“പറ്റുന്നില്ല ടീ. എല്ലാരും അങ്ങേരെ കുറിച്ച് തന്നെ പറയുന്നു, സംസാരിക്കുന്നു. കാണുംതോറും
അങ്ങേർക്ക് ഭംഗി കൂടിക്കൂടി വരുന്ന പോലെ തോന്നും. ഇവിടൊക്കെ കല്യാണവീടൊക്കെ ആവുമ്പോ ഇതൊക്കെ നടക്കുന്നതല്ലേ. നമ്മൾ തന്നെ എത്ര ഒളിഞ്ഞു കണ്ടു രസിച്ചിട്ടുണ്ട്. എനിക്ക് വെള്ളം വന്നിട്ട് ഒട്ടും വയ്യടി. കൈയും കാലും കുഴഞ്ഞിരിക്കുവാ. ഒന്ന് കളിക്കാതെ എനിക്കൊരു സമാധാനം കിട്ടില്ല ടീ.”
“എടീ, ഇന്നെന്റെയാ കല്യാണം. അല്ലാതെ വേറെ ആരുടെയും വീട്ടിൽ കല്യാണം കൂടാൻ വന്നതല്ല ഞാൻ, നിനക്ക് കളി സെറ്റാക്കി തരാൻ. ചേട്ടനെയെങ്ങാനും മൂഡ്ഓഫ് ആക്കിയാൽ എന്റെ കൈയിൽ നിന്ന് മേടിക്കും നീ.”
സംഗീതയ്ക്ക് നന്നായി ദേഷ്യം വന്നു. അവൾ അമ്മുവിനെ അവിടെയിട്ടിട്ട് ചവുട്ടിക്കുലുക്കി മുറ്റത്തേക്ക് പോയി വാഹിദിന്റെ അടുത്തേക്ക് ചെന്നു. അവളെ കണ്ടപ്പോൾ വാഹിദ് തെളിഞ്ഞ മുഖത്തോടെ ചിരിച്ചു.
“ആഹാ, ഇത്രേം ഭംഗിയുണ്ടായിരുന്നോ നിനക്ക്. എനിക്കപ്പോഴാ അത് മനസ്സിലായത്.”
അവൻ അണിഞ്ഞൊരുങ്ങിയ അവളെ കണ്ടപ്പോൾ സന്തോഷത്തോടെ പറഞ്ഞു. ആ നെക്ക്ലേസ് അവൾക്ക് നന്നായി ചേരുന്നുണ്ടെന്ന് അവന് തോന്നി. അവൾ അതിൽ കൈവച്ചിട്ട് അവന്റെ അടുത്തിരുന്നു.
“എന്റെ മുത്തെന്താ തനിച്ചായിപ്പോയത്. കൊള്ളാവുന്ന ചെക്കന്മാരെ കണ്ടപ്പോ ജൂലി ഇട്ടേച്ചുപോയോ.?”
അവൾ നെക്ക്ലെസ്ൽ നിന്ന് കൈ എടുത്തതേയില്ല. അവൾക്കത് ജീവനായിരുന്നു. മുഴുവൻ ആഭരണങ്ങളിൽ കഴുത്തിൽ അതുമാത്രമേ അവൾ ധരിച്ചുള്ളൂ. പന്തലിൽ അങ്ങുമിങ്ങും ഇരുന്നു സംസാരിച്ചിരുന്നവർ ഇടയ്ക്ക് അവനോട് സൗഹൃദത്തോടെ ചിരിച്ചു.
“അമ്പലത്തിൽ ചെന്നിട്ട് എന്തായി. കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ. നിങ്ങൾക്ക് താളിക്കട്ടിക്കഴിഞ്ഞാൽ പിന്നെ എളുപ്പമല്ലല്ലോ മറ്റൊരു വിവാഹം.”
“ഒരു കുഴപ്പവുമില്ല. ചതിക്കല്യാണം ആണെന്ന് മനസ്സിലായപ്പോൾ അവർ നല്ല പിന്തുണ തന്നു. മാത്രമല്ല, ഹരി അമ്പലത്തിൽ പോലും രജിസ്റ്റർ ചെയ്തിട്ടില്ല ന്നെ. അമ്പലത്തിൽ തിലഹോമം,സ്വയംവര പുഷ്പാഞ്ജലി,ഉമ്മാമഹേശ്വര പൂജ എന്നിവ ചെയ്‌താൽ നന്നായിരിക്കുമെന്ന് പറഞ്ഞു. അതിനുള്ള പണവും എന്റെ വിവരങ്ങളും കൊടുത്തു ഞങ്ങൾ മടങ്ങി.”
സംഗീത കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞുകൊടുത്തു. ഇടയ്ക്ക് ജനലിലൂടെ നോക്കുന്ന അമ്മുവിനെ നോക്കി അനിഷ്ടത്തോടെ മുഖം തിരിച്ചു.
“കുളിക്കണ്ടേ. എത്ര ദൂരം ബൈക്കിൽ ട്രാവൽ ചെയ്തു വന്നതാണ്. ആകെ ചടച്ചു കോലം കേട്ടിട്ടുണ്ട്. മുടിയുടെ ഭംഗിയൊക്കെ പോയി.”
അവൾ സ്നേഹത്തോടെ അവന്റെ മുടിയിൽ വിരലോടിച്ചു. അതും കണ്ടുകൊണ്ട് സംഗീതയുടെ അച്ഛനും അമ്മാവനും അങ്ങോട്ട് വന്നു. അവർ അവരുടെ അടുത്ത് ഇരുന്നു.
“അല്ല സംഗീതാ, ഇതിപ്പോ കാണുമ്പോ നിങ്ങടെ കല്യാണം കഴിഞ്ഞത് പോലെയുണ്ടല്ലോ.”
അമ്മാവൻ അവളെ കളിയാക്കി. അവൾക്ക് പക്ഷേ നാണമൊന്നും തോന്നിയില്ല. മാത്രമല്ല കൂടുതൽ സ്വാതന്ത്ര്യത്തോടെ അവന്റെ മുടിയിൽ വിരലിട്ടു ചികഞ്ഞുതുടങ്ങി.
“കോലം കണ്ടില്ലേ. മുടിയൊക്കെ ജടപിടിച്ചു കാണാൻ ആകെ പ്രാന്തനെ പോലെയായി. ബാംഗ്ലൂർ മുതൽ ഇവിടം വരെ ബൈക്കിൽ വന്നതാണെന്നെ. ഒന്ന് കുളിച്ചു ഫ്രഷ് ആയിട്ട് പോയി ഉറങ്ങിക്കോന്ന് പറഞ്ഞതാ.”
“മോൻ വേണേൽ വീട്ടിലേക്ക് പോയിക്കോട്ടെ. അവിടിപ്പോ ആരും ഇല്ല ല്ലൊ, എല്ലാരും ഇവിടെയല്ലേ. അവിടെ കിടന്നിട്ട് നാളെ ഇങ്ങുവന്നാൽ പോരെ.”
അമ്മാവൻ പെട്ടന്ന് പറഞ്ഞു. അത് ശരിയാണല്ലോ എന്ന് സംഗീതയ്ക്കും തോന്നി. അവൾ വാഹിദിന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ ചെറുതായി ചുവന്നിട്ടുണ്ട്. ഉറക്കം വരുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി.
“മോനെന്നാ അങ്ങിനെ ചെയ്യ്. ദാമു പറഞ്ഞതാ അതിന്റെ ശരി. അവിടെ പോയി കിടന്നോ. കൂടെയുള്ളവരും ഉറങ്ങാറാവുമ്പോ അങ്ങോട്ട് വന്നോട്ടെ. ഞാൻ ആരെയെങ്കിലും കൂടെ വിടാം.”
സംഗീതയുടെ അച്ഛൻ പറഞ്ഞു. അതിനിടയിൽ ഒരു മെലിഞ്ഞ മനുഷ്യൻ കൈയിൽ ഒരു കുഞ്ഞിനേയും കൊണ്ട് അങ്ങോട്ട് വന്നു. അമ്മിണിയുടെ ഭർത്താവ് അച്യുതൻ.
“അമ്മിണി ചേച്ചിയുടെ ഭർത്താവാണ്. അടുത്തവീട്ടിലെ.”
