:-പിന്നെ ?
:-എടീ , ഒന്ന് എനിക്കീ കാര്യത്തിൽ മുൻപരിചയം ഇല്ല , പിന്നെ ..
:-പിന്നെ?
:-പിന്നെ നീ വന്നു പെട്ടന്ന് അങ്ങനെ ഒക്കേ ചെയ്തപ്പോൾ ഞാൻ ആകെ ഷോക് ആയി പോയി , നീ കണ്ടതല്ലേ ഒന്ന് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ
:-ഉം ..
:-മനസിലായാടാ ..
:-പിന്നെ ,
:-പിന്നെ ? പറ
എടീ , ഞാൻ ഇതുവരെ നിന്നെ വേണ്ടാത്ത ഒരു കണ്ണിൽ നോക്കിയിട്ടില്ല , ചെറുപ്പം തൊട്ടേ അറിയുന്നതല്ലേ നിന്നെ .. പ്രതീക്ഷിക്കില്ലല്ലോ …
പിന്നെ സ്വാഭാവികമായി എനിക്ക് ഉണ്ടാവേണ്ട പേടി എന്താണെന്നു നിനക്ക് മനസിലാകും , അത്രേ ഉള്ളു ..
:-മനസിലായടാ , ഞാനും ഇതുവരെ നിന്നെ വേണ്ടാത്ത ഒരു നോട്ടം പോലും
നോക്കിയിട്ടില്ല .. പക്ഷെ ..
:-പക്ഷെ ?
:-പക്ഷെ …
:-പറയടീ …
:-ഞാൻ മൊത്തം ബ്ലാങ്ക് ആണ് ഡാ , ഇന്നത്തെ സംഭവം ഇത്രത്തോളം ആകും എന്ന് ഞാൻ കരുതിയില്ല ..
:-നീ എന്താ ഉദ്ദേശിക്കുന്നെ ?
:-ഹമ് ,
:-ഡീ , ഷംനേ
:-ആടാ ..
:-നീ പറയ് ..
:-എനിക്കറിയില്ലെടാ .. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ .. എന്നിട്ടു ഞാൻ പറയുന്നുണ്ട് ..
:-ഉം ..മതി ..
:-ശെരി .. സോറി ടാ , ഞാൻ വേദനിപ്പിച്ചു ല്ലേ … അവൾ ചെറുതായി വിങ്ങികൊണ്ട് ശബ്ദം കുറച്ചു പറഞ്ഞു ..
:-ഹേയ് , ഇല്ലെടീ , അത് വിട് ..
:-ഉം , ഞാൻ ഒന്ന് വാഷ്റൂമിൽ പോയി വന്നിട്ട് വിളിക്കാം ,
:-ഓ , ശെരി .
കാൾ കട്ട് ആയി ..
ഫോൺ നെഞ്ചിലേക്ക് ഇട്ട് ഞാൻ മുകളിൽ അവ്യക്തമായി കാണുന്ന ഫാനിലേക്കു നോക്കി കിടന്നു .. എന്തിനെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് മനസിലാവുന്നില്ല .കൂടുതൽ സമയം എടുത്തില്ല ..അവൾ വിളിച്ചു ..
:-ആ പറയടീ ..
:-ഹ്മ്മ് , അവളൊന്നു മൂളി ..
:-എന്തെ ?
:-ഹേ ഒന്നും ഇല്ലടാ ..
:-മ് ..
:-ടാ ..
:-ഓ .. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..
:-മ് , ചോദിക്ക് ,
:-നിനക്കൊന്നും തോന്നല്ലേ , ഇനി പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തന്നെ പറയണം , ഇത് ഞാൻ ആണ് ..
:-മ്മ് , ഓക്കേ
. എന്താണെന്നു പറ ..
:-അതെ .. എനിക്ക് നിന്നെ ഇപ്പൊ കാണണം ..
:-ഏ , ഇപ്പോളോ ?
:-അതെന്തു പറ്റി ?
:-ഒന്നും പറ്റിയില്ല , കാണാൻ തോന്നുന്നെടാ ..
:-ഇപ്പൊ , ഞാൻ എങ്ങിനെയാടാ … ഞാൻ നിസ്സഹായനായി ചോദിച്ചു ..
:-ടാ , ഞാൻ ഒന്ന് വീഡിയോ കാൾ ചെയ്യട്ടെ ?
:-ഞാൻ ഒരു നിമിഷം ഒന്ന് ചിന്തിച്ചു .. ഞങ്ങൾ ഇതിനു മുന്നേയും വീഡിയോ കാൾ ചെയ്തിട്ടുള്ളതാണ് .. പക്ഷെ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് ?
കൂടുതൽ ചിന്തിച്ചില്ല ,
:-വിളിക്കടീ , അതിനിപ്പോ എന്താ ..
:-ശെരിക്കും ?
:-ആ, വിളിക്ക് . അഞ്ചു സെക്കൻഡ് പോലും എടുത്തില്ല , അവളുടെ വീഡിയോ കാൾ സ്ക്രീനിൽ .. ഞാൻ കാൾ എടുത്തു .. ആകെ ഇരുണ്ട സ്ക്രീൻ .
:-ടീ എനിക്കൊന്നും കാണാൻ വയ്യ ,
:-ഡാ എനിക്കും , റൂമിലെ ലൈറ്റ് ഇടാമോ ?
:-അപ്പോളാണ് ഇരുട്ടത് ആണ് കിടക്കുന്നതെന്ന ബോധം വന്നത് .
:-ഒരു മിനുട്ട് ..
:-ഞാൻ വേഗം എണീറ്റ് ലൈറ്റ് ഇട്ടു , ശേഷം ബെഡിൽ ഇരുന്ന് ഫോൺ കയ്യിൽ എടുത്തു ,
:-എന്റെ റൂമിലെ വെളിച്ചം അവളുടെ സ്ക്രീനിൽ നിന്നും മുഖത്ത് അടിച്ചു കാണുന്ന അരണ്ട വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു ..
നിറയെ കുഞ്ഞു ഹെർട്സുകൾ ഉള്ള ഒരു പില്ലോയിൽ കൈ മടക്കി വെച്ച് അതിന്റെ മുകളിൽ തല ചെരിച്ചു വച്ച് കിടക്കുന്ന ഷംന ..
ഞാൻ ഒന്ന് ചിരിച്ചു
.. അവളും ..
മുടിയാകെ പരന്നു കിടക്കുന്നു ..ചുവന്ന നിറത്തിലുള്ള എന്തോ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത് ….
:-ടാ ..
:-പറയടി ..
:-അവളൊന്നു ചിരിച്ചു ..
:-പറയാനിപ്പൊ എന്താ .. നീ കുറച്ചു നേരം എന്നെ നോക്കി ഇരിക്ക് ..
:-മ് , ഞാൻ ചുണ്ടു കോട്ടി ചിരിച്ചു ..
:-ശേഷം അവൾ പറഞ്ഞതുപോലെ അവളെയും നോക്കി കുറച്ചു നേരം ഇരുന്നു ..
:-നാളെ രാവിലെ പോവാൻ ഉണ്ടോ ?
:-പിന്നെ , അതെന്തു ചോദ്യാ ..
:-മ് , ഉറക്കം വരുന്നുണ്ടോടാ ?
:-ഇല്ലല്ലോ ..
:-മ് , ടാ ……
:-എന്താടി ..
:-ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ ?
:-മ് , ധൈര്യമായി ചോദിക്ക് ..
:-ഞാൻ അവൾക്കു ധൈര്യം പകർന്നു ..
:-എനിക്കൊരു ഉമ്മ തരാമോ ?
