കളിയാട്ടങ്ങൾ – 7 14അടിപൊളി  

കളിയാട്ടങ്ങൾ – 7

Kaliyattangal Part 7 | Author : Lustor

[ Previous Part ] [ www.kambi.pw ]


Malayalam Kambi Kathakal

Malayalam Kambi Kathakal

(അദ്ധ്യായം 26)

ചെറുതായി മഴ ചാറിതുടങ്ങുയിരുന്നു. കാർമേഘം ആകാശത്തിന്റെ വിശാലതയിൽ പലവഴികളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വന്നടിയുന്നത് പോലെ ഒഴുകിവന്നുകൊണ്ടിരുന്നു. നാടും നഗരവും തെരുവോരങ്ങളും ചെറിയ കാളിമയിലേക്ക് വഴിമാറിക്കഴിഞ്ഞു. റോഡും തെരുവോരങ്ങളും നനഞ്ഞു കുതിർന്നു ചാണകവും ചെളിയും കലർന്നു മലീമസമായി മാറിയിട്ടുണ്ട്.

അനവധി തെരുവുകളും വഴികളും പിന്നിട്ട് അപരിചിതമായ വഴികളിലൂടെ ചീറിപ്പാഞ്ഞു മാർക്കറ്റിലെ നാറുന്ന ഇടുങ്ങിയ ഗല്ലിയിൽ ചെന്ന് നിന്നു. വാഹിദും സംഗീതയും വാഹനത്തിൽ നിന്നിറങ്ങി. വാഹിദ് സംഗീതയുടെ കൈയിൽ നിന്ന് തന്റെ മൊബൈൽ വാങ്ങി ലൊക്കേഷൻ പരിശോധിച്ചു. സമീപത്ത് എവിടെയോ തന്നെയാണ് ലൊക്കേഷൻ കാണിക്കുന്നത്. ഓഫീസിൽ നിന്നിറങ്ങി വാൻ പോയ വഴിയിലേക്ക് ചീറിപ്പാഞ്ഞു കൊണ്ടിരുന്നപ്പോൾ അവന്റെ മൊബൈലിലേക്ക് വന്ന സംഗീതയുടെ ലൊക്കേഷൻ ലിങ്ക് ആയിരുന്നു അത്. ലൈവ് ലൊക്കേഷൻ കാണിച്ചിരുന്നത് കൊണ്ട് അത് നോക്കിയായിരുന്നു അവൻ വണ്ടി പായിച്ചത്. അവസാനം വന്ന് നിന്നത് ഈ ഗല്ലിയിലും.

ജൂലി അവന്റെ ശരീരത്തോട് ചേർന്നു നിന്ന് ഭയത്തോടെ ചുറ്റും ഒന്ന് കണ്ണോടിച്ചു. അപരിചിതമായ സ്ഥലം. മഴയും ഇരുണ്ട കാലാവസ്ഥയും മഴനനഞ്ഞു ശരീരം മുഴുവൻ കാണുന്ന തന്റെ നേർത്ത വെളുത്ത ചുരിദാറും. ഒരുപാട് കണ്ണുകൾ തന്റെ എല്ലാം ആർത്തിയോടെ കണ്ടു രസിക്കുമല്ലോ എന്നോർത്തപ്പോൾ അവൾ ചെറിയൊരു കുറ്റബോധത്തോടെ വാഹിദിനെ നോക്കി. അവന്റെ മുഖം വളരെ ഗൗരവ ഭാവത്തിൽ ആയിരുന്നു. ഒരുവേള താൻ തെറിച്ചുപോകുമോ എന്ന് പോലും ഭയന്നിരുന്ന വേഗതയിൽ ഓരോ വാഹനങ്ങളെയും പിന്തള്ളി ഒരു മത്സ്യത്തെ പോലെ വാഹനങ്ങൾക്കിടയിലൂടെ ചീറിപ്പാഞ്ഞു വന്നതിന്റെ എല്ലാ ഭാവങ്ങളും അവന്റെ മുഖത്ത് അവൾ വായിച്ചെടുത്തു. അവൾ വാഹിദിന്റെ കൂടെ പതുക്കെ നനഞ്ഞ വഴിയിലൂടെ നീങ്ങി. അവൻ ജൂലിയുടെ കൈയിൽ പിടിച്ചു തന്നോട് ചേർത്തു നടത്തി. അവൾ സങ്കടവും ഭയവും അവനോടുള്ള പ്രണയവും കലർന്ന ദയനീയമായ മുഖത്തോടെ അവനെ നോക്കി. കുറച്ച് ദൂരം മുന്നോട്ട് നീങ്ങിയപ്പോൾ ആ ഗലിയിൽ നിന്ന് മറ്റൊരു ഗലിയിലേക്ക് നീങ്ങിയപ്പോൾ വലിയൊരു പഴയ കെട്ടിടത്തിന്റെ പ്രവേശന ഭാഗം കാണുകയും അവർ അങ്ങോട്ട് നടക്കുകയും ചെയ്തു.

ആളുകൾ കുറവായിരുന്ന ആ ഭാഗത്ത് അവർ നടക്കുന്നതിനിടയിൽ ഓരോ ഭാഗത്തുനിന്നായി നാലുപേർ അവർക്ക് സംശയം തോന്നാത്ത രീതിയിൽ പിന്തുടരുകയും അവരിലേക്ക് ഓക്കുകയും ചെയ്തു. കെട്ടിടത്തിന്റെ പ്രവേശന ഭാഗത്ത് എത്തിയപ്പോൾ ഇരുട്ട് പതിയിരിക്കുന്ന ഒരു ഭാഗത്ത് നിർത്തിയിട്ടിരിക്കുന്ന കറുത്ത വാൻ അവർക്ക് കാണാൻ സാധിച്ചു. ജൂലി വാഹിദിനു വാഹനം ചൂടിക്കാണിച്ചതും വാഹിദിന്റെ പുറത്ത് ശക്തമായ ചവുട്ട് വീണതും ഒരുമിച്ചായിരുന്നു. ജൂലി ഉറക്കെ അലറികരഞ്ഞു. മുന്നോട്ട് ആഞ്ഞുപോയ വാഹിദ് കുറച്ച് ദൂരം ആടിയാടി വേച്ചുവീഴാൻ പോകുകയും ഒടുവിൽ നിലത്തേക്ക് കമിഴ്ന്നു വീണ് മുന്നോട്ട് ഉരുണ്ട് കാൽമുട്ടിൽ എഴുന്നേറ്റ് ഇരുന്ന് വീട്ടിത്തിരിയുകയും ചെയ്തു. മഴപെയ്തു കൊണ്ടിരുന്ന തണുത്തുറഞ്ഞ സന്ധ്യാസമയത്തിന്റെ ക്രൂരമായ വിഹ്വലതയിൽ അവന്റെ മുഖം മുറിവേറ്റ സിംഹത്തിന്റെ

വന്യതപോലെ തീക്ഷണമായി. ജൂലി അവന്റെ അഗ്നിജ്വലിക്കുന്നത് പോലെ തീക്ഷണമായ പരിണാമം കണ്ടു ഭയന്ന് പോയി. ഇക്ക തന്നെയാണോ കർത്താവേ.. അവൾ കണ്ണുകൾ മിഴിച്ച് വാഹിദിനെ തുറിച്ചു നോക്കി.

അവന്റെ വസ്ത്രത്തിൽ ചളി പുരണ്ടു വികൃതമായി. രണ്ടുകൈകളും നിലത്തുകുത്തി പിടഞ്ഞെഴുന്നേറ്റ് എതിരാളികളുടെ നേരെ പാഞ്ഞടുത്തിട്ട് ശരീരം ചരിച്ചു കാലുയർത്തി നിലത്തുകുത്തിയ കാലിൽ ഒന്ന് ചെറുതായി വട്ടം കറങ്ങി മുന്നിൽ നിന്നവന്റെ മുഖത്തേക്ക് ഉയർത്തിയ കാല് വീശിയടിച്ചു ആഞ്ഞു തൊഴിച്ചു. അവന്റെ വായിൽ നിന്ന് രക്തവും ഒന്നുരണ്ടു പല്ലും എങ്ങോട്ടൊ തെറിച്ചു പോയി. ഒരു ആർത്തനാദത്തോടെ അവൻ ഒരു ഭാഗത്തേക്ക് ചരിഞ്ഞു താളം തെറ്റി ആടിയാടി ചെന്ന് കുനിഞ്ഞു നിന്ന് രക്തം തുപ്പി. പിന്നാലെയെത്തിയ രണ്ടാമന്റെ അടി വലതുകൈകൊണ്ട് തടഞ്ഞിട്ട് അല്പം താഴേക്ക് അമർന്നു അവന്റെ വാരിയെല്ലിലേക്ക് വാഹിദിന്റെ ഇടതു മുഷ്ടി ചീറിപ്പാഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *