:-ഇല്ല ചെട്ടാ , അവൾ വന്നില്ല ..
:-അതെന്തു പറ്റി
:-അറിയില്ല , ചിലപ്പോൾ അവളുടെ ഓഫീസിൽ പോയിക്കാണും .. അവിടെ ഒരു കൂട്ടം പണി ഉള്ളതല്ലേ ..
:-ആ , ശെരിയാണ് , ചെലപ്പോൾ കുറച്ചു കഴിഞ്ഞു വന്നൂടാതില്ല ,
:-ഹമ് … ഞാൻ ഒന്ന് മൂളി ..
:-ചേട്ടാ , ഫ്ലോർ എല്ലാം സെറ്റ് ആണ് , ഒന്നൂടെ നോക്കിയിട്ടു ഡ്രസ്സ് ചേഞ്ച് ചെയ്താ മതി ..
:-ശെരി കുഞ്ഞേ , ചേട്ടൻ
ഉള്ളിലേക്ക് കയറി പോയി ..
ഞാൻ പുറത്തേക്കു നോക്കി ആ നിൽപ്പ് തുടർന്നു …മനസ്സിൽ എന്തോ വിഷാദം പടർന്നിരുന്നു ..
കുറച്ചു കഴിഞ്ഞപ്പോളേക്കും ചേട്ടൻ തിരിച്ചു വന്നു ,
:-എല്ലാം സെറ്റ് ആണ് മോനെ .. ഞാൻ പോയി ബാക്കി പണി നോക്കട്ടെ ..
:-ശെരി ചേട്ടാ ..
അങ്ങേര് പുറകിലേക്ക് പോയി ..
പതിനൊന്നു മണി ആയപ്പൊളേക്കും എല്ലാ തോഴിമാരും എത്തി ..
വലിയൊരു സുഖം ഇല്ലാതെ അന്നത്തെ ദിവസം കഴിഞ്ഞു .
ഞാൻ അവളെ ഇതുവരെ വിളിച്ചില്ല , അവൾ എന്നെയും ..
കിടക്കുമ്പോൾ അവളുടെ കാൾ പ്രതീക്ഷിച്ചതാണ് .. പക്ഷെ ഇല്ല ..
എപ്പോളോ ഞാൻ ഉറക്കത്തിലേക്കു വീണു ..
—–
കയറ്റം കഴിഞ്ഞു എട്ടര ആയപ്പൊളേക്കും തിരിച്ചെത്തി ..
കുളിച്ചു വന്നു ഫോൺ എടുത്തു നോക്കിയപ്പോൾ വേലായുധേട്ടന്റെ 3 മിസ്സ്ഡ് കാൾ .
തിരിച്ചു വിളിച്ചു ..
:-എന്തെ ചേട്ടാ ?
:-ടാ മോനെ , ഷംന മോൾ വിളിച്ചിരുന്നു , നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല പറഞ്ഞു .
:-ആണോ ..
:-ആ, നിന്നോട് ഇന്ന് ഒൻപതര ആവുമ്പോൾ എത്തണം എന്ന് പറഞ്ഞു ഏൽപ്പിക്കാൻ പറഞ്ഞു . കൊച്ചിന് പത്തു മണി ആകുമ്പോളേക്കും അതിന്റെ ഓഫീസിൽ എത്തണം എന്ന് ..
:-ആണോ .. ശെരി . ഞാൻ ചെന്നോളം , അപ്പൊ നിങ്ങളോ ?
:-ഞാൻ ഇന്നലെ വന്ന നേരത്തേക്ക് എത്തിക്കോളാം,
:-ഞാൻ ബസ് സ്റ്റാൻഡിലേക്ക് വിളിക്കാൻ വരാം ..
:-അതൊന്നും വേണ്ട .. ഞാൻ അങ്ങ് എത്തിയേക്കാം ..
:-നിങ്ങൾ
ഒരു കാര്യം ചെയ്യൂ . സ്റ്റാൻഡിൽ എത്താൻ നേരം വിളിക്കു , ഞാൻ കൂട്ടാൻ വരുന്നുണ്ട് ..
:-ഓ , അങ്ങിനാവട്ടെ .. എന്ന ശെരി മോനെ ..
:-ശെരി ചേട്ടാ ..
വേഗം ഡ്രസ്സ് ചേഞ്ച് ചെയ്ത് ഭക്ഷണം കഴിച്ചു ..ഒൻപതേ ഇരുപത് ആയി ഇറങ്ങാൻ ..ഒൻപതരയ്ക്ക് തന്നെ ഔട്ലെറ്റിൽ എത്തി , ഡോർ തുറന്ന് അകത്തു കയറി ..ഫ്ലോർ സെറ്റ് ആക്കാൻ നിന്നില്ല , സമയം ഇനിയും ഉണ്ട് .
നേരെ ഓഫീസിൽ ചെന്നു , സിസ്റ്റം ഓൺ ചെയ്തതിനു ശേഷം കൗണ്ടറിലേക്കു പോയി , പഞ്ച് ചെയ്തു . ശേഷം പുറത്തേക്കു നോക്കി നിന്നു , ഹൃദയം ഇന്നലെ മിടിച്ചതിനേക്കാൾ വേഗത്തിൽ മിടിക്കുന്നത് എനിക്ക് പുറത്തേക്കു കേൾക്കാമായിരുന്നു ..
രണ്ടു മിനിറ്റ് ആയി കാണില്ല , ഷംനയുടെ ബ്ലാക്ക് ഇന്നോവ ക്രിസ്റ്റ കാർ പാർക്കിങ്ങിലേക്ക് കയറി .. ഡോറിന്റെ നേരെ മുന്നിലായാണ് വണ്ടി നിർത്തിയത് .. ഡോർ തുറന്ന് അവൾ പുറത്തിറങ്ങി ..
ഒരു ഫുൾ ബ്ലാക്ക് ചുരിദാർ ആയിരുന്നു അവൾ ധരിച്ചിരുന്നത് റെഡിൽ ബ്ലാക്ക് ഡോട്സ് ഉള്ള ഷാൾ തട്ടമാക്കി നല്ല ഭംഗിയിൽ ചുറ്റിയിട്ടിരിക്കുന്നു..
ഡോർ അടച്ചതിനു ശേഷം അവൾ എന്നെ പുറത്തേക്കു വിളിച്ചു , ഞാൻ പുറത്തെത്തി .. ബാക്കിലേ ഡോർ തുറന്ന് കുറച്ചു ഫയലുകൾ കാണിച് അതെടുത്തോളാൻ പറഞ്ഞു .
ഞാൻ അവയെല്ലാം എടുത്തു പിടിച്ചു , അതിനിടയിൽ നിന്നും അവളും രണ്ടു ഫയൽ എടുത്ത് ഡോർ ക്ലോസ് ചെയ്തു ..
:-നടക്ക് .
ഞാൻ മുന്നിൽ നടന്നു
..
എന്റെ രണ്ടു കയ്യിലും ഫയൽ ആയതുകൊണ്ട് തന്നെ ഞാൻ ഷോൾഡർ വച്ചു പ്രസ് ചെയ്താണ് ഡോർ തുറന്നത് , പിറകിൽ വന്ന ഷംന ഡോർ അടച്ചു , ശേഷം അകത്തുനിന്നും തിരിച്ചു ചെയ്യുന്ന ലോക്ക് ഇട്ടു ..
ഞാൻ അത് കണ്ടിരുന്നു .. ഞാൻ ഓഫീസിലേക്ക് കയറി .. എന്റെ പുറകെ അവളും …
ദേ ഇങ്ങോട്ടു വച്ചോ .. ഏറ്റവും പുറകിൽ ആയി ഇരുന്നിരുന്ന ചെയറിൽ അവൾ കയ്യിൽ ഉള്ള ഫയൽസ് വച്ചുകൊണ്ടു പറഞ്ഞു , ഞാനും ഫയൽസ് അതിനു മുകളിൽ വച്ചു, ശേഷം കുറച്ചു പിറകിലേക്ക് മാറി നിന്നു ..
:-എന്താടാ .. ഗ്ലാസിലെ പകുതി വെള്ളം കുടിച്ചു തീർത്ത അവൾ എന്നോട് ചോദിച്ചു .
:-ഒന്നുല്ല , ഞാൻ ഷോൾഡർ ഇളക്കി കൊണ്ട് പറഞ്ഞു .
