രമ്യ ജസീനയെ അവന്റെ അടുത്തു വിട്ടിട്ട് തിരിഞ്ഞോടി. വാഹിദ് ജസീനയെ നോക്കി കുറച്ചുനേരം എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി നിന്നു. താൻ അറിയാതെ തന്റെ രഹസ്യ ഭാഗങ്ങൾ കവർന്നെടുത്തു നിൽകുകയാണ്. അതൊക്കെ ചെറുപ്പക്കാർ കാണിച്ചുകൂട്ടുന്ന സാധാരണ കുറുമ്പുകൾ ആണെങ്കിലും തുറന്ന മനസ്സോടെ യാതൊരു അലോഹ്യവും വെറുപ്പിക്കലും ഇല്ലാതെ എല്ലാവരുടെ കൂടെയും കൂട്ടുനിൽക്കുന്ന തന്റെ വസ്ത്രം അവൾ ആഴ്ച്ചുമാറ്റി നഗ്നത കണ്ടു എന്ന് ചിന്തിച്ചപ്പോൾ വാഹിദിനു എന്തോ ഒരു അസ്വസ്ഥത തോന്നി.
“വാ, ഞാൻ കൊണ്ട് വിടാം.”
വാഹിദ് അവളോട് പറഞ്ഞു. താൻ വായിൽ ഇട്ട കാര്യമൊക്കെ രമ്യ പച്ചയ്ക്ക് വെളുപ്പെടുത്തിയ മാനസിക ബുദ്ധിമുട്ടിൽ ആയിരുന്നു അവളും. ഒന്നിച്ചു യാത്ര ചെയ്യുമ്പോൾ സമയവും സാഹചര്യവും നോക്കി മയത്തിൽ അവനോട് പറയാം എന്നാണ് കരുതിയിരുന്നത്. ഇതിപ്പോ കുറ്റവാളിയെ
പോലെ തലകുനിച്ചു നിൽക്കേണ്ടി വന്ന അവസ്ഥയായി. അവൾ മൂടിക്കെട്ടിയ മുഖവും വരേണ്ടിയിരുന്നില്ല എന്ന ചിന്താഭാരവുമായി അവനെ പിന്തുടർന്നു. വാഹിദ് അവളോട് സംസാരിച്ചില്ല. ബൈക്കിൽ കയറി ഇരുന്നു ഹെൽമെറ്റ് ധരിച്ചു, ഒരു ഹെൽമറ്റ് വണ്ടിയുടെ സൈഡിൽ നിന്ന് എടുത്തു അവൾക്കും കൊടുത്തു. പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു പതുക്കെ ഓടിച്ചുപോയി. എന്തോ എവിടെയോ തകരാറു വീണിട്ടുണ്ട് എന്ന് മനസ്സിലായ ജസീന രണ്ടുപേർക്കിടയിലും ഉയർന്നുവന്നിട്ടുള്ള മൗനത്തിന്റെയും അകൽച്ചയുടെയും മതിൽക്കട്ടിനു കാരണം താൻ ഇന്നലെ ചെയ്ത തോന്ന്യാസമാണല്ലോ എന്നോർത്തു സങ്കടപ്പെട്ടു. കണ്ണുകൾ അറിയാതെ നനയുകയും പതുക്കെ പതുക്കെ നിറഞ്ഞു വലിയൊരു ജലവിരിപ്പിനുപ്പുറം കാഴ്ച്ചകൾ മങ്ങുകയും ചെയ്തു.
(തുടരും )
