ചെമ്പൂവ് – 1 2അടിപൊളി  

ഡിവോഴ്സ് സമയത്തു തിരിച്ചു കിട്ടിയ സ്വർണത്തിൽ നിന്നും ഉപ്പയോട് ചോദിച്ച് കുറച്ചു എടുത്താണ് അവൾ സ്വന്തമായി അക്കൗണ്ടിംഗ് കമ്പനി തുടങ്ങിയത് .ഇപ്പോൾ അവളുടെ കൂടെ ഏകദേശം പതിനാറോളം പേർ ജോലി ചെയ്യുന്നുണ്ട് .. അവൾ സെറ്റ് ആണെന്ന് ….

അവളെ

ഒന്നൂടെ കെട്ടിക്കാൻ ഹാജിയാർ ഒന്ന് നോക്കി .. എന്നാൽ അവളുടെ ചോദ്യങ്ങൾക്കുമുന്നിൽ വായടച്ചു നിൽക്കാനേ അങ്ങേർക്കയുള്ളു .. അതിനു ശേഷം ആ പരിപാടിക്ക് മൂപര് നിന്നിട്ടില്ല ..

—–

ഏകദേശം പന്ത്രണ്ടു മണി ആയപ്പോൾ അവർ ഇറങ്ങാൻ റെഡി ആയി

:-ടാ.. നീ എന്തുണ്ടെങ്കിലും വിളിക്കണേ .. ടേബിളിൽ നിന്നും ഫോൺ എടുത്ത് എഴുനേൽക്കുന്നതിനിടക്ക് അവൾ പറഞ്ഞു ..

:-പിന്നെന്താ , ഞാൻ വിളിക്കും ..

:-ആര് വിളിക്കാൻ .. ആരെ വിളിക്കാൻ ..

:-ഞാൻ വിളിക്കാടി ..

:-ആ , എന്തേലും ആക്ക് , ഞാൻ ഇറങ്ങട്ടെ , തട്ടം നേരെയാക്കി ഇട്ടു കൊണ്ടവൾ പറഞ്ഞു .

:-ഇനി എങ്ങോട്ടാ ?

:-നേരെ വീട്ടിലേക്ക് , ഉപ്പാനെ ഇറക്കി ഞാൻ ഓഫീസിൽ പോകും ..

:-ആ , നീ ആ റിസൾട്ട് എടുത്ത് ഒന്ന് ഡോക്ടറെ കണ്ടേക്കു ട്ടാ ..

:-ആ ആ ..അവൾ ഇരുത്തി ഒന്ന് മൂളി .

ഞാനും അവരെ പിന്തുടർന്നു ,

:-ടാ ഹരി .. ആ പിള്ളേരെ നല്ലോണം നോക്കണേ .. കുറച്ചു വായാടിതരം കൂടുതൽ ഉണ്ടന്ന് ഉള്ളു .. സാധുക്കളാ ..ഇക്ക പറഞ്ഞു

:-അത്ര സാധുക്കളൊന്നും അല്ല ..ഹമ്

:-പോടാ .. നീ ഇത് ഇറങ്ങുമ്പോൾ അവരുടെ കയ്യിൽ കൊടുത്തേക്ക് ..

ഇക്ക രണ്ടു അഞ്ഞൂറിന്റെ നോട്ടുകൾ എന്റെ കയ്യിൽ തന്നു .. അതൊരു പതിവാണ് ..

ഷംന ചെറുതായൊന്നു ചിരിച്ചു കൊണ്ട് കാറിന്റ അടുത്തേക്ക് നടന്നു

ഉച്ചക്ക് ഒരു പന്ത്രണ്ടു മണി കഴിഞ്ഞാണ് തിരക്ക് തുടങ്ങുക ..പിന്നെ

ആ ഫ്ളോവിൽ വൈകിട്ട് ആറാവും ..

ആറര ആകുംബോളെക്കും എല്ലാം സെറ്റ് ആക്കി ചേച്ചിമാർ ഇറങ്ങും .. ഏഴു മണിക്ക് ഷട്ടർ ഇട്ടു ഞാനും സെക്യൂരിറ്റി ചേട്ടനും വീട് പിടിക്കും ..

വീട്ടിലെത്തി ഡ്രെസ്സെല്ലാം അഴിച് അലക്കാൻ ഇട്ടു, ശേഷം വിസ്തരിച്ചൊരു കുളി .

