:-ഇനി എന്ന അടുത്ത സ്റ്റോക്ക് വരുന്നത് ? പ്രിയ ചോദിച്ചു ..
:-സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വരും , മിക്സ് ആക്കി കഴിഞ്ഞാൽ പിന്നെ കോസ്റ്റമേഴ്സിന് നോക്കിയാൽ മനസിലാവില്ല ..
:-മനസിലായി .. ഇടയ്ക്കിടയ്ക്ക് വന്നു നോക്കണം എന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചെ ? പ്രിയ ചോദിച്ചു …
:-അതെ , അതെ ഒരു മാർഗം ഉള്ളു ..
:-ആയിക്കോട്ടെ ആയിക്കോട്ടെ , നിമ്മിയുടെ കമെന്റ്
:-എന്നാൽ ഇറങ്ങാം ചേച്ചി ?
:-ഇറങ്ങാം , ഞങ്ങൾ എന്നാ ഇറങ്ങട്ടെ ഹരി
..
:-ഓ , അങ്ങിനാവട്ടെ ..
:-വീണ്ടും കാണാം
:-കാണാം .. ഞാൻ പറഞ്ഞു ..
അവർ തിരിഞ്ഞു നടന്നു .. ഡോർ വരെ ഞാൻ അവരെ അനുഗമിച്ചു .
ഡോർ അടച്ചു , സമയം അഞ്ചര , ഞാൻ കൗണ്ടറിൽ ചെന്നു ..
കുറച്ചു നേരം ഫോണെടുത്തു നോക്കി നിന്നു ..
ആറേകാൽ ആയപ്പോഴേക്കും കസ്റ്റമേഴ്സ് എല്ലാം പോയി ..
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ തുണക്കാർ ഓരോരുത്തരായി പോയി തുടങ്ങി.. ഏഴുമണി ആയപ്പോൾ തന്നെ ഞാനും വേലായുധേട്ടനും ഇറങ്ങി .
വീട്ടിലെത്തി കുളിച്ചു , കഴിച്ചു കിടന്നു ,
കുറച്ചു നേരം ഫോണിൽ കുത്തി , മടുത്തപ്പോൾ വെച്ചു കിടക്കാം എന്നോർത്തു . ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു കിടന്നു , അലാറം സെറ്റ് ചെയ്യാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു മിസ്ഡ് കാൾ നോട്ടിഫിക്കേഷൻ കിടക്കുന്നു .
നോക്കിയപ്പോൾ ഷംനയാണ് ..തിരിച്ചു വിളിച്ചു ..
:-സാർ ഉറങ്ങിയിരുന്നോ ??
:-ഇല്ല മാഡം , ഉറങ്ങാൻ ഉള്ള തയ്യാറെടുപ്പായിരുന്നു ..
:-ഓഹ് , വാഷ്റൂമിൽ പോയതായിരുന്നു ല്ലേ ?
:-അതെ ..
:-ഹ്മ്മ് ,
:-ഇന്നെവിടെയായിരുന്നു , കണ്ടില്ലല്ലോ ?
:-ആഹ് , നമ്മളെ ഒക്കെ ആർക്കു വേണം , കണ്ടില്ലെങ്കിൽ ഒന്ന് വിളിച്ച നോക്കാൻ പോലും തോന്നാത്ത ആൾക്കാരാ ഇവിടെ..
:-ഒന്ന് പോയെടീ ..അല്ലേൽ നീ എന്നും വരാറുണ്ടല്ലോ ..
:-ആഹാ , എന്നിട്ടാണോ നീ ഇന്ന് കണ്ടില്ലല്ലോ എന്ന് എന്നോട് ചോദിച്ചേ … ഞാൻ കരുതി മോന് ഇന്നലത്തെ നേരം ആയപ്പോ
എന്നെ മിസ് ചെയ്ത് കാണുമെന്നു ..
:-ശ്ശേ .. എന്തൊക്കെയാടീ പറയുന്നേ ..
:-എന്താടാ , നിനക്ക് ശെരിക്കും മിസ് ചെയ്തിരുന്നോ ? അവൾ വളരെ ശബ്ദം കുറച്ചു കൊണ്ട് ചോദിച്ചു …
:-പോടീ , എനിക്കാകെ നാണം വന്നിരുന്നു . ഇവൾ ആദ്യായിട്ടാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ ..
:-ഉണ്ടോ ഇല്ലയോ ? അത് പറ ..
:-നീ എന്തൊക്കെയാടീ ചോതിക്കുന്നെ ..
:-ഞാൻ അല്ലെ , മോൻ പറ .. മിസ് ചെയ്തിരുന്നോ ഇല്ലയോ ?
:-ഇല്ല .. വൈകീട്ട് തിരക്കായിരുന്നു , ഞാൻ ഇന്ന് ഇതുവരെ അതിനെകുറിച്ച് ചിന്തിച്ചു പോലും ഇല്ല …
:-ശ്ശേ .. എന്താടാ .. നല്ലൊരു കിസ്സ് തന്നിട്ട് . നീ ഒന്നുറങ്ങി തീർന്നപ്പോളേക്കും അത് മറന്നോ ?
:-ആം , മറന്നു .. പിന്നെ ഞാൻ എന്താ ചെയ്യണ്ടേ ?
:-ഹ്മ്മ് .. അവൾ ഒന്ന് സൈലന്റ് ആയി ..
:-ടീ.. ഞാൻ വിളിച്ചു .
:-ഹ്മ്മ് , നീ ഒന്നും ചെയ്യണ്ട .. ഞാൻ വെക്കാണ് , വേറെ ഒന്നും ഇല്ലല്ലോ ?
:-ഇല്ല .
:-ശെരി ഗുഡ് നൈറ്റ് .. അവൾ ഫോൺ വച്ചു .
ഇതിനു ശെരിക്കും പ്രാന്ത് തന്നെ ആണ് ..ഞാൻ ചുമ്മാ ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാം ഓർത്തു കണ്ണടച്ച് കിടന്നു ..
—–
അടുത്ത ദിവസം രാവിലെ പത്തു മണിക്ക് തന്നെ ഔട്ട്ലെറ്റ് തുറന്നു ..
എന്റെ കൂടെ നടന്ന് എല്ലാം സെറ്റ് ആകിയതിനു ശേഷം വേലായുധേട്ടൻ പുറത്തിറങ്ങി
..
ഞാൻ ഓഫീസിൽ ഇരുന്നു ബാങ്ക് ഡെപ്പോസിറ് സ്ലിപ് ഫിൽ ചെയ്ത് ക്യാഷ് സെറ്റ് ആക്കുകയായിരുന്നു , അപ്പോളാണ് ബ്ലാക്ക് ഇന്നോവ കാർ പാർക്കിങ്ങിൽ കയറിയത് സിസിടിവി സ്ക്രീനിൽ കണ്ടത്, മുന്നിൽ നിന്നും മാറി തണൽ നോക്കിയാണ് കാർ പാർക്ക് ചെയ്തത് .
ഇക്കയാണോ , മോളാണോ , അതോ രണ്ടു പേരും ഉണ്ടോ ?
ഞാൻ സ്ക്രീനിൽ തന്നെ നോക്കി ഇരുന്നു , വേലായുധേട്ടൻ ദൃതിയിൽ കാറിന്റെ ഡ്രൈവിംഗ് സീറ്റ് ന്റെ അടുത്തേക്ക് പോകുന്നത് കണ്ടു .
അവൾ ഷംന , ഇറങ്ങി , എന്തോ വേലായുധേട്ടന് കൊടുക്കുന്നത് കണ്ടു , ശേഷം നടുവിലെ ഡോർ തുറന്നു ഫയലെടുത്ത് മാറത്തു വച്ചു ഉള്ളിലേക്ക് വരുന്നു ..
ഞാൻ ഇരുന്നിടത്തു നിന്ന് എഴുനേറ്റു , അപ്പോഴേക്കും അവൾ ഉള്ളിൽ എത്തിയിരുന്നു .
