:-എന്താണ് നോക്കുന്നത് ?
അതുകേട്ടവൾ എന്റെ മുഖത്തുനിന്നും കണ്ണെടുത്തു .
:-ഞങ്ങൾക്ക് ടോപ് നോക്കാനായിരുന്നെ ..അടുത്ത സ്ത്രീ പറഞ്ഞു
:-ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ ?
:-ഉണ്ടല്ലോ ..
:-ഓ , എന്റെ ഹെല്പ് വേണോ ?
:-വേണം എന്നില്ല, ഞങ്ങൾ നോക്കിക്കോളാം …കൂട്ടത്തിൽ മുതിർന്ന സ്ത്രീ പറഞ്ഞു .. അപ്പോളും കൂടെ ഉള്ളവൾ ഒന്നും മിണ്ടുന്നില്ല ..
:-ഓക്കേ മാഡം
, ഞാൻ കൗണ്ടറിൽ തന്നെ ഉണ്ട് , എന്തെങ്കിലും ഉണ്ടേൽ വിളിച്ചാൽ മതി ..
:-ഓക്കെ..
കൗണ്ടറിൽ ചെന്ന് ഞാൻ അവരെ ഒന്ന് നോക്കി , കാരണം വേറെ ഒന്നും അല്ല , അതിൽ ഉയരം കുറഞ്ഞ, പ്രായം അതികം ഇല്ലെന്നു തോന്നിപ്പിക്കുന്നവൾ എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്നുണ്ട് ..കണ്ടിട്ട് ഏതോ നല്ല കുടുംബത്തിൽ പിറന്നതാണെന്ന് തോന്നുന്നു ..
ഇടയ്ക്കു ഞങ്ങളുടെ കണ്ണുകൾ ഒന്ന് കൂട്ടി മുട്ടി,ഞാൻ വേഗം എന്റെ കണ്ണുകൾ സിസ്റ്റത്തിലേക്ക് വലിച്ചു ..എന്നാൽ ഇടം കണ്ണിട്ടു എനിക്കവരെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല ..
അവൾ എന്റെ കൗണ്ടറിന്റെ മുന്നിൽ ഉള്ള പ്രീമിയം ടോപ് കളക്ഷനിൽ ആണ് ഇപ്പോൾ , മറ്റവൾ വിളിച്ചിട്ടും അവിടെന്നു മാറുന്നില്ല ..
:-ഹർഷേ , ഒന്ന് കൌണ്ടർ നോക്ക് , ഞാൻ ഇപ്പോൾ വരാം ..
പെട്ടന്ന് ഹർഷയെ താഴെ കണ്ടപ്പോൾ അവിടെന്നു പോകാനാണ് എനിക്ക് തോന്നിയത് ..
ഞാൻ ക്യാമ്പിന്റെ ഉള്ളിലേക്ക് കയറി ..
ശേഷം ക്ലോസ്സ് ചെയ്യാനുള്ള പണികൾ തുടങ്ങി ..
ഒരു പത്തു മിനിട്ടു ആയപ്പോൾ ഹർഷ വന്നു വാതിലിൽ മുട്ടി , പതിയെ തല മാത്രം അകത്തേക്ക് ഇട്ടു ചിരിക്കു കൊണ്ട് .
:-ഹരിയേട്ടാ .. ബസിനു സമയമായി . ഞാൻ ഇറങ്ങട്ടെ ,
:-ആ , നീ ഇറങ്ങിക്കോ .. ഞാൻ ഇതാ വരുന്നു ..
:-ആം ,
ഞാൻ വേഗം കൗണ്ടറിലേക്ക് ചെന്നു .
മറ്റേ ടീം അപ്പോളും ഫ്ലോറിൽ തന്നെ ഉണ്ട് . ഹർഷ പോയി , ചേച്ചിമാർ പോകാനായി ഇറങ്ങി വന്നു
.
:-ഡാ , ഞങ്ങൾ നിക്കണോ ?
:-വേണ്ട ചേച്ചി , നിങ്ങൾ വിട്ടോ , ഇത് ഞാൻ നോക്കിക്കോളാം ..
:-ഓക്കേ ഡാ, എല്ലാം സെറ്റ് ആണ് , ബാക്കി അവിടെ ഇട്ടോ ,ഞങ്ങൾ രാവിലെ വന്നു സെറ്റ് ആക്കി വെച്ചോളും .
:-ശെരി ചേച്ചി..
അവർ പഞ്ച് ചെയ്ത ഇറങ്ങി ..
ഏകദേശം പത്തു മിനിറ്റിനകം കസ്റ്റമേഴ്സ് സെലക്ട് ചെയ്ത ഒരു ടോപ്പും എടുത്ത് വന്നു .
ഞാൻ അത് ബില്ലാക്കി ഷോപ്പേറിൽ ഇട്ടു കൊടുത്തു .
:-ഇവിടെ പുതിയതാണോ ? അവൾ, എന്നെ നോക്കിനിന്നവൾ എന്നോട് ചോദിച്ചു .
:-അല്ലല്ലോ , ഞാൻ ഇവിടെ രണ്ടു വര്ഷം ആയിട്ട് ഉണ്ട് .. എന്തെ ?
:-ഇല്ല , ഒന്നും ഇല്ല , ഞാൻ മൂന്നാലു തവണ ഇവിടെ വന്നിട്ടുണ്ട് , അപ്പോളൊന്നും കണ്ടില്ലായിരുന്നു .. അതാ ..
:-ഓ , അത് , ചിലപ്പോൾ ഞാൻ ക്യാമ്പിനിന്റെ അകത്താവും . അതാണ് .
:-ഓ , മനസിലായി ..
:-ഇതെന്തേ ഒരു ടോപ് മാത്രം ? സെലെക്ഷൻ കുറവുണ്ടോ ?
:-ഇല്ലില്ല , ഇത് ചേച്ചിക്ക് നാളേക്ക് ഇടാൻ വേണ്ടി ആണ് . അതാ ഈ സമയത് വന്നേ … പിന്നെ നിങ്ങൾ ക്ലോസ് ചെയ്യാൻ പോവാണെന്നു മനസിലായി , ഞങ്ങൾ പിന്നെയൊരു ദിവസം വരാം ,
:-ആണോ ? ,എന്നാൽ നാളെ വാ .. കുറച്ചു പ്രീമിയം ടോപ് കളക്ഷൻ വന്നിട്ടുണ്ട് , നാളെ ഉച്ചക്ക് ശേഷം സ്റ്റോറിൽ കയറ്റി വൈകീട്ട്
ഡിസ്പ്ലേ ചെയ്യും ,സൊ ഡിസ്പ്ലേ ചെയ്യുന്നതിന് മുന്നേ വന്നാൽ നിങ്ങള്ക്ക് പ്രിയോറിറ്റി കിട്ടും .
:-ആണോ , എപ്പോൾ വരണം ? ചേച്ചി ചോദിച്ചു
:-ഒരു അഞ്ചു മണിക്ക് ശേഷം വാ ..
:-ഓ , ശെരി . ചേച്ചി പറഞ്ഞു .
:-ആയിക്കോട്ടെ ..
:-എന്താ പേര് ? അവൾ ചോദിച്ചു .
:-ഞാൻ ഹരി ,
:-നിങ്ങൾ ?
:-ഇത് നിമ്മി ചേച്ചി , ഞാൻ പ്രിയ അവൾ പറഞ്ഞു .
:-ചേച്ചിയാണോ ?
:-അതെ ചേച്ചി തന്നെ , ഞങ്ങൾ കൂടെ വർക്ക് ചെയ്യാണ്
:-ഓ , എന്ന ശെരി .
:-ശെരി , എന്ന പോട്ടെ ട്ടോ ..പോകാൻ നേരവുംമവൾ എന്നെ ഒന്ന് നോക്കി ..
:-അതും പറഞ്ഞു അവർ തിരിഞ്ഞു നടന്നു .
കാണാൻ സുന്ദരിയായ കൊച്ച് , 25,26 വയസു പ്രായം തോന്നും ശരീരവും തരക്കേടില്ല .അവളുടെ പൂച്ചക്കണ്ണുകൾ തന്നെ ആയിരുന്നു ഹൈലൈറ് ..
നല്ല വൃത്തിയിൽ ഉള്ള ഡ്രസിങ് .. മുടിയിൽ എണ്ണ തേച്ചിട്ടുണ്ടെന്നു തോന്നുന്നു ,കൈമുട്ടിനു താഴെ നിൽക്കുന്ന മുടി തീരെ പാറികളിക്കാത്തവണ്ണം വൃത്തിയായി കെട്ടി വച്ചിരിക്കുന്നു ..