കുളിച്ചു വന്നപ്പോളേക്കും ടേബിളിൽ എന്റെ കട്ടൻ റെഡി . മുണ്ടെടുത്തു ഉടുത്ത് ഒരു ബനിയനും ധരിച്ചു ബെഡിൽ ഇരുന്നു .

ചായ കുടിക്കുന്നതിനോടൊപ്പം ഫോൺ എടുത്ത് സ്ക്രോൾ ചെയ്തു , ആദ്യം കാൾ ലിസ്റ്റ് ആണ് നോക്കിയത് .

ഇല്ല , രാജേട്ടന്റെ കാൾ ഇത് വരെ വന്നില്ല , അതിനർത്ഥം ആ സ്ത്രീ ഞാൻ നോക്കിയ വിവരം വീട്ടിൽ പറഞ്ഞു കാണില്ല എന്നല്ലേ .. ഞാൻ ഒന്ന് ചിന്തിച്ചു ..

അതെ , ചിലപ്പോൾ ഞാൻ നോക്കി നിന്നതവർ കണ്ടു കാണില്ല , ഞാൻ തെങ്ങിൽ കയറി ഇറങ്ങി പോകുകയായിരിക്കും എന്ന് കരുതി കാണും …

അല്ല എന്നുണ്ടേൽ രാജേട്ടനെ വിളിച്ചു കാര്യം പറയണ്ട സമയം കഴിഞ്ഞില്ലേ ..

ആ കഴിഞ്ഞു , ഞാൻ എന്നോട് തന്നെ പറഞ്ഞു

മനസ്സിൽ ചെറിയ ഒരു സമാധാനം ഒക്കെ തോന്നി തുടങ്ങി …. അത് മറക്കുന്നതാവും നല്ലത് , ഇനി എന്തേലും ഉണ്ടേൽ വരുന്നിടത്തു വച്ചു കാണുക തന്നെ ..

എന്നാലും കണ്ട കാഴ്ച .. ജീവിതത്തിൽ തന്നെ ആദ്യമായിട്ടാ ഒന്ന് നേരിട്ടു കാണുന്നെ .. ഉഫ് ..

:-ടാ , നീ കഴിക്കാൻ വരുന്നില്ലേ ?

അമ്മയുടെ തൊണ്ട പൊട്ടിയുള്ള വിളി

കേട്ട പാടെ കാലിയായ ചായ ക്ലാസും എടുത്ത് ഞാൻ അടുക്കളയിലേക്കു നടന്നു ….

ദിവസങ്ങൾ കഴിഞ്ഞു പോയി , എന്റെ കാര്യങ്ങളെല്ലാം ഏകദേശം എന്നത്തേയും പോലെ തന്നെ …

അങ്ങിനെ ഒരു ദിവസം , അന്ന് റസിയ ലീവ് ആയതു കൊണ്ട് ഞാൻ തന്നെ ആണ് ക്യാഷ് കൗണ്ടറിൽ നിന്നിരുന്നത് , ഏകദേശം ആറു മണി ആയപ്പൊളേക്കും ഷോപ് കാലി ആയി , പിന്നെ ചേച്ചിമാരും വർഷയും കൂടെ എല്ലാം സെറ്റ് ആക്കി തുടങ്ങി ..

ആ സമയത്താണ് ഡോർ തുറന്നു രണ്ടു പേര് അകത്തേക്കു കയറി വരുന്നത് .. ഫ്ലോറിൽ ആളില്ലാത്ത കൊണ്ട് ഞാൻ തന്നെ അവരെ അസ്സിസ്റ് ചെയ്യാൻ ചെന്നു ,

:-ഗുഡ് ഈവനിംഗ് ,

ഒരാൾ തിരിച്ചു വിഷ് ചെയ്തു , അടുത്ത ആൾ എന്റെ മുഖത്തേക്ക് തന്നെ നോക്കുന്നുണ്ട് ..

അമ്മമ്മോ , അവളുടെ തിളങ്ങുന്ന പൂച്ചകണ്ണുകൾക്ക് എന്തോ ഒരു പ്രത്യേകത തോന്നി ,വല്ലാത്തൊരു ആകർഷണ ശക്തി ആ കണ്ണുകളിൽ ഞാൻ കണ്ടു ..അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് , ഞാൻ വേഗം ലുക്ക് മാറ്റി ..

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *