ചെമ്പൂവ് – 1 2അടിപൊളി  

:-പോടീ , നാറിയിട്ടു വയ്യ, പോയി കുളിക്കു ശവമേ….

അവളുടെ മുഖം പെട്ടന്ന് മാറിയത് ഞാൻ കണ്ടു ..അവൾ രണ്ടു കയ്യും മാറിൽ കെട്ടി എന്നെ ഒന്ന് നോക്കി ,

ഞാൻ ആണേൽ ഇതെന്ത് കൂത്ത് എന്ന് നോക്കി നിൽക്കുവാണ് ..മുഖത്ത് ഒരു പുളി കടിച്ച ചിരിയും വരുത്തി ഞാൻ അവളെ ഒന്ന് നോക്കി ..

അവൾ മുഖം കനപ്പിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി

, ശേഷം അതെ മുഖ ഭാവത്തിൽ എന്റെ അടുത്തേക്ക് നടന്നു ..

ഞങ്ങൾ തമ്മിൽ ആകെ നാല് സ്റ്റെപ് ദൂരമേ ഉണ്ടായിരുന്നുള്ളു..

അതുകൊണ്ടു തന്നെ നിമിഷ നേരം കൊണ്ട് അവൾ എന്റെ അടുത്തെത്തി .. ഇപ്പോൾ ഞങ്ങൾ തമ്മിൽ ഉള്ള അകലം ഒരിഞ്ചു മാത്രം ആയി ..

അവൾ എന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുവാണ് , മുഖ ഭാവം മാറിയിട്ടില്ല ,, കുറച്ചു നിമിഷങ്ങൾ അങ്ങനെ നിന്നു ,

സത്യം പറഞ്ഞാൽ ഞാൻ ആകെ പേടിച്ചിരുന്നു .

:-എന്താടാ , നിനക്കിപ്പോ മണക്കുന്നില്ലേ ? മൗനത്തെ ബേധിച്ചുകൊണ്ടു അവൾ ചോദിച്ചു .

:-ഇല്ല , ഞാൻ തലയാട്ടി പറഞ്ഞു .

:-അതെന്താ നിനക്ക് മണക്കാത്തെ ? കണ്ണിൽ നോക്കികൊണ്ട് അതെ മുഖ ഭാവത്തിൽ അവൾ ചോദിച്ചു …

:-ടീ .. അത്… ഞാൻ ..

പെട്ടന്നവളുടെ കൈ പൊങ്ങുന്നത് ഞാൻ കണ്ടു , നിമിഷ നേരം കൊണ്ട് അവളുടെ കക്ഷം എന്റെ മൂക്കിന് മുന്നിൽ . അടുത്ത കൈ കൊണ്ട് എന്റെ തല അവളുടെ കക്ഷത്തോട് അടുപ്പിച് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു ,

:-മണക്കടാ നാറീ .. എന്റെ മൂക്ക് അവളുടെ കക്ഷത്തിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിൽക്കുന്നു ..മണക്കുന്നുണ്ടോടാ ?

:-ഇല്ല ഞാൻ പറഞ്ഞു ..

:-എന്തെ , പെട്ടന്ന് മണം പോയോ ? അവൾ പൊട്ടി ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു ,

:-വിടടീ …

അവൾ കൈ വിട്ടു , ഞാൻ ആകെ ചമ്മി പോയി …എന്നാലും എന്തൊക്കെയാ

വളരെ കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് സംഭവിച്ചേ?

:-ടാ , ഇന്ന് നല്ല ഓട്ടം ആയിരുന്നു . എനിക്ക് നിന്നെ പോലെ ഫുൾ ടൈം എസി യിൽ ഇരിക്കാൻ പറ്റില്ലല്ലോ ..

:-ഹമ് .. ഞാൻ ഒന്ന് നെടുവീർപെട്ടു ..

:-നീ എന്താ പേടിച്ചു പോയോ ?

:-പിന്നെല്ലാതെ ?

:-എന്താടാ .. ഞാൻ അല്ലെ , എന്തിനാ ഇങ്ങനെ ?

:-നീ പൊയ്ക്കെ , ഞാൻ ഇതൊന്നു തീർക്കട്ടെ ..

:-ടാ , നിനക്കെന്താ പറ്റിയെ ?

:-പിന്നെ ? പെട്ടന്ന് ഇങ്ങനെ ഒക്കെ ചെയ്താൽ ആരായാലും ഒന്ന് വിറച്ചു പോകില്ലേ ?

:-അത് ശെരി , അപ്പോൾ നീ പറഞ്ഞതോ ?

:-അത് ഞാൻ ചുമ്മാ പറഞ്ഞതാ ,,

:-എന്നാൽ ഞാൻ ഇത് ചുമ്മാ കാണിച്ചതാ ..

:-ഹ്മ്മ് , ഞാൻ ഒന്ന് മൂളിയതേ ഉള്ളു . ഞാൻ ആ ഷോക്കിൽ നിന്നും പുറത്തു വന്നില്ലായിരുന്നു..

:-ടാ , ഞാൻ ഇറങ്ങാണ് , അവൾ ഡോർ ഹാൻഡിൽ പിടിച്ച വിളിച്ചു പറഞ്ഞു ..

:-ഹ്മ്മ് , ഞാൻ വീണ്ടും മൂളി ..

:-നീ എന്താ ഒന്നും മിണ്ടില്ലേ ? അവൾ എന്നെ നോക്കി മുഖം കനപ്പിച്ചു ചോദിച്ചു

ഞാൻ അവളെ ഒന്ന് നോക്കി ..

അത് കണ്ടതും അവൾ തല പുറത്തേക്കിട്ടു ചുറ്റും ഒന്ന് നോക്കുന്നത് കണ്ടു .. ശേഷം വേഗം എന്റെ അടുത്തേക്ക് വന്നു .

എന്റെ മുന്നിൽ ഒരു നിമിഷം നിന്നതിനു ശേഷം എന്റെ കണ്ണുകളിലേക്കു നോക്കി .. അതൊരു വല്ലാത്ത നോട്ടം

ആയി എനിക്കപ്പോൾ തോന്നി , ശേഷം അവളുടെ രണ്ടു കൈ കൊണ്ടും എന്റെ തലയിൽ അമർത്തി പിടിച്ചു ..

ഞാൻ എന്താ ഇവിടെ സംഭവിക്കുന്നെ എന്ന് നോക്കുന്നതിനിടെ ..അവളുടെ കൈകൾ മുറുകുകുന്നത് ഞാൻ അറിഞ്ഞു ,, അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു മാത്രമായി പതിഞ്ഞു , ശേഷം എന്റെ തല പതിയെ താഴേക്ക് കുനിച്ചു..

അടുത്ത നിമിഷത്തിൽ അവളുടെ മുഖം എന്റെ മുഖത്തോടു ചേർന്ന് വരുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി….

നെറ്റിയിൽ പതിഞ്ഞത് അവളുടെ ചുണ്ടുകൾ ആണ് എന്ന് മനസിലാക്കിയ നിമിഷം എന്റെ കണ്ണുകൾ പതിയെ തുറന്നു .. അവളുടെ മുഖത്തു കണ്ട ഭാവം ഏതാണെന്നു എനിക്ക് മനസായിലായില്ല …

കണ്ണുകൾ ഒന്ന് അടഞ്ഞു തുറന്നപ്പോളേക്കും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ മുത്തിയിരുന്നു .. ഒരു നീണ്ട ചുംബനം .അപ്പോൾ അവളുടെ കണ്ണുകൾ അടഞ്ഞിരുന്നതായി ഞാൻ കണ്ടു ..

.പതിയെ അവൾ അകലുമ്പോളേക്കും വരണ്ടിരുന്ന ഞങ്ങളുടെ ചുണ്ടുകൾ വല്ലാതെ പറ്റി ചേർന്നിരുന്നു …അകലാൻ മടിയുള്ളതു പോലെ അവ വലിഞ്ഞു നിന്നു , ശേഷം അകന്നു മാറി ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *