:-ആ , അങ്ങനെ പറ ..ഞാൻ നിമ്മി , ഇത് പ്രിയ .
:-നിമ്മി , പ്രിയ
:-അതെ.
:-ഓക്കേ , ഇനി മറക്കൂല , സത്യം പറഞ്ഞാൽ നിങ്ങൾ ഇന്ന് വരും എന്ന് ഞാൻ കരുതിയില്ല , സാധാരണ നാളെ വരാം എന്ന് പറഞ്ഞു പോകുന്ന കസ്റ്റമേഴ്സിനെ പിന്നെ മാസങ്ങൾ കഴിഞ്ഞാവും കാണുന്നത് .. അതാ , സോറി .
:-വിടടോ ,
:-ഇന്ന് ഇവർ സൈലന്റ് ആണല്ലോ , എന്ത് പറ്റി ?
:-അതിനു എനിക്ക് സംസാരിക്കാൻ നിങ്ങൾ ഒരു അവസരം തരണ്ടേ ? പൂച്ചകണ്ണത്തി ചോദിച്ചു
:-ഏ , ഞാനും നിമ്മി
ചേച്ചിയും ഒരു നിമിഷം വായ തുറന്നു പോയി ..
:-ഹഹ , ലീവ് ഇറ്റ് ..
:-എവിടെയാ പുതിയ സെലെക്ഷൻ ?
:-ഒരു മിനിറ്റ് , നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കിൽ അതികം പണി എടുക്കേണ്ടി വരില്ല .ഒരു മിനിറ്റു വെയിറ്റ് ചെയ്യണേ , ഇപ്പോൾ വരാം .
:-റസിയ ..
:-ആ ഇക്കാ ..
:-പുതിയ സ്റ്റോക്ക് കയറ്റിയോ ?
:-ഇല്ലിക്ക, സെറ്റ് ആണ് .. ഇനി കയറ്റാൻ ഉള്ളു ..
:-ഓക്കേ , ഒരു കാര്യം ചെയ്യൂ , നീ ആ സ്റ്റാന്റുകൾ എടുത്ത് നേരെ സ്റ്റോർ റൂമിന്റെ ന്റെ മുന്നിൽ വെച്ചോ , കയറ്റണ്ട , രണ്ടു കസ്റ്റമേഴ്സ് ഉണ്ട് , ഞാൻ ഇന്നലെ ഇന്ന് പുതിയ സ്റ്റോക്ക് വരും എന്ന് പറഞ്ഞതുകൊണ്ടു വന്നതാ..
:-ശെരി ഇക്ക ,, ഞാൻ ഇപ്പോൾ തന്നെ ഇറക്കാം , ഇക്ക അവരെ കൂട്ടി വാ ..
:-ഞാൻ മുന്നിലേക്ക് ചെന്നു .
:-അവർ അവിടെ നടക്കുന്നുണ്ടായിരുന്നു .
:-നിമ്മി ചേച്ചി , ഇവിടെ .. സെറ്റ് ആണ് , വാ ..
:-നിമ്മി ചേച്ചി വേഗം പ്രിയയെ വിളിച്ചു . അവൾ അടുത്തെത്തുന്ന മുന്നേ ചേച്ചി എന്റെ അടുത്തേക്ക് വന്നു ,
:-ടാ , നിനക്ക് എത്ര വയസായി ?
:-30 , ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു ..
:-എനിക്ക് 32 ആയതേ ഉള്ളു .. എന്നെ അവൾ വിളിക്കുന്നത് കേട്ട് ചേച്ചി എന്നൊന്നും വിളിക്കാൻ നിൽക്കല്ലേട ..അവർ ചിരിച്ചുകൊണ്ട് പറഞ്ഞു .
:-അപ്പൊ അവർ
വിളിക്കുന്നതോ ?
:-എടാ ..അവൾക്കു 29 ആണ് .. അവൾ വിളിക്കട്ടെ.. നീ വിളിക്കണ്ട ട്ടാ ..അമ്മോ .. ആ പെണ്ണിന് 28 ആയെന്നോ , കണ്ടാൽ പറയില്ലല്ലോ
:-ഓക്കേ നിമ്മി , അപ്പോളേക്കും പ്രിയ അവിടെ എത്തി .
:-എന്താ രണ്ടാളും കൂടെ ഒരു കുശുകുശുപ്പ് ,
:-ഒന്നുല്ലടീ , ഇവന് എന്നെ കണ്ടപ്പോ..
:-കണ്ടപ്പോ ? പ്രിയ വളരെ ആശ്ചര്യത്തോടെ ചോദിച്ചു ..
:-അടങ്ങു പെണ്ണെ , കണ്ടപ്പോ അവന്റെ ചേച്ചിയെ പോലെ തോന്നി തോന്നുന്നു ,
:-അതെന്താ ?
:-അവനും എന്നെ നിമ്മി ചേച്ചി എന്ന് വിളിച്ചു വന്നേക്കുന്നു ..
:-ആ , അതാണോ.
:-പിന്നല്ല , നീ ഇങ്ങു വന്നേ ..അവർ പ്രിയയോട് പറഞ്ഞു ..
:-എവിടെയാ ഹരീ ?
:-വാ ..
ഞാൻ അവരെയും കൂട്ടി സ്റ്റോർ റൂമിന്റെ മുന്നിലേക്ക് ചെന്നു
റസിയ അഞ്ചു സ്റ്റാന്റുകളിലായി എല്ലാം സെറ്റ് ആക്കി വച്ചിട്ടുണ്ട് .
:-ഇതാണ് റസിയ , ഇവൾ ഹെല്പ് ചെയ്യും , നിങ്ങൾ നോക്ക് .. ഞാൻ അവർക്കു റസിയയെ കാണിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു .
:-ശെരി .. അങ്ങിനെ ആവട്ടെ ..
ഞാൻ തിരിഞ്ഞു നടന്നു , പോകുന്നതിനിടെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ പ്രിയ പെട്ടന്ന് തല വെട്ടിക്കുന്നത് കണ്ടു .
ഞാൻ നേരെ ക്യാബിനിലേക്കു കയറി .
ഏകദേശം അര മണിക്കൂർ ആയി കാണും , റസിയ വന്നു വിളിച്ചു ,
:-ഇക്ക , അവരുടേത് കഴിഞ്ഞു , ബില് ആക്കണം , നിങ്ങളെ വിളിക്കുന്നു
.
:-ദാ വരുന്നു .
ഞാൻ വേഗം കൗണ്ടറിലേക്കു ചെന്നു .
:-എന്തായി ?
:-എനിക്ക് രണ്ടെണ്ണം കിട്ടി , ഇവൾ എടുത്തില്ല ..
:-അതെന്തേ , ഇഷ്ട്ടപ്പെട്ടില്ലേ ? ഞാൻ പ്രിയയെ നോക്കി ചോദിച്ചു ,
:-അതല്ല , ചേച്ചിക്ക് എടുക്കാനാ വന്നേ … എനിക്കിപ്പോൾ വേണ്ട , പിന്നെ വരാം ..
:-മതി , വന്നാൽ മതി .. എല്ലാരും ഒന്ന് ചുണ്ടു കൂട്ടി ചിരിച്ചു ,
:-റസിയ , അത് കയറ്റിക്കൊ .. ഹർഷയെ വിളിച്ചോ ട്ടാ .. ഇത് ഞാൻ നോക്കിക്കോളാം .
:-ശെരി ഇക്ക ..
അവരുടെ രണ്ടു സെറ്റ് ഡ്രസ്സ് എടുത്തു ബില്ല് ആക്കി , ശേഷം ഷോപ്പറിൽ ഇട്ടു ,
:-പേയ്മെന്റ് എങ്ങിനെയാ , ജി പേ ആണോ ക്യാഷ് ആണോ ?
:-കാർഡ് ആടോ ..
നിമ്മി ബാഗിൽ നിന്നും കാർഡ് എടുത്തു നീട്ടി .. പേയ്മെന്റ് ചെയ്ത് കാർഡ് കയ്യിൽ കൊടുത്തു .. ഷോപ്പറും .
