വഴി തെറ്റിയ കാമുകൻ – 15 9

മജ്നൂ… ദുക് ദുക് മാഫീ മുഷ്‌കില…(കളിക്കുന്നത് കുഴപ്പമില്ല)… പ്രണയിക്കരുത് അങ്ങനെ ഉണ്ടായാൽ അത് ഞാൻ അറിയും മുൻപ് എന്നെ കൊന്നേക്കണം… നീറി ചാവാൻ പറ്റില്ല മജ്നൂ… നിന്റെ മനസിനെ അവർക്കപ്പുറത്തേക്ക് പങ്കുവെക്കാൻ എനിക്ക് പറ്റില്ല…

(അവളെ ഇറുക്കെ പിടിച്ചു)

ഇല്ല നൂറാ… ഏന്റെ സആദയാണ് സത്യം നിങ്ങൾ ആറുപേർക്ക് ഒപ്പം മറ്റാരും എനിക്കുണ്ടാവില്ല…

മജ്നൂ…

മ്മ്…

നിന്റെ നെഞ്ചിലിങ്ങനെ കിടക്കാൻ എന്ത് സുഖമാണെന്നോ നിന്റെ മണം ശ്വസിച്ചു നിന്റെ നെഞ്ചിൽ കിടക്കെ ഞാൻ എല്ലാം മറക്കുന്നു…

നൂറാ…

മ്മ്…

നാളെ കഴിഞ്ഞു പോയാലോ…

നീ തീരുമാനിച്ചോ…

നമ്മൾ പോരേ നൂറാ… നീയും ഞാനും വേണോ…

നമ്മൾ മതി… എങ്കിലും മജ്നൂ… നിന്റെ തീരുമാനങ്ങൾ അനുസരിക്കാൻ കൊതിക്കുന്നൊരു പെണുണ്ട് നിന്റെ സആദക്കുള്ളിൽ…

നൂറാ…

മ്മ്…

ഞാൻ നിന്നെ ഉമ്മ വെക്കട്ടെ…

മ്മ്…

പതിയെ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു ചുണ്ടിൽ ചുണ്ട് ചേർത്തു കണ്ണിലേക്കു കണ്ണ് കോർത്തു ലോകം മറന്നു കൊണ്ട് അധരങ്ങൾ മൃതുവായി നുണഞ്ഞു കൊണ്ടിരിക്കെ കൈകൾ ശരീരത്തിൽ ഇഴഞ്ഞു നടന്നു

ഹ്രീ…

അടുത്തുനിന്നും ചീറിയ കൃഷ്ണ പരുന്തിന്റെ ശബ്ദത്തിൽ ഞെട്ടിയതും വശത്തുനിന്നും കാറ്റിനെ വകഞ്ഞുമാറ്റി വരുന്ന ആയുധത്തിന്റെ സാനിധ്യമറിഞ്ഞു സമയം പാഴാക്കാതെ ചലിച്ച കൈയിൽ ഭാരമുള്ള ഇരുമ്പു വടി നൂറയുടെ തലക്ക് ഇഞ്ഞുകളകലത്തിൽ നിശ്ചലമായിരിക്കെ നൂറയുടെ കൈ ഇടം കയ്യും ആ വടിയിൽ പിടിച്ചിരിക്കുന്നത് കണ്ടു

കൈയിലെ ഇരുമ്പ് വടിയെ വലിച്ചെടുക്കാൻ പുറകിലുള്ള ആൾ ശ്രെമിക്കെ വടിയിലെ പിടുത്തം വിട്ടുകൊണ്ടാ കൈയിൽ പിടിച്ചു വലിച്ചു ബാൽക്കണിയിലേക്കിട്ട് നൂറയെ നിലത്തേക്കിറക്കി താഴെ ആളുകളുടെ ചലനം കാതുകളിലറിഞ്ഞു പിടഞ്ഞെഴുന്നേറ്റ അവന്റെ വലതു കഴുത്തിൽ നടു വിരലും പിണച്ചു വെച്ചു കുത്തി തിരിച്ചു നൂറയെ അടുത്തേക്ക് പിടിച്ചു ചെവിയിൽ സ്വകാര്യമായി

