താഴെ കാണും…
:-ഓക്കേ ബോസ് ..
ഞാൻ താഴെ പോയി ..
:-റസിയാ ..
:-ആ ഇക്ക ,
:-എന്താ പണി ?
:-ഞാൻ സൈസ് നോക്കി സെറ്റ് അയി വെക്കാണ് ഇക്ക .
:-ആ , ശേഷം ആ ഇന്നർ ന്റെ സൈഡ് കൂടെ ഒന്ന് നോക്കണേ ..
:-ഞാൻ ക്യാബിനിൽ കാണും .
അതും പറഞ്ഞു ഞാൻ കൗണ്ടറിന്റെ സൈഡിൽ ഉള്ള ക്യാബിനിൽ കയറി .
മുതലാളിക്കും ജോലിക്കാർക്കുമായി ഒറ്റ ക്യാബിനെ ഉള്ളു . ഉള്ള സ്പേസിൽ സെറ്റ് ആക്കി എടുത്തതാണ് .
മുതലാളിയുടെ ചെയർ തന്നെ ആണ് ഞാൻ ഉപയോഗിക്കുന്നത് , ടേബിളിന്റെ മുന്നിൽ നാലു ചെയർ ഇടാൻ സ്ഥലം ഉണ്ട് .വാതിലിന്റെ പിറകിലായി വാട്ടർ ഡിസ്പെൻസർ ..
എല്ലാം സെറ്റ് ആക്കി സിസ്റ്റം ഓണ് ചെയ്തു . , രാത്രിയിലെ സി സി ടി വി റെക്കോർഡിങ് വേഗത്തിൽ ഒന്ന് ഓടിച്ചു .
സ്റ്റോക്കും ഒന്ന് നോക്കി .
അക്കൗണ്ട്സ് ഇക്കയുടെ മകൾ ആണ് നോക്കുന്നത് , ഷംന … സ്റ്റോക്ക് നോക്കൽ ഞാൻ പഠിച്ചു വരുന്നതേ ഉള്ളു . അവൾ പറയുന്ന പോലെ അത്ര ഈസി അല്ല കാര്യങ്ങൾ ..
ചെറിയ തെറ്റ് പറ്റിയാൽ അത് ഞങ്ങളെ എല്ലാവരെയും ബാധിക്കും ..
ഷംനയോടു ആ കാര്യം ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് .. അവൾ ‘വേഗം നോക്കടോ, ഇനി എന്നേക്കാ ‘ എന്ന് മാത്രം പറഞ്ഞു പോകും .
അവൾക്കേ അത് പറഞ്ഞാ മതി , എന്തേലും പ്രെശ്നം വന്ന
ഞാനും ഈ പാവം പിള്ളേരും ആണ് കുടുങ്ങുക .. ഹഹ .
അവൾ മൊട ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത് . അവൾ സൂപ്പറാണ് …
സിസിടിവി സ്ക്രീനിൽ ബ്ലാക്ക് ഇന്നോവ കണ്ട പാടെ ഞാൻ വേഗം എഴുനേറ്റു , വേഗം ഡോർ തുറന്നു മെയിൻ ഡോറിലേക്കു വച്ച് പിടിച്ചു .
വണ്ടി റിവേഴ്സ് എടുത്ത് പാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു .. ഷംന ആണ് .
എന്നാൽ ഇക്കയാണ് പാസഞ്ചർ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് …
:-ഡാ..
:-ഞാൻ അങ്ങോട്ട് ചെന്നു .
:-വാ , ഇതെങ്ങെടുത്തോ ..
ഞാൻ കാറിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും ഷംന ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി ഡോർ അടച്ചിരുന്നു . പതിയെ പുറകിലെ ഡോർ ഓപ്പൺ ആയി .
ഷംന പുറകിലേക്ക് വന്നു ,
:- ടാ ..പുതിയ സ്റ്റോക്ക് ആണ് , കുറച്ചേ വന്നുള്ളൂ , ബാക്കി ഇതിന്റെ ക്വാളിറ്റി നോക്കി ഓർഡർ ചെയ്യുന്നതാവും നല്ലത് ,
:-അതെ .. ഞാൻ തലയാട്ടി ..
അവളുടെ അഭിപ്രായങ്ങൾ ഒരിക്കലും പിഴക്കാറില്ല , സത്യം, പറഞ്ഞാൽ സാധനം കൊണ്ട് വച്ചാൽ എന്ത് ചിലവാകും എന്ത് ചിലവാകില്ല എന്ന് ഷംനക്ക് നന്നായി അറിയാം .
ചുമ്മാ കൂടേ നിന്ന് കൊടുത്താൽ മാത്രം മതി .
:-ഹാലോ സാറെ .. എന്താ നോക്കി നിക്കണേ .. ഒരു പെട്ടി അങ്ങെടുക്കടോ ..
ആഹ് , രാവിലെ നടന്ന കാര്യങ്ങൾ പെട്ടന്ന് തല ഒന്ന് മിന്നിച്ചു ,
ഞാൻ നോക്കിയപ്പോൾ ഷംനയുടെ കയ്യിൽ ഒരു
ബോക്സ് ഉണ്ട് , ഉള്ളതിൽ ചെറുത് , വലിയ ബോക്സ് എടുത്ത് ഷോള്ഡറില് വച്ച് ഞാൻ അവളുടെ പിന്നാലെ സ്റ്റോറിലേക്കു നടന്നു .
:-ചേച്ചി ..ഷംന വിളിച്ചു..
ഉഷേച്ചി അപ്പോളേക്കും അവിടെ പ്രത്യക്ഷ പെട്ടു .
:-ചേച്ചി , പുതിയ സ്റ്റോക്ക് ആണ് , എല്ലാം ഒന്ന് ചെക്ക് ചെയ്തേക്കു , ക്വാളിറ്റി എങ്ങിനെ ഉണ്ടെന്നു നോക്കി പറയ് ട്ടോ . ഞാൻ അകത്തു കാണും .
:-ശെരി മോളെ .. ചേച്ചി ഒരു ബോക്സ് എടുത്ത് കൗണ്ടറിന്റെ പുറകിലേക്ക് പോയി ..
ഞാൻ ഫ്ലോറിൽ മൊത്തം ഒന്ന് നടന്നു..
കുറച്ചു കസ്റ്റമേഴ്സ് ഉണ്ട് മുകളിൽ .
അവരുടെ കൂടെ സ്മിത ചേച്ചിയും , ആൻസി ചേച്ചിയും , റംല ഇത്ത താഴെ ഇന്നർ കൗണ്ടറിൽ ,
വർഷയും റസിയയും ഇക്കയോട് കത്തി വെച്ചു നടക്കുന്നുണ്ട് ..
മൊത്തത്തിൽ ഒരു കളർഫുൾ വൈബ്
:-ഡാ.. ഒന്നിങ്ങു വാ ..അകത്തുനിന്നും ഷംനയുടെ വിളി ..
ഞാൻ വേഗം ക്യാബിനിലേക്കു കയറി .അവൾ സിസ്റ്റത്തിന്റെ മുന്നിൽ ഇരിപ്പുണ്ട് ..
:-ഡാ ,, എല്ലാം അപ്ഡേറ്റ് അല്ലെ ? പ്രശ്നം ഒന്നും ഇല്ലല്ലോ ?
:-ഇല്ലെടീ , എല്ലാം സെറ്റ് ആണ് .
:-ഓക്കെ , ഞാൻ വീട്ടിൽ പോയി നോക്കിക്കോളാം .
:-മ്മ് ,
:-ഡാ , എന്തേലും പ്രെശ്നം ഉണ്ടോ ?
:-ഇല്ലെടീ .. ഓക്കേ ആണ് , സത്യം .
:-ആ , നീ രാവിലെ വന്നിരുന്നല്ലേ ? ഞാൻ ഉമ്മയേം കൊണ്ട് ലാബിൽ പോയതായിരുന്നു .
:-ഇക്ക പറഞ്ഞു , എന്നിട്ടു , ഉമ്മാക്ക് എങ്ങനെ ഉണ്ട് ഇപ്പൊ ?
