ചെമ്പൂവ് – 1 2അടിപൊളി  

:-ഉമ്മക്ക് വല്യ കുഴപ്പം ഒന്നും ഇല്ലെടോ ,

:-കൊള്ളാലോ , ഡോക്ടറെ എന്നാ കാണണ്ടേ ?

:-ഇന്ന് വൈകീട്ട് .

:-ഡാ .. ഉമ്മാടെ ബ്ലഡ് ചെക്ക് ചെയ്തപ്പോ ഞാനും ചുമ്മാ ഒന്ന് ചെയ്തു .

:-അള്ളോ , എന്നിട്ടു ?

:-എന്നിട്ടെന്താ , ചെക്ക് ചെയ്ത പൈസ മുതലായി ..

:-ഏ , നീ എന്താ ഉദ്ദേശിച്ചെ ? അവൾ പതിയെ ഒന്ന് ചിരിച്ചു , ശേഷം തല ആട്ടി ..എന്താണ് , പറയടി..

:-ഒന്നും ഇല്ലടാ . കുറച്ചു കൊളെസ്ട്രോൾ , കുറച്ചു ഫാറ്റി ലിവർ വേറെ ഒന്നും ഇല്ല ..അവൾ പറഞ്ഞു ..

:-കുറച്ചെന്നു പറഞ്ഞാൽ ?

:-കുറച്ചെന്നു പറഞ്ഞാൽ അത്യാവശ്യത്തിന് ഉണ്ടെടാ .. അവൾ ഒന്ന് കണ്ണ് ചിമ്മി ചിരിച്ചു .

:-ഞഞ്ഞായി ..

:-ഇനി എന്ത് ചെയ്യും ?

:-എന്ത് ചെയ്യാൻ , തീറ്റ കുറക്കണം ,

:-തീറ്റ കുറക്കുന്നതിനോടൊപ്പം നിന്റെ ഈ പെപ്സി പ്രാന്ത് കൂടെ ഒന്ന് നിർത്തിക്കോ , ഇല്ലേൽ അടുത്തിൽ ഷുഗറും കൂടും.

:-അവൾ എന്നെ ഒന്ന് തറപ്പിച്ചു നോക്കി ..

——

ഷംന ..

മൊയ്തീൻ ഹാജിയുടെ ഇളയ പുത്രി

വട്ട മുഖവും നീണ്ട ശരീര പ്രകൃതവും , എന്റെ തോളിനേക്കാൾ വലുപ്പം ഉണ്ട് അവൾ .. മെലിഞ്ഞതാണെന്നു പറയാൻ വയ്യ , എന്നാൽ തടിച്ചിട്ടും അല്ല ..

എന്നാൽ ഇപ്പോൾ കുറച്ചായി വയറു ചാടുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് അവൾ

ഇടയ്ക്കു പറയാറുണ്ട് . അമ്മാതിരി തീറ്റയാണ് , കൂടെ പെപ്സിയും ..

പാൽ വെണ്ണയുടെ നിറമാണവൾ .. കാലിൽ കിടക്കുന്ന കൊലുസിന്റെ കിലുക്കം അവൾ നടക്കുമ്പോൾ കേൾക്കാൻ നല്ല രസമാണ് .. അതുപോലെ തന്നെ അവൾ ധരിക്കുന്ന കമ്മലുകളും , കയ്യിലെ ബ്രേസ്ലെറ്റും ..

കഴുത്തിൽ കിടക്കുന്ന വളരെ നേർത്ത ഒരു സ്വർണ മാലയും അതിന്റെ പകുതി മാത്രം ഉള്ള ചുവന്ന കല്ലുള്ള ലോക്കറ്റും .. അവൾ ചുമ്മാ വൗ ആണ് ..

അത്രയേ ഉള്ളു .. വളരെ സിമ്പിൾ ആയി ഡ്രസ്സ് ചെയ്തു നടക്കുന്ന ഒരു താത്ത കുട്ടി .. അവളുടെ മുഖത്തേക്ക് എപ്പോളും വീണുകിടക്കുന്ന കാർകൂന്തലുകൾ അവളുടെ മുഖത്തിന് ഒന്നൂടെ ഭംഗി നൽകും

സുന്ദരിയാണവൾ..

എന്നാൽ വീട്ടിൽനിന്നും കാണുമ്പോൾ തനി പണിച്ചി കോലവും .. ഇടയ്ക്കു ഇതിനെ തന്നെയാണോ ഞാൻ ഇന്നലെ കണ്ടേ എന്ന് ഞാൻ ചിന്തിക്കാറുണ്ട് ..

31 ആണ് പ്രായം , എന്നേക്കാൾ രണ്ടു വയസിനു മൂത്തതാണ് എന്നാലും ഒരു എടാ പോടീ ബന്ധം ആണ് ഞങ്ങൾക്കിടയിൽ ..എനിക്കവളെ ചെറുപ്പം മുതലേ അറിയാം ..പണ്ട് ..

അതായത് എനിക്കൊരു എട്ടു വയസ് പ്രായം ഉള്ള സമയത്ത് അച്ഛന്റെ കൂടെ അവളുടെ വീട്ടിൽ പോകുമായിരുന്നു , അതായത് സാക്ഷാൽ മൊയ്തീൻ ഹാജിയുടെ വീട്ടിൽ .

അച്ഛനാണ് അവിടെ അന്ന് തേങ്ങാ വലിച്ചിരുന്നത് , കൂടുതൽ പണി ഉള്ളതിനാൽ അച്ഛൻ എന്നെയും കൂട്ടുമായിരുന്നു . പിന്നെ ആദ്യ തവണ തന്നെ വയറു നിറയെ നല്ല സ്വാദിഷ്ടമായ ഭക്ഷണം കിട്ടിയത് കൊണ്ട് തന്നെ അങ്ങോട്ട് വീണ്ടും

പോകാൻ നല്ല ഉഷാർ വന്നു .

ഞങ്ങൾ തമ്മിലുള്ള ഈ ബന്ധം സ്വാഭാവികമായും തുടങ്ങുന്നത് അവിടെ നിന്നും തന്നെ ആവണമല്ലോ ….തേങ്ങാ പെറുക്കി കൂട്ടുമ്പോൾ ഇക്കയും ഉണ്ടാവും ..

ഇക്കയുടെ കൂടെ അവളും .. ആദ്യമൊന്നും അവൾ അങ്ങിനെ ഒന്നും മിണ്ടാറില്ലായിരുന്നു , മെല്ലെ അവൾ എന്റെ കൂടെ തേങ്ങാ പെറുക്കാൻ കൂടി …

പിന്നെ സംസാരം തുടങ്ങി … കഴിക്കുമ്പോൾ ഒപ്പം ഇരുന്നു തുടങ്ങി … അങ്ങിനെ അങ്ങിനെ ..

ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അവൾ ഞങ്ങളുടെ സ്കൂളിൽ പ്ലസ് വൺ നു ചേരുന്നത് . അതുവരെ പഠിച്ചത് പ്രൈവറ്റ് സ്കൂളിൽ ആയിരുന്നു ..പിന്നെ നാട്ടിലെ മുന്തിയ കോളേജിൽ ചേർന്ന് ബി കോം , ചെന്നൈ നിന്നും എം കോം ..

ബാങ്ക് കോച്ചിങ് , ഫോറിൻ ടാലി , എന്ന് വേണ്ട അവളെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതെല്ലാം അവൾ പഠിച്ചു ..

ഇരുപത്തിയാറാം വയസിൽ ഇക്ക കൊണ്ട് വന്ന ഒരു എഞ്ചിനീയർ പയ്യനുമായി വിവാഹം ..തന്റെ ഭർത്താവിന്റെ കണ്ണ് വീട്ടിലെ സ്വത്തിൽ മാത്രമാണെന്നു മനസിലാക്കിയ അവൾ ഒരു വർഷം തികയും മുന്നേ അവന്റെ ചെപ്പ കുറ്റിക്കിട്ടു താങ്ങി ഇറങ്ങി പോന്നു ..

കാര്യം എന്താണെന്ന് മനസിലാക്കിയ ഇക്ക പിന്നെ അനുനയത്തിനൊന്നും പോയില്ല …

Updated: October 3, 2026 — 8:42 pm

Leave a Reply

Your email address will not be published. Required fields are marked *