അകത്തു കയറി വാതിലടക്ക്…

മജ്നൂ…

പറയുന്നത് ചെയ്യ് നൂറാ താഴെ വേറെയും ആളുകളുണ്ട്… അഞ്ചു മിനുറ്റ് എനിക്ക് താ…

അവൾ അകത്തു കയറി വാതിലടച്ചു

ചാരുപടിയിൽ നിന്നും മുറ്റത്തേക്ക് ചാടി വീഴേ മുൻവാതിലിനരികിൽ കൈയിൽ ഇരുമ്പ് വടിയുമായി നിൽക്കുന്ന മൂന്ന് പേരെ കണ്ടു അവർ താഴെ വീണത് എന്തെന്ന് മനസിലാക്കും മുൻപ് ഒറ്റ കുതിപ്പിന് അവർക്കരികിലെത്തി മുന്നിൽ നിൽക്കുന്ന ആളിന്റെ കഴുത്തിൽ വിരലിറക്കി ഞെട്ടൽ മാറി കൈയിലെ വടി ഏന്റെ തലയെ ലക്ഷ്യമാക്കി ചലിപ്പിച്ച എനിക്കിടത്തു വശത്തു നിൽക്കുന്നആളിന്റെ വടിയിൽ നിന്നും ഒഴിഞ്ഞുമാറി കഴുത്തിൽ കുത്തി തിരിച്ച വിരലുകൾ ഊരും മുൻപേ മറു കൈ മുഷ്ട്ടിയിൽ മുഴച്ചു നിന്ന നടുവിരൽ കൂടെ നിന്നവന്റെ ഇടതു മുലക്കണ്ണിനു മൂന്ന് വിരൽ മുകളിലായി ചെറിയ ശക്തിയിൽ പതിഞ്ഞതും ശ്വാസം വലിച്ച അവന്റെ കൈയിൽ നിന്നും വടി താഴേക്ക് വീഴേ അവന്റെ കഴുത്തിലും വിരലുകളിറങ്ങി

ചുറ്റിലുമുള്ള സ്വരവും മണവും പിടിക്കേ മുറ്റത്തുകൂടെ ഉമ്മറത്തേക്ക് നടന്നടുക്കുന്ന കാലൊച്ച കേട്ടു കോലയിൽ നിന്നും ഇറങ്ങി കാറ്റ് പോലെ ആ വശത്തേക്കെത്തിയതും കൈയിൽ വടിയുമായി വരുന്ന ഒരുവനെ കണ്ടു അവനെന്റെ സാനിധ്യമറിയും മുൻപ് അവന് പിന്നിലെത്തി ഞെട്ടി തിരിഞ്ഞു നോക്കിയ അവൻ പുറകിലൊന്നും കാണാതെ തല തിരിച്ചതും അവന് മുന്നിൽ നിന്നും വശത്തേക്ക് മാറി കഴുത്തിൽ വിരലുകളാഴ്ന്നു

വീടിനു പുറകിലേക്ക് ചലിക്കെ വീടിനു പിറകിലെ ഗ്രിൽസിൽ പിടിച്ചു നിൽക്കുന്നവർക്കരികിലെത്തി സാനിധ്യം മനസിലാവും മുൻപ് മൂന്നുപേരും നിലം പതിച്ചു

രണ്ട് സ്ത്രീകളുടെയും സാരി വലിച്ചൂരി മൂന്നുപേരുടെ കൈകളും പുറകിലേക്ക് കെട്ടി കാലുകളിൽ കെട്ടിട്ടു സാരിയുടെ ഭാക്കിവന്ന സാരിയുമെടുത്തു വീടിനു വശത്തായി കിടക്കുന്നവനെയും വീടിനു മുന്നിൽ കിടക്കുന്നവരെയും കെട്ടുന്നതിനിടെ മുൻവശത്ത് കിടന്ന രണ്ട് പെണ്ണുങ്ങളിൽ ഒരാളുടെ സാരികൂടെ അഴിച്ചെടുത്തു സൺ ഷെയ്ഡിലൂടെ മുകളിൽ കയറി അവനെ കൂടെ കെട്ടുന്നതിനിടെ നൂറ പുറത്തേക്കിറങ്ങി വന്നു

Leave a Reply

Your email address will not be published. Required fields are marked *