ചെമ്പൂവ് – 1 2അടിപൊളി  

:-ഞാൻ ഒന്ന് ഞെട്ടി ..

:-ഹെ ..ഹെന്താ …

:-എനിക്കൊരു ഉമ്മ തരാമോ എന്ന് ?

:-എടീ .. നീ ഇതെന്തൊക്കെയാ ….

:-ടാ , നിനക്കു പറ്റുമെങ്കിൽ മതി , ഇല്ലേൽ വിട്ടേക്ക് ..

:-ടീ , അതല്ല .. ഇത്ര പെട്ടന്ന് .. നീ ..

:-അത് ശെരി .. അപ്പൊ പെട്ടന്ന് ചോതിച്ചതാണോ നിന്റെ പ്രെശ്നം ..

:-അത് , അതല്ലെടീ ..

:-നിനക്കിപ്പോ തരാൻ പറ്റുമോ ഇല്ലയോ ?

:-എടീ .. എനിക്കിതൊന്നും ശീലം ഇല്ലാത്തതാ ,

:-പിന്നെ , നിന്റെ വർത്താനം കേട്ടാൽ തോന്നും എനിക്ക് ഇത് തന്നെ ആണ് പണി എന്ന്

..പോട .

:-ടീ , നീ ചൂടാവല്ലേ ..

:-ചൂടായതല്ല , കാര്യം പറഞ്ഞതാണ് ..

:-ഞാൻ പതിയെ നെഞ്ച് ചെരിച്ച് ഒന്ന് സൈഡിലേക്ക് നോക്കി ..

:-ഡാ , ഇവിടെ നോക്കിയേ ..

ഞാൻ സ്ക്രീനിലേക്ക് നോക്കി .അവളുടെ മുഖത്ത് ഇന്ന് രാവിലെ കണ്ട അതേ ഭാവം .അവളുടെ കണ്ണുകൾ പതിയെ അടയുന്നു .. ചുണ്ടുകൾ അനങ്ങുന്നു , അവ രണ്ടും കൂമ്പി നിന്നുകൊണ്ട് എനിക്കു നേരെ ഒരു ചുംബനം എറിഞ്ഞു ..

ചുണ്ടുകളിൽ ചുംബനം വിരിഞ്ഞനിമിഷം അവളുടെ തല മെല്ലെ രണ്ടു വശങ്ങളിലേക്കുമായി ഇളകുന്നത് എനിക്ക് കാണാമായിരുന്നു .. ചിലപ്പോൾ അവൾ അത്രയും ഫീൽ ചെയ്തുകൊണ്ട് തന്നതുകൊണ്ടാവാം ..

അവളുടെ കണ്ണുകൾ പതിയെ തുറന്നു …ചുണ്ടുകളിൽ ചെറിയ ഒരു പുഞ്ചിരി .. ഒരു ചെറിയ കുട്ടി ചിരിക്കുന്ന ഭാവം ആയിരുന്നു അവളുടെ മുഖത്ത് ഞാൻ അപ്പോൾ കണ്ടത് ..

വായും പൊളിച്ചുകൊണ്ടു ഫോണിൽ നോക്കിയിരുന്ന എന്നോട് അവൾ എന്താ എന്ന് തല ആട്ടി ചോദിച്ചു ..

:-വായ അടക്കടാ ..

ഞാൻ പെട്ടന്ന് ചുറ്റും ഒന്ന് നോക്കി , ശേഷം വായ അടച്ചു അവളെ ഒന്ന് നോക്കി .. ഈശ്വരാ .. ഞാൻ ഇപ്പൊ എന്താ ചെയ്യാ .. ഞാൻ എന്നോട് തന്നെ ചോദിച്ചു .

:-ടാ ..താ …..ഞാൻ തന്നത് പോലെ താ ..

ഞാൻ ഒന്ന് തിരിഞ്ഞു കിടന്നു ,

:-ടീ ..

:-എന്താടാ .. നിനക്ക് നാണമാവുന്നുണ്ടോ ? അതോ പേടിയാവുന്നോ ?

:-അതൊന്നുമല്ല ?

:-ഒന്നുമില്ലേൽ താ ..

ഞാൻ വീണ്ടും ചുറ്റും ഒന്നുകൂടി നോക്കി .ശേഷം ഫോൺ മുഖത്തിനു നേരെ പിടിച്ചു ..

