കളിയാട്ടങ്ങൾ – 7 13അടിപൊളി  

സംഗീത വാഹിദിനു അയാളെ പരിചയപ്പെടുത്തി. അവളുടെ നോട്ടത്തിൽനിന്ന് ഒരു സന്ദേശം അവന്റെ കണ്ണിലേക്ക് പാഞ്ഞുചെന്നു. കുറച്ചുനേരം അവിടെയിരുന്നിട്ട് കുഞ്ഞു കരയാൻ തുടങ്ങിയപ്പോൾ അയാൾ എഴുന്നേറ്റ് പോയി.

“സംഗീ, നമുക്കൊരിടം വരെ പോയാലോ?”

പെട്ടന്ന് വാഹിദ് എന്തോ ഓർത്തതുപോലെ ചോദിച്ചു. സമയം ഒമ്പതു കഴിഞ്ഞിരുന്ന നേരമായതുകൊണ്ട് അമ്മാവനും അച്ഛനും അമ്പരപ്പോടെ അവനെയും സംഗീതയെയും മാറിമാറി നോക്കി. എന്നിട്ട് പരസ്പരം നോക്കി.

“ഓഹ് അതിനെന്താ. പോയിട്ട് വരാല്ലോ.”

സംഗീത വേഗം എഴുന്നേറ്റു പോകാൻ തയ്യാറായി. എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അവൾ തിരക്കിയില്ല.

“ഈ സമയത്തോ? എങ്ങോട്ടാ മോനെ ഇപ്പൊ ഇവളെയും കൊണ്ട്? ടൗണിലെ റോഡും വഴിയും ഒന്നുമല്ല ഇവിടെ. നാളെ പോയാൽ പോരെ?”

അമ്മാവൻ ഇടപെട്ട് കാര്യം തിരക്കി. വാഹിദ് ഒന്ന് ആലോചനയിൽ മുഴുകി. എന്നിട്ട് മറുപടി പറഞ്ഞു.

“ങാ അതുശരിയാ. ഈ സമയത്ത് നിന്നേം കൊണ്ട് പോകുന്നത് ശരിയല്ല. ആ ഹരിയുടെ വീടുവരെ നിന്നെയും കൊണ്ട് ഒന്ന് പോകാനായിരുന്നു.”

അവൻ ആരോടെന്നില്ലാതെ സ്വയം പറയുന്നത് പോലെ പറഞ്ഞു. സംഗീത വീണ്ടും അവിടെ ഇരുന്നു. എന്നിട്ട് വാഹിദിന്റെ കൈകളിൽ കൈകുരുത്തു പിടിച്ചു.

“എന്തിന് ചേട്ടാ.? ഇത്രയൊക്കെ എനിക്ക് വേണ്ടി ചെയ്തു തന്നില്ലേ. ആ നാറി നാട്ടിലേക്ക് വരാറേയില്ലത്രേ. അമ്മ കിടപ്പിലായിട്ട് നോക്കാൻ പോലും ഒരാളില്ല. ഇനി ചേട്ടനും ജീവിതത്തിൽ സന്തോഷം മാത്രമുള്ള ഒരു ജീവിതം ഉണ്ടാവട്ടെ എന്നേയുള്ളൂ എന്റെയുള്ളിൽ. ചേട്ടന് വേണ്ടിയല്ലാതെ ഞാൻ പ്രാർത്ഥിക്കാറ് പോലുമില്ല.”

അവസാന വാക്കുകൾ പറയുമ്പോഴേക്കും സംഗീതയ്ക്ക് തൊണ്ടയിടറി അടക്കിനിർത്താൻ കഴിയാതെ കരഞ്ഞുപോയി. അവരുടെ അടുത്തെത്തിയ അമ്മു അതുകണ്ടതോടെ ഒന്ന് നിശ്ചലയായി നിന്നുപോയി. മനസ്സിൽ കുടുങ്ങിക്കിടന്ന പുരുഷ മോഹം ഒന്ന് കെട്ടടങ്ങി സംഗീതയുടെ മനസ്സിലെ ദൈവത്തെ അവളൊന്നു നോക്കി. എന്തൊരു ലുക്കുള്ള ചെക്കൻ. എന്റെ ദേവീ, കെട്ടുന്നവളുടെ ഭാഗ്യം..!

“താനൊന്നു വായടച്ചേ. എനിക്ക് നിങ്ങടെയൊക്കെ ർത്ഥനയൊക്കെ വേണം. എന്നുവച്ചു ദൈവത്തിന്റെ പുത്രനായിട്ടൊന്നും കണ്ടേക്കല്ലേ ട്ടാ.”

വാഹിദ് അവളെ നോക്കി ശാസനാ സ്വരത്തിൽ പറഞ്ഞു. അവളുടെ പിന്നിൽ വന്നുനിൽക്കുന്ന അമ്മുവിനെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു. സംഗീതയ്‌ക്കൊപ്പം കണ്ണുനിറഞ്ഞിരുന്ന അമ്മാവനും മിഴികൾ ഒപ്പിയിട്ട് പറഞ്ഞു.

“എന്റെ മോളാ, അമ്മു. കുടുംബത്തിൽ അടുത്ത കെട്ട് നടക്കേണ്ടത്

അവളുടെയാ.”

അമ്മാവൻ അമ്മുവിനെ വാഹിദിനു പരിചയപ്പെടുത്തി. പെട്ടന്ന് വാഹിദിന്റെ മൈബൈൽ ശബ്ദിച്ചു. നോക്കിയപ്പോൾ നൂറയുടെ വീഡിയോ കോൾ ആയിരുന്നു. വാഹിദ് കോൾ അറ്റന്റ് ചെയ്തു.

“എന്തായി കല്യാണം. അടിപൊളിയല്ലേ കാര്യങ്ങൾ?”

നൂറയുടെ ചോദ്യം അവിടെയുള്ള എലാവരും കേട്ടു. അവൻ വീടും പന്തലും അവൾക്ക് കാണിച്ചുകൊടുത്തു.

“പിന്നല്ലാതെ. ഉഷാർ ഉഷാർ. പെണ്ണ് ഇവിടിരിപ്പുണ്ട്. വാത്സല്യവും കടപ്പാടും നന്ദിയും കൂടിയിട്ട് നിന്റെ കെട്യോന്റെ തലയിലും മുടിയിലും ഒക്കെ തലോടിക്കൊണ്ട് ഇവിടിരിപ്പുണ്ട്.”

വാഹിദ് സംഗീതയെ കളിയാക്കൊണ്ട് നൂറയോട് പറഞ്ഞു. അപ്പുറത്തു നൂറ പൊട്ടിച്ചിരിച്ചു. എല്ലാവരും അവളെ കാണുന്ന രീതിയിൽ വാഹിദ് മൊബൈൽ അല്പം അകറ്റിപ്പിടിച്ചു. അമ്മു നൂറയെ കണ്ട് വാപൊളിച്ചുപോയി. സത്യത്തിൽ ഈ ചേട്ടനെ കിട്ടിയ ആ ചേച്ചിയാണോ അതോ ചേച്ചിയെ കിട്ടിയ ചേട്ടനാണോ ഭാഗ്യമുള്ളത്. എന്തൊരു മാച്ച്..!

“കാര്യമൊക്കെ ശരിതന്നെ. എന്ന് വച്ചു എന്റെ ഇക്കയെ തൊട്ടും തടവിയും ഉള്ള കളിയൊന്നും വേണ്ടന്ന് പറഞ്ഞേക്ക്. വെട്ടുകത്തിയും വാങ്ങി ഞാനങ്ങു വരും പറഞ്ഞേക്കാം.”

നൂറ വീണ്ടും ചിരിച്ചു. വാഹിദിന്റെ കൈയിൽ നിന്ന് സംഗീത മൊബൈൽ വാങ്ങി.

“ഹായ് ഇത്താ. സുഖാണോ?

സംഗീത സന്തോഷത്തോടെ നൂറയെ വിഷ് ചെയ്തു. സുഖമാണെന്ന് നൂറ മറുപടി കൊടുത്തു. എന്നിട്ട് സംഗീതയോട് ഗിഫ്റ്റ് കിട്ടിയില്ലേ എന്ന് ചോദിക്കുകയും ചെയ്തു. അവൾ കഴുത്തിലെ ആഭരണം നൂറയ്ക്ക് കാണിച്ചുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *