എന്റെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ നാവു കൊണ്ട് ചുണ്ടുകൾ ഒന്ന് നനച്ചുകൊണ്ടവൾ ഡോറിനടുത്തേക്കു നടന്നു ..
:-ഞാൻ ഇറങ്ങാണ് , അവൾ എന്നെ നോക്കാതെ പറഞ്ഞൊപ്പിച്ചു..
ഞാൻ പതിയെ തലയാട്ടി ..പെട്ടന്ന് ബോധം തിരിച്ചു പിടിച് അവളുടെ പിറകെ ഇറങ്ങി ,
അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി , ശേഷം വണ്ടി മുന്നോട്ടെടുത്തു..
അറിയാതെ കൈ പൊക്കി റ്റാറ്റാ പറഞ്ഞു പോയി …
:-മോള് പോയല്ലേ മോനെ ..
:-ആ പോയി , ഞാൻ വളരെ പതിഞ്ഞ ശബ്ദത്തിൽ ആരോടെന്നില്ലാതെ പറഞ്ഞു ..
:-എന്താ മോനെ ? പിറകിൽ നിന്നും വേലായുധേട്ടന്റെ ശബ്ദം ..
:-ഒന്നുല്ല , അവൾ പോയെന്നു പറഞ്ഞതാ ..അപ്പോളാണ് ഇങ്ങിനെ ഒരാൾ ഇവിടെ ഉണ്ടായിരുന്നു എന്ന കാര്യം ഞാൻ ശ്രെദ്ധിക്കുന്നത് , ഇനി മൂപ്പർ അകത്ത് നടന്നത് കണ്ടു കാണുമോ ?
ഹെയ് , അവൾ തല പുറത്തേക്കിട്ടു ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം ആണല്ലോ വീണ്ടും വന്നത് ,
:-മോനെ മുകളിൽ എല്ലാം ഓഫ് ചെയ്തിട്ടുണ്ട് , ഇനി താഴെ കൂടിയേ ഉള്ളു .
:-ഏട്ടൻ പോയി ഡ്രസ്സ് മാറ്റി വാ , അപ്പോളേക്കും ഞാൻ ഓഫീസ് അടക്കാം
ഓക്കേ പറഞ്ഞു വേലായുധേട്ടൻ പിറകു വശത്തേക്ക് പോയി .
എന്തൊക്കെയാ ഈ കുറഞ്ഞ നിമിഷങ്ങൾക്കുള്ളിൽ ഇവിടെ നടന്നത് ? ഓഫീസിൽ ചെയറിൽ ഇരുന്നു ഞാൻ എന്നോട് തന്നെ ചോദിച്ചു , എങ്ങിനെ ആലോചിച്ചിട്ടും ഒരു ഐഡിയ യും കിട്ടുന്നില്ല ,
ഇനി അവൾക്കു എന്നോട് പ്രേമം ഉണ്ടോ ?ഹേ , അതിനു സാധ്യത ഇല്ല .. പിന്നെ കാമം ആണോ ? ഹേ അതിനും സാധ്യത ഇല്ല .
പിന്നെ ഇപ്പൊ എന്താകും ? ചിന്തിച്ചിരിക്കുന്നതിനിടയിൽ വേലായുധേട്ടൻ വന്ന് കതകിൽ മുട്ടി .
:-ഹാ വേലായുധേട്ടാ , ഇറങ്ങാം . ലൈറ്റ്സ് ഓഫ് ആക്കിക്കോളു ..
അങ്ങേരു പോയ ഉടനെ ബാഗും എടുത്തു ഞാൻ ഇറങ്ങി . ഓഫീസ് നന്നായി അടച്ചു , ശേഷം
ക്യാഷെല്ലാം ഒന്ന് കൂടെ നോക്കി ഭദ്രമായി ബാഗിൽ വച്ച് ഇറങ്ങി .
അപ്പോളേക്കും വേലായുധേട്ടൻ എല്ലാം തീർത്ത് ഇറങ്ങിയിരുന്നു . മുന്നിലെ ഡോർ ലോക്ക് ചെയ്ത് മാറി നിന്ന് കൊടുത്തപ്പോൾ അങ്ങേരു തിരിച്ചു ഷട്ടർ താഴ്ത്തി , ശേഷം അതും ലോക്ക് ചെയ്ത് കീ ബാഗിൽ ഇട്ടു .
വേലായുധേട്ടനെ ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്ത് നേരെ വീട്ടിലേക്ക് …
പതിവ് ചായ കുടിയും കഴിഞ്ഞു ഒന്ന് കിടന്നു , മനസ്സിൽ നിറയെ ഇന്ന് ക്യാബിനിൽ നടന്ന കാര്യങ്ങൾ മാത്രമേ വരുന്നുള്ളു .
അവളുടെ അന്നേരത്തെ ആ മുഖ ഭാവം .. അമ്മോ …
ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും എന്നോർത്തപ്പോൾ എന്തോ ഒരിത് , അല്ല ആ ഒരിത് അവൾക്കും ഉണ്ടാവണമല്ലോ ..
കഴിച്ച പാത്രം കഴുകി വച്ച് വീണ്ടും റൂമിൽ കയറി കിടന്നു ..
ആകെ കുറച്ചു നിമിഷം കൊണ്ട് നടന്നതാണേലും ആലോചിക്കുമ്പോൾ ഒരു കുന്നുണ്ട് , ചിന്തിച്ചു ചിന്തിച്ചു കിടന്നു സമയം പതിനൊന്നായത് അറിഞ്ഞില്ല ..വേഗം ഉറങ്ങണം ..
നാളെ രാവിലെ പണിക്കു പോവാൻ ഉള്ളതാണ് ..
കണ്ണും മുറുകെ അടച്ചു കിടന്നപ്പോളാണ് ഫോണിൽ വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേൾക്കുന്നത് ..
എടുത്ത് തുറന്നു നോക്കിയപ്പോൾ അവൾ , ഷംന .
വാട്സാപ്പ് ഡാ നീ ഉറങ്ങിയോ ?
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിശ്ചലൻ ആയി പോയി..
ഇല്ല ..ഉറങ്ങ… അത്ര ടൈപ്പ് ചെയ്തേ ഉള്ളു ..
….ഷംന കാളിങ് ….
ഞാൻ വീണ്ടും ഞെട്ടി പോയി
..എന്ത് ചെയ്യും, കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല , ഫോൺ എടുത്തു ..
:-ടീ .. ഞാൻ ആദ്യം അവളെ വിളിച്ചു ..
:-ഡാ ..
:-ആ പറയടീ..
:-ഒന്നുല്ലടാ , ചുമ്മാ വിളിച്ചതാണ് , നീ എപ്പോളാ എത്തിയെ ?
:-ഞാൻ ഒരു ഏഴര ആയി ..
:-കഴിച്ചോ ?
:-ഓ കഴിച്ചല്ലോ , കിടക്കുവാർന്നു .,, നീയോ ?
:-ഞാനും കഴിച്ചു , പക്ഷെ കിടന്നില്ല , ഇരിക്കുവാണ് .
:-ഓ ശെരി ..
:-ടാ ..
:-പറയടീ ..
:-സോറി ..
:-എന്തിന് ?
:-ഇന്ന് ഞാൻ ചെയ്തതിനെല്ലാം ..
:-ഉം ..
:-നിനക്കൊന്നും പറയാനില്ലേ ?
:-ഞാൻ എന്ത് പറയാനാ ?
:-ഒന്നും ചോദിക്കാനില്ല ?
:-എന്ത് ചോദിക്കാൻ ?
:-ഡാ , ഇന്ന് ഞാൻ ചെയ്തതിനെ കുറിച്ചൊന്നും ?
:-അത് ഞാൻ നിന്നെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടല്ലേ ?
