ചെമ്പൂവ് – 1 2അടിപൊളി  

:-അപ്പൊ അത് കഴിഞ്ഞു സംഭവിച്ചതോ ?

:-ആ . അതെന്താണെന്നു എനിക്ക് മനസിലായില്ല ,

:-എന്നാ അതെന്താണ് എന്നോട് ചോദിച്ചു കൂടെ,എന്നോടല്ലേ വേറെ ആരും അല്ലല്ലോ ?

:-ഡീ , സത്യം പറഞ്ഞാൽ നീ പോയതിനു ശേഷം ഞാൻ അതിനെ കുറിച്ച് തന്നെ ചിന്തിച്ചു ഇരിക്കാണ് .. ആ നിമിഷ നേരം കൊണ്ട് എന്തൊക്കെയാ അവിടെ സംഭവിച്ചേ?

:-ഹമ്മ് .. ഇപ്പോൾ അവളൊന്നു മൂളി .

:-ഡീ , നീ എന്തിനാ അപ്പൊ അങ്ങനെ ചെയ്തേ ? ഞാൻ ഉള്ള ധൈര്യം സംഭരിച്ചുകൊണ്ട് അവളോട് ചോദിച്ചു ..

:-അത് ,

ടാ ..

:-പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ട ..

:-അങ്ങിനെ ഒന്നും ഇല്ലടാ .. സത്യം പറഞ്ഞാൽ ഞാൻ നല്ല ടയേർഡ് ആയിരുന്നു , അപ്പോളാ നിന്റെ ചോദ്യം , ആദ്യം ദേഷ്യം തോന്നിയെങ്കിലും നീ അല്ലെ വിചാരിച്ചപ്പോൾ വിടാനാ തോന്നിയത് , അല്ലേൽ നിന്നെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ചെയ്തതാടാ ..

:-ഉം

:-പക്ഷെ നിന്റെ അടുത്തു വന്നു നിന്നപ്പോൾ .. നിന്റെ കണ്ണിൽ നോക്കി നിന്നപ്പോൾ ഞാൻ , എനിക്കെന്തോ പോലായടാ ….. അതാ ഞാൻ വേഗം ഇറങ്ങാം എന്ന് വച്ചേ , പക്ഷെ ഞാൻ ഇറങ്ങാൻ നേരം ഉള്ള നിന്റെ ഇഞ്ചി കടിച്ചുള്ള ആ നിൽപ്പ് കണ്ടപ്പോൾ

എനിക്കാകെ എന്തോ തോന്നി .. അതാ വേഗം വന്നങ്ങനെ ..

:-ഉം , മനസിലായി ..

:-ഡാ , സത്യായിട്ടും നിന്നോട് എനിക്ക് അങ്ങിനെ ഒന്നും തോന്നിയിട്ടില്ല ട്ടോ ..

:-എനിക്ക് മനസിലായാടീ .. ഞാനും അതാ ഇങ്ങനെ ആലോചിച്ചിരുന്നെ .. അങ്ങനെ എന്തേലും ഉണ്ടേൽ എനിക്കത് നിന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവേണ്ടതല്ലേ ….

:-അതേടാ .. ഞാനും സത്യം പറഞ്ഞാൽ അത് തന്നെ ചിന്തിച് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി , വണ്ടിയിൽ കയറിയ ശേഷം ആണ് സ്വബോധം വന്നത് ..

:-ഹഹ , അതെന്തായാലും നന്നായി ..

:-ടാ , ഇനി നീ കാണുമ്പോൾ ആക്കി ചിരിക്കണോ കളിയാക്കാനോ നിൽക്കരുതേ ?

:-ആഹാ ..അതെനിക്കൊന്നു ആലോചിക്കണം ..

:-പുല്ലേ , നീ അവസരം മുതലെടുക്കുകയാണല്ലേ ..

:-ആണെന്ന് വച്ചോ ..

:-ടാ

മോനെ , അതികം അങ്ങ് പൊങ്ങണ്ട , ചവിട്ടി ഞാൻ താഴെ ഇടും .

:-നീ പോടി നാറി .

:-ടാ .

:-എന്താടി .

:-അവിടെ സിസിടിവി കാമറ ഒന്നും ഇല്ലല്ലോ ?

:-ഇല്ല മോളെ .. പേടിക്കണ്ട ട്ടാ .

:-നന്നായി ..അവളുടെ വാക്കുകളിൽ സന്തോഷം കലർന്ന പോലെ ..

:-അതെന്തേ ..

:-ഇല്ലടാ .. ഇനി കിസ് അടിക്കാൻ തോന്നിയാൽ ധൈര്യമായി ചെയ്യാലോ ..

:-ഏ .. അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ഞെട്ടി .

:-ഡാ , നീ അവിടെ ഇല്ലേ.

:-ഉണ്ട് , ഞാൻ ഇവിടെ തന്നെ ഉണ്ട് .

:-ഡാ പൊട്ടാ , ഞാൻ വെറുതെ പറഞ്ഞതാ .. നീ ഇനി അതും ആലോചിച്ചു കിടക്കേണ്ട , രാവിലെ പോവാനുണ്ടോ ?

:-ഉണ്ടടോ ..

:-ആ , എന്ന മോൻ ഉറങ്ങാൻ നോക്ക് ..

കാൾ കട്ട് ആയി ,ഞാൻ മുകളിലേക്ക് നോക്കി വായയും പൊളിച്ചങ്ങനെ കിടന്നു , അവളുടെ ഓരോ പ്രാന്ത് , അല്ലാണ്ട് എന്താ ..

ഫോൺ ബെഡിൽ ഇട്ടു പുതച്ചു മൂടി കിടന്നു …

—–

അടുത്ത ദിവസം സാധാരണ എന്നത്തേയും പോലെ തന്നെ കടന്നു പോകുകയായിരുന്നു , അതിനിടയ്ക്കാണ് ഇന്നലെ വൈകീട്ട് വന്ന ആ രണ്ടു കസ്റ്റമേഴ്സിന്റെ വരവ് ..

ഞാൻ അപ്പോൾ കൗണ്ടറിൽ തന്നെ ഉണ്ടായിരുന്നു …

വന്ന വഴി തന്നെ ചേച്ചി എനിക്കൊരു വിഷ് തന്നു

:-ഹായ് ..

:-ഹലോ ..

:-ഞങ്ങൾ വൈകിയില്ലല്ലോ ?

:-ഇല്ല ,

ഏകദേശം എല്ലാം സെറ്റ് ആക്കിയിട്ടുണ്ട് ..

:-ഓക്കേ ..

മറ്റവൾ,പൂച്ചകണ്ണത്തി ചേച്ചിയുടെ പിറകിൽ നിന്ന് ഡ്രെസ്സിൽ വെറുതെ പിടിച്ച് നോക്കുന്നത് കണ്ടു ,

:-ഹാലോ മാഡം ..

:-ഹായ് , അവൾ തിരിച്ചു പറഞ്ഞു .

:-എടോ , ഞങ്ങളെ മാഡം എന്നൊന്നും വിളിക്കണ്ട ..പേര് വിളിച്ചാൽ മതി ..

:-അത് ശെരിയാവില്ല മാഡം

:-അതെന്താടോ ?

:-ശീലിച്ചു പോയി , പിന്നെ എപ്പോളും ആ ഒരു റെസ്പെക്ട് നല്ലതല്ലേ ?

:-അതൊക്കെ ശെരിയാണ് , ഒരു കാര്യം ചെയ്യൂ , ബഹുമാനത്തോടെ പേര് വിളിച്ചോ ..എന്ത് അത് പോരെ ?

:-ഹമ് , ഓക്കേ മാഡം

:-ദേ വീണ്ടും .

:-അതങ്ങനല്ല മാഡം .

:-എങ്ങനല്ല

:-നിങ്ങളുടെ പേരുകൾ ഞാൻ മറന്നു പോയിരിക്കുന്നു .. അതാ.. ഞാൻ കൈ കൊണ്ട് ഒരു ആക്ഷൻ ഇട്ടു കൊണ്ട് പറഞ്ഞു .

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *