“ഏതായാലും ഒരു കൊച്ചു ബലാത്സംഘം തന്നെ നീ നടത്തിയെന്ന് തോന്നുന്നല്ലോ. ശെടാ, ഒന്ന് വിരൽ ഞൊടിച്ചാൽ ഓടിവരാൻ ഇവിടെ ഇത്രേം സുന്ദരികൾ ഉള്ളപ്പോ എന്തിനാ ചേട്ടാ ഇങ്ങനെ കഷ്ട്ടപ്പെട്ടു സമ്മതമില്ലാത്തവരുടെ കുഴിയിൽ കുളിക്കാൻ പോകുന്നെ.”
സംഗീത ചെറിയ നാണത്തോടെ വായപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു. രഞ്ജിനിയുടെ മുന്നിലിരുന്ന് അങ്ങിനെയൊക്കെ സംസാരിക്കാൻ അവൾക്കൊരു മടിയുണ്ടായിരുന്നു. രഞ്ജിനി ഉറക്കെ പൊട്ടിച്ചിരിച്ചു.
“നിന്റെ കെട്ട്യോൻ, അല്ല കെട്ടാൻ പോകുന്നവൻ വന്നില്ലേ ടീ.?
വാഹിദ് സംഗീതയോട് തെല്ല് അധികാരത്തോടെ ചോദിച്ചു.
“വന്നിരുന്നു അമ്മാവാ. എന്നിട്ട് രമ്യയുടെ കൂടെ ഓഫീസിലേക്ക് പോയി. അമ്മാവൻ രക്ഷിക്കാൻ വന്നത് കൊണ്ടാ, ഇല്ലായിരുന്നെങ്കിൽ മൂപ്പർ വന്നു രക്ഷിച്ചേനെ എന്നും തള്ളിമറിച്ചിട്ടാ പോയത്.”
രഞ്ജിനി വീണ്ടും പൊട്ടിച്ചിരിച്ചു. ഒപ്പം സംഗീതയും. വാഹിദ്ന്റെ ചുണ്ടിലും ചെറിയ പുഞ്ചിരി തത്തിക്കളിച്ചു. അതിനിടയിൽ ജൂലി പതുക്കെ അവർക്ക് നേരെ തിരിഞ്ഞിരുന്നു. സംഗീത ഒരു കൈകൊണ്ട് അവളെ ചേർത്തുപിടിച്ചു തല അവളുടെ തലയിൽ മുട്ടിച്ചു.
“ഇവൾ..ഇവൾ നമ്മൾ കരുതുന്ന
ഒരു പെണ്ണെയല്ല ട്ടോ മാഡം. ഇവൾ മനസ്സ് നിറയെ നന്മയുടെ ജന്മമാണ്. ചേട്ടന്റെ കൂടെ കറങ്ങാൻ വേണ്ടി വണ്ടിയിൽ ഓടിക്കയറിയതല്ല ഇവൾ, അവിടെയുള്ള തടിയനെ കസേരപൊക്കി ഒറ്റയടിക്ക് വീഴ്ത്തിക്കളഞ്ഞു ഈ മൊഞ്ചത്തി. എത്ര നന്ദിപറഞ്ഞാലും എന്റെ കടപ്പാട് തീരില്ല.”
ഈറൻ വാക്കുകൾക്കിടയിൽ സംഗീതയുടെ ശബ്ദം ഇടറി. അവൾ ജൂലിയെ കെട്ടിപ്പിടിച്ചു മൂക്ക് പൂക്കു പിഴിഞ്ഞു. കൈവിരൽ കൊണ്ട് കണ്ണുതുടച്ചു.
“അതിന്റെ കണക്കും അവൾ പറഞ്ഞു വച്ചിട്ടുണ്ട്. നിന്നെ പഞ്ചാരയടിക്കാനോ വേറെ എന്തെങ്കിലും വച്ച് അടിക്കാനോ പാടില്ലെന്ന് വാക്ക് വാങ്ങി വച്ചിട്ടുണ്ട്.”
വാഹിദ് ജൂലിയെ കളിയാക്കാൻ വേണ്ടി നുണ പറഞ്ഞു. ജൂലിയുടെ തുറിച്ചു നോട്ടം അവൻ കണ്ടില്ലെന്നു നടിച്ചു.
“ഓഹ് അത്രേയുള്ളൂ. അവളുടെ ഇക്കയെ അവൾ തന്നെ എടുത്തോട്ടെ. അല്ലെങ്കിലും ആർക്ക് വേണം ഗുണ്ടകളെ.”
സംഗീത എളുപ്പം പറഞ്ഞു. ജൂലിയുടെ കൈ ആരും അറിയാതെ സംഗീതയുടെ കൈത്തണ്ടയിൽ നുള്ളി. വേദനയായില്ലെങ്കിലും അവൾ വേദനിച്ചതുപോലെ ചെറിയ ശബ്ദത്തിൽ ഒന്ന് നിലവിളിച്ചു.
“സംഗീ, ആ ടോമിയുടെ നമ്പർ വേണം. എനിക്ക് അവനോടൊന്നു സംസാരിക്കണം.”
വാഹിദ് സോഫയിലേക്ക് ചാരി കാലിൽ കാല് കയറ്റിവച്ചുകൊണ്ട് പറഞ്ഞു. സംഗീത അവനെ സംശയത്തോടെ ഒന്ന് നോക്കി. ഒപ്പം ജൂലിയും രഞ്ജിനിയും.
“വേണ്ട വാഹിദ്. ഇനി അതിന്റെ പിന്നാലെ പോവണ്ട. സംഗീത എല്ലാ കാര്യങ്ങളും ഇന്നലെ എന്നോടും രമ്യയോടും പറഞ്ഞു. ഇന്ന് രാവിലെ നമ്മുടെ വക്കീലിനെ വിളിച്ചു ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലൈന്റ് കൊടുത്തിട്ടുണ്ട്. ഓഫീസിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. അതുകൊണ്ട് സംഗീതയുമായി, അഥവാ അവളുടെ പാസ്റ്റുമായി ബന്ധമില്ലാതെ തന്നെ അവളുടെ കേസ് നമുക്ക് തീർപ്പാക്കാം.”
രഞ്ജിനി അവൻ അപകടത്തിൽ ചെന്ന് ചാടാതിരിക്കാൻ വേണ്ടി പറഞ്ഞു. ജൂലിയും അവനെ നോക്കി. അവളുടെ കണ്ണുകളിലും വേണ്ട എന്നൊരു യാചനയുണ്ടെന്ന് അവന് തോന്നി.
“അതേ ചേട്ടാ. ഇനിയും അവരുടെ കൂട്ടത്തിൽ ചെന്നു കേറണ്ട. എന്തിനാ മോശപ്പെട്ട വലിയ വലിയ വിഷയങ്ങളിൽ ചെന്നു ചാടുന്നത്.?”
സംഗീതയും രഞ്ജിനിയെ പിന്താങ്ങി. അവൾ ജൂലിയെ കൈമുട്ടുകൊണ്ട് ഒന്ന് തട്ടി അവളോടും സംസാരിക്കാൻ സൂചന കൊടുത്തു.
“ഇക്കാ, ഇനിയെന്തിനാ ഇക്ക അവരുമായി മുട്ടുന്നത്. പോലീസ് കേസ് ഒക്കെ ആയസ്ഥിതിക്ക് ഇനിയുള്ള കാര്യങ്ങൾ അവർ നോക്കില്ലേ. വലിയ പ്രശ്നങ്ങൾ ആവും.”
ജൂലി ദീനമായ ശബ്ദത്തിൽ പറഞ്ഞു. വാഹിദ് ആരുടെ വാക്കുകൾക്കും എതിര് പറഞ്ഞില്ല. അവൻ ശ്രദ്ധയോടെ അവരുടെ വാക്കുകൾക്ക് ചെവികൊടുക്കുകയും അർഹിച്ച മര്യാദ കൽപ്പിക്കുകയും ചെയ്തെങ്കിലും അവന്റെയുള്ളിൽ വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. ആദ്യം സംഗീതയുടെ കല്യാണം പെട്ടന്ന് നടത്തണമെന്ന് അവന് തോന്നി. എന്നിട്ടാവാം തന്റെ ഉദ്ദേശങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നത്.!
