മണ്ഡപത്തിൽ താലികെട്ടിനുള്ള ഒരുക്കങ്ങളുടെ തിരക്കിൽ ആയിരുന്ന അച്ഛൻ പെട്ടന്ന് സംഗീതയോട് ചോദിച്ചു. അവൾ നിറഞ്ഞു വന്ന കണ്ണുകൾ കൊണ്ട് വാഹിദ് ഇരിക്കുന്ന ഭാഗത്തേക്ക് കാണിച്ചുകൊടുത്തു.
“മോനെന്താ അവിടിരിക്കുന്നെ. ഇങ്ങോട്ട് വരൂ. മോനല്ലേ ഇവിടെ വേണ്ടത്.”
അയാൾ ഉറക്കെ വാഹിദിനെ മണ്ഡപത്തിലേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു. വാഹിദിനു പോകാതെ ഗത്യന്തരമില്ലാതായി. അവൻ എഴുന്നേറ്റ്
മണ്ഡപത്തിലേക്ക് നടന്നു അച്ഛന്റെ അടുത്ത് ചെന്നുനിന്ന്. മുൻനിരയിൽ ഇരിപ്പുണ്ടായിരുന്ന അനാമികയും ജൂലിയും മറ്റുള്ളവരും അവനെ ആ വസ്ത്രത്തിൽ കണ്ടപ്പോൾ വായപൊളിച്ചു. ജൂലിയുടെ മുഖം കടന്നൽ കുത്തിയതുപോലെ വീർത്തിരുന്നത് അവൻ കണ്ടു. അനാമിക അവനെ നോക്കി കൈകൊണ്ട് സൂപ്പർ എന്ന് ആംഗ്യം കാണിച്ചപ്പോൾ അവൻ വെറുതെ ചിരിച്ചുകൊണ്ട് നിന്നു. പെട്ടന്ന് മേളം മുഴങ്ങി. സംഗീതയുടെ കഴുത്തിൽ വെങ്കിടി താലിച്ചാർത്തി. ചടങ്ങ് കഴിഞ്ഞു വധൂവരന്മാർ എഴുന്നേറ്റപ്പോൾ സംഗീത അമ്മയുടെയും അച്ഛന്റെയും കാൽ തൊട്ട് വന്ദിച്ചു. വാഹിദ് സന്തോഷത്തോടെ അതുനോക്കി മനസ്സ് നിറഞ്ഞു നിന്നപ്പോൾ പെട്ടന്ന് അവൾ അവന്റെ കാലുവന്ദിക്കാൻ കുനിഞ്ഞതും ഒരു ഞെട്ടലോടെ അവൻ പിന്നിലേക്ക് മാറി. അനാമികയും കൊട്ടുകാരും ചിരിച്ചു. സംഗീത വീണ്ടും അവന്റെ കാല്തൊടാൻ വേണ്ടി നീങ്ങിചെന്നപ്പോൾ അവൻ അമ്പരപ്പോടെ വീണ്ടും പിന്നിലേക്ക് മാറി.
സദസ്സിൽ ചിലർ ചിരിച്ചെങ്കിലും സംഗീത അവന്റെ മുന്നിൽ മുട്ടുകാലിൽ തളർന്നിരിക്കുകയും അവന്റെ കാൽമുട്ടിലൂടെ കെട്ടിപ്പിടിച്ചു നിശബ്ദയായി കരയാനും തുടങ്ങിയതോടെ സദസ്സ് നിശബ്ദമാവുകയും സർവ്വ പ്രപഞ്ച ചാരാചാരങ്ങളും ഒരുവേള നിഷ്‌ചലമായതുപോലെ ശാന്ത മൂകമായ അന്തരീക്ഷം അവിടെ തളം കെട്ടിനിൽക്കുകയും ചെയ്തു. അവളെ അറിയാവുന്ന, അവരുടെ കഥകൾ അറിയാവുന്ന എല്ലാവരുടെയും കണ്ണുകൾ നനഞ്ഞു. ഒന്ന് പതറിപ്പോയ വാഹിദ് അവളുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും താനൊന്നും ചെയ്തില്ലെന്ന കുറ്റബോധത്തോടെ പകച്ചുനോക്കിയപ്പോൾ അവർ ആരും അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നില്ലെന്നു തിരിച്ചറിഞ്ഞപ്പോൾ അതിശയം തോന്നി. അവൻ വേഗം കുനിഞ്ഞു സംഗീതയെ ബലമായി പിടിച്ചു എഴുന്നേൽപ്പിച്ചു. അവൾ അവനെനോക്കി ഒന്നുകൈകൂപ്പിയിട്ട് അവന്റെ നെഞ്ചിലേക്ക് വീണു. ആദ്യമായി രഞ്ജിനിയും ജൂലിയും വെങ്കിടിയും അടക്കമുള്ളവർ വാഹിദിന്റെ കണ്ണുനിറഞ്ഞത് കണ്ടു.
സദ്യകഴിക്കാൻ വെങ്കിടിയും സംഗീതയും വാഹിദിന്റെയും രഞ്ജിനിയുടെയും കൂടെത്തന്നെ ഇരുന്നു. അതിന്റെ കൂടെ ജൂലിയും കൂട്ടുകാരും. സാമും മനോജും ശംസുവിന്റെയും കൂട്ടരുടെയും ഒപ്പം വിളമ്പാൻ കൂടിയിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ വാഹിദ് വെങ്കിടിയുടെ ചെവിയിൽ ശബ്ദം താഴ്ത്തി എന്തൊക്കെയോ പറയുന്നത് ജൂലി കാണുന്നുണ്ടായിരുന്നു. ആദ്യരാത്രിയിലെ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയാവും. അല്ലെങ്കിലും ആ കാര്യത്തിൽ മൂപ്പരെക്കാൾ നല്ലൊരു കോച്ച് വേറെ ആരാണ്. അവൾക്ക് നാണം വന്നു. ക്ലോസറ്റിൽ ഇരുത്തി തന്നെ അടിച്ചു ചതച്ച ദൃശ്യം ഓർമ്മവരികയും മാറിടം തരിക്കുകയും ചെയ്തു. ഇന്നിനി എവിടെയെങ്കിലും റൂം എടുത്തിട്ട് നാളെ പോകാം. മനസ്സിൽ കണക്കുകൂട്ടലുകളുമായി അവൾ ഭക്ഷണം കഴിച്ചുതുടങ്ങി.
“ഇനി എപ്പോഴാ ഓഫീസിലേക്ക് രണ്ടാളും?”
രഞ്ജിനി ഇടയിൽ കയറി ചോദിച്ചു. വെങ്കിടി സംഗീതയെ നോക്കി, രണ്ടാളും ഒന്ന് പുഞ്ചിരിച്ചു.
“അവർ കുറച്ച് നാൾ അടിച്ചുപൊളിച്ചു പതുക്കെ വന്നോട്ടെ. നിനക്കെന്താ ഇത്ര തിടുക്കം അവരെ ജോലിയിൽ പിടിച്ചിരുത്താൻ.”
വാഹിദ് രഞ്ജിനിയെ നോക്കി. അവൾ അവനെയൊന്നു നോക്കി ചുണ്ടു മലർത്തി. എന്നിട്ട് ഭക്ഷണത്തിലേക്ക് തിരിഞ്ഞു. അപ്പോഴാണ് രമ്യ തന്നെ ശ്രദ്ധിക്കുന്ന കാര്യം അവൻ കാണുന്നത്. അവൾ കല്യാണവീട്ടിലെ കൂട്ടുകാരികളുടെ ഇടയിൽ
തിരക്കും തമാശകളുമായി ഇടപഴകിയപ്പോൾ താനൊന്ന് കൂടെയിരുന്നു സംസാരിച്ചത് പോലും ഇല്ലെന്ന് അവൻ ചിന്തിച്ചു. എന്തേ എന്ന് പുരികം ഉയർത്തി ചോദിച്ചപ്പോൾ അവൾ കൈമലർത്തി ‘എന്തുവാ, വല്യ ബോധവും വേണ്ടേ’ എന്ന അർത്ഥത്തിൽ തലയാട്ടി. അവനു കാര്യം മനസ്സിലായില്ല. എന്താണെന്ന് കണ്ണുകൊണ്ട് ചോദിച്ചപ്പോൾ രമ്യ രഞ്ജിനിയെയും അവനെയും സൂചിപ്പിക്കുന്ന അർത്ഥത്തിൽ തലകൊണ്ട് രണ്ടുപേരെയും ചൂണ്ടിക്കാട്ടിയിട്ട് ജസീനയുടെ നേരെ കണ്ണുകാണിച്ചു. എന്നിട്ട് ഇടതു കൈ മേശയിൽ വച്ചിട്ട് വാഹിദിനു നേരെ മുഖം നീട്ടിയിട്ട് ചൂണ്ടുവിരൽ ഉയർത്തി.
