവേണ്ടത് സംരക്ഷകരല്ല സംഹാരകരാ… ഞങ്ങളുടെ കൂടെ നിന്നാലും ഇല്ലെങ്കിലും ഞങ്ങൾ ഇതുവരെ നടന്നതിന്റെ പേരിൽ നിന്റെയോ കുടുംബത്തിന്റെയോ നേരെ വരാൻ ഉദ്ദേശിക്കുന്നില്ല… പഴയ ചങ്കുറപ്പ് നിനക്ക് ബാക്കിയുണ്ടെങ്കിൽ കൂടെ നിൽക്കാം… നിന്റെ ഭാര്യക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ ഞങ്ങൾ സംരക്ഷിക്കും…

ധ്രുവ് : നിൽക്കാം…

ഞങ്ങൾ പറയുന്ന പോലെ നിൽക്കണം… നീ ആരുടെ ജീവനുമെടുക്കണ്ട… അവരുടെ പ്ലാനുകൾ ഞങ്ങളെ അറിയിക്കുക അവര് നിന്നോട് ഞങ്ങളെ പറ്റി എന്ത് ചോദിച്ചാലും അതിന് എന്തുത്തരം നൽകണമെന്ന് നിന്നോട് ഇവർ പറഞ്ഞുതരും അതവിടെ പറയുക അത്രയും ചെയ്താൽ മതി എന്ത് പറയുന്നു…

ദ്രുവ് : ചെയ്യാം…

ശെരി… ഇപ്പൊ പൊയ്ക്കോ… അവിടെ ആര് ചോദിച്ചാലും ഗ്രൗണ്ടിന്റെ വർക്ക്‌ നടക്കുന്നിടത്ത് എന്തെങ്കിലും ജോലിക്ക് പോയതാണെന്ന് പറഞ്ഞേക്ക്…

അവനെ കൂട്ടി സുഹൈൽ പോയതും

ആദി : വിശ്വസിക്കാമോ…

മ്മ്… അവൻ പറഞ്ഞത് സത്യമാണ് എങ്കിലും കണ്ണടച്ചു വിശ്വസിക്കണ്ട അവന്മാര് താമസിക്കുന്ന റൂം മുഴുവൻ വീഡിയോ പഗ്ഗ് ചെയ്യ്… എവിടെപ്പോയാലും അവന്മാര് സംസാരിക്കുന്ന ഓരോ അക്ഷരവും നമുക്ക് കേൾക്കണം… അവൻ അവരെ കാണാൻ പോവുന്ന സമയങ്ങളിൽ അവന് പെട്ടന്ന് കാണാൻ സാധിക്കാത്ത തരത്തിലുള്ള ഇയർ ബഡ് കൊടുക്കണം അതിലൂടെ അവൻ ഏത് പറയണമെന്ന് നീ അവന് നിർദ്ദേശം കൊടുക്കണം…

ആദി : ശെരി… അവൻ ചതിച്ചാൽ…

കൊന്നേക്ക്…

ശെരി…

ഞങ്ങളവിടെ നിന്നിറങ്ങിയ പിറകെ ആദി ഓരോ കാര്യങ്ങളും പറഞ്ഞപോലെ ചെയ്തു വിചാരിച്ചപോലെതന്നെ ദ്രുവ് ചതിക്കാതെ കൂടെനിന്നു

**-*********************************************

Leave a Reply

Your email address will not be published. Required fields are marked *