അവൾ ആകാംഷാഭരിതയായി ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു ..

ഞാൻ അവൾ തന്നത് പോലെ പതിയെ കണ്ണുകൾ അടച്ച് ചുണ്ടുകൾ കൂർപ്പിച്ച് ഒരു കിസ് കൊടുത്തു ..

:-വാ … ഡാ കണ്ണ് തുറക്ക്

ഞാൻ പതിയെ കണ്ണ് തുറന്നു ..

:-ടാ … എവിടെയാ തന്നെ ?

:-അങ്ങനെ ചോദിച്ചാൽ ?

:-പറയടാ …

:-നെറ്റിമേൽ ..

:-ആണോ , പക്ഷെ എനിക്ക് ചുണ്ടിലായിരുന്നു വേണ്ടത് .

:-ഏ , ഞാൻ കണ്ണ് തള്ളി ഒന്നവളെ നോക്കി ..

:-നീ കണ്ണടക്കാതെ എന്റെ ചുണ്ടിൽ നോക്കി ഒന്നൂടെ താ ..താടാ .

അവൾ കിടക്കുന്നിടത്തുനിന്നും പതിയെ ഉയർന്ന് കൈമുട്ട് കുത്തി മുഖം എനിക്ക് നേരെ നീട്ടി ..

ഞാൻ അവളുടെ മുഖത്തേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി .. ശേഷം പതിയെ ഒരു ഉമ്മ കൊടുത്തു .. അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു ..

ഒന്ന് നെടുവീർപ്പിട്ടു … അവളുടെ ചുണ്ടുകൾ വീണ്ടും കൂർത്തു നിൽക്കുന്നു ..

നിമിഷ നേരം കൊണ്ട് അവൾ ഒരുപാട് ഉമ്മ തന്നു .. ശേഷം മെല്ലെ കിതച്ചു കൊണ്ട് അവൾ എന്നെ നോക്കി …

:-ഇനി വേണോ ?

:-വേണ്ട . മതി ..

:-അതെന്താ , ഇത്ര വേഗം മടുത്തോ ?

:-അതല്ല ,

:-പിന്നെ ? മടുത്തില്ലേ ?

:-അങ്ങിനെ ഒന്നും ഇല്ല ..

:-ഹമ് , മനസിലായി ..

:-എന്ത് ?

:-ഒന്നുല്ല .. ടാ ..

:-മ്മ് ..

:-നാളെ രാവിലെ ഞാൻ വരണോ ?

:-എങ്ങോട്ട് ?

:-ഷോപ്പിലേക്ക് .

:-എന്തിന് ?

:-അപ്പൊ നിനക്കിനി ഉമ്മ വേണ്ടേ ?

:-അങ്ങനെ ചോദിച്ചാൽ ?

:-എന്ന വേണ്ട . ഞാൻ വരുന്നില്ല . പോരെ ..?

:-ഡീ , അങ്ങനല്ല .. ഞാൻ പറഞ്ഞില്ലേ , എനിക്ക് പേടിയാ ..

:-ടാ , പേടി എനിക്കും ഉണ്ട് , പക്ഷെ വേറെ വഴിയില്ലല്ലോ ..

:-ഞാൻ രാവിലെ വരാം ..

:-ഉം , ശെരി ഡീ .

:-ടാ , നീ ആ ഫോൺ ഒന്നൂടെ മുന്നിലോട്ടു ആക്കി പിടിച്ചേ .. നിന്നെ ഞാൻ നന്നായൊന്നു കാണട്ടെ ..

ഞാൻ കിടന്നു കൊണ്ട് തന്നെ ഫോൺ കുറച്ചു മുന്നോട്ടാക്കി പിടിച്ചു ..

:-മതി .. കാണാം ..

അവൾ കുറച്ചുനേരം എന്നെ തന്നെ നോക്കി .. ശേഷം ഒന്ന് ഏന്തി വലിഞ്ഞു വന്ന് ചുണ്ടുകൾ മാത്രം കാണത്തക്കവിധത്തിൽ രണ്ട് ഉമ്മകൾ കൂടെ തന്നു , ശേഷം പിറകിലേക്ക് വലിഞ്ഞു ